‘അദ്ദേഹം തന്റെ കരിയർ അവസാനിപ്പിച്ചതിനാലാകാം’ , വിമർശിക്കാൻ റൂണി ആരെന്ന് റൊണാൾഡോ |Cristiano Ronaldo

കഴിഞ്ഞ ദിവസം ബ്രോഡ്കാസ്റ്റർ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെയും ടെൻ ഹാഗിനെതിരെയും ക്രിസ്റ്റ്യാനോ റൊണാൾഡോ രൂക്ഷ വിമര്ശനം നടത്തിയിരുന്നു. ക്ലബ് അദ്ദേഹത്തെ ചതിച്ചു എന്ന് ആരോപിക്കുകയും ചെയ്തു. വെയ്ൻ റൂണിക്കെതിരെ കടുത്ത ആക്രമണം അഴിച്ചുവിടുകയും തന്റെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹതാരത്തെ “ഫിനിഷ്ഡ്” (Finished) എന്ന് ലേബൽ ചെയ്യുകയും ചെയ്തു.

37 കാരനായ മെഗാസ്റ്റാറിനെ ക്ലബ്ബിലെ പെരുമാറ്റത്തെ റൂണി അടുത്തിടെ വിമർശിചിരുന്നു.തന്നേക്കാൾ നാല് മാസം ഇളയതും എന്നാൽ ഇതിനകം വിരമിച്ചതുമായ റൂണിയെ പോർച്ചുഗീസ് സ്‌ട്രൈക്കർ പരിഹസിക്കുകയയും ചെയ്തു.”എന്തുകൊണ്ടാണ് അദ്ദേഹം എന്നെ ഇത്ര മോശമായി വിമർശിക്കുന്നതെന്ന് എനിക്കറിയില്ല,അദ്ദേഹം തന്റെ കരിയർ അവസാനിപ്പിച്ചതിനാലാകാം, ഞാൻ ഇപ്പോഴും ഉയർന്ന തലത്തിൽ കളിക്കുന്നു. ഞാൻ അവനെക്കാൾ മികച്ചവനാണെന്ന് ഞാൻ പറയാൻ പോകുന്നില്ല. ഏതാണ് ശരി,” റൊണാൾഡോ പുഞ്ചിരിയോടെ പറഞ്ഞു .

ഓൾഡ് ട്രാഫോർഡിൽ അഞ്ച് സീസണുകളിൽ അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിനൊപ്പം കളിച്ച റൂണി കഴിഞ്ഞ മാസം ടോട്ടൻഹാമിനെതിരെ പകരക്കാരനായി വരാൻ വിസമ്മതിച്ചതിന് റൊണാൾഡോയെ വിമർശിച്ചിരുന്നു.റൊണാൾഡോയുടെ പെരുമാറ്റം ‘സ്വീകാര്യമല്ല’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ശിക്ഷ പൂർണ്ണമായും ശരിയാണെന്ന് റൂണി അഭിപ്രായപ്പെട്ടിരുന്നു.അതേസമയം പോർച്ചുഗീസ് ഫോർവേഡ് ഇല്ലാതെ മികച്ച ടീമാണ് യുണൈറ്റഡ് എന്ന് അദ്ദേഹം അവകാശപ്പെട്ടു.

യുണൈറ്റഡ് പരിശീലകനെതിരെയും റൊണാൾഡോ കടുത്ത വിമർശനം ഉന്നയിച്ചു .പരിശീലകൻ ടെൻ ഹാഗും ക്ലബ്ബിലെ ചിലരും ചേർന്ന് തന്നെ ചതിച്ചുവെന്നും റൊണാൾഡോ പറഞ്ഞു.എറിക് ടെൻ ഹാഗിനെ താൻ ബഹുമാനിക്കുന്നില്ലെന്നും 37 കാരൻ പറഞ്ഞു.സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ തന്നെ നിർബന്ധിച്ച് പുറത്താക്കാൻ ശ്രമിച്ചുവെന്നും റൊണാൾഡോ ആരോപണം ഉന്നയിച്ചു.

Rate this post