വേൾഡ് കപ്പിനുള്ള ബ്രസീലിയൻ ക്യാമ്പിന് തുടക്കം, ടിറ്റെയും മൂന്ന് താരങ്ങളും ടുറിനിൽ എത്തി|Qatar 2022

ഖത്തർ വേൾഡ് കപ്പിലെ പ്രധാനപ്പെട്ട കിരീട ഫേവറേറ്റുകളാണ് ബ്രസീൽ. വളരെ ശക്തമായ ഒരു ടീമിനെ തന്നെ പരിശീലകനായ ടിറ്റെ പ്രഖ്യാപിച്ചിരുന്നു. ഇനി ടീമിന്റെ ക്യാമ്പാണ് ബ്രസീലിന് ആരംഭിക്കാനുള്ളത്.

ഇറ്റലിയിലെ ടുറിനിൽ വെച്ചാണ് ബ്രസീൽ ടീം ക്യാമ്പ് ചെയ്യുന്നത്. ഇതിനുവേണ്ടി ഇപ്പോൾ പരിശീലകനായ ടിറ്റെയും സംഘവും ടുറിനിൽ എത്തിയിട്ടുണ്ട്.CBF തന്നെയാണ് തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെ ഇതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുള്ളത്.

ടിറ്റെയെ കൂടാതെ മൂന്ന് താരങ്ങളും ഇപ്പോൾ ഇവർക്കൊപ്പം ടുറിനിൽ എത്തിയിട്ടുണ്ട്. ഗോൾകീപ്പർ വെവെർടൺ,പെഡ്രോ,എവെർട്ടൻ റിബയ്റോ എന്നീ താരങ്ങളാണ് ഇപ്പോൾ ടിറ്റെക്കൊപ്പം എത്തിച്ചേർന്നിട്ടുള്ളത്.ബ്രസീലിയൻ ലീഗിൽ കളിക്കുന്ന താരങ്ങളാണ് ഇവർ.

ബാക്കിയുള്ള താരങ്ങൾ വൈകാതെ തന്നെ ഇറ്റലിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ക്ലബ്ബ് തലത്തിലെ ഒട്ടുമിക്ക മത്സരങ്ങളും ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. നാളത്തോടുകൂടി യൂറോപ്പിലുള്ള താരങ്ങൾ ബ്രസീലിയൻ ടീം ക്യാമ്പിൽ എത്തിത്തുടങ്ങും.

ഖത്തറിൽ ഏറ്റവും കൂടുതൽ വൈകിയെത്തുന്ന ടീമുകളിൽ ഒന്നാണ് ബ്രസീൽ. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം പത്തൊമ്പതാം തീയതി മാത്രമായിരിക്കും ബ്രസീൽ ഖത്തറിൽ എത്തുക.അതുവരെ ഇറ്റലിയിൽ പരിശീലനം നടത്തിയേക്കും. മാത്രമല്ല വേൾഡ് കപ്പിന് മുന്നേ ഒരു സൗഹൃദ മത്സരം പോലും ബ്രസീൽ കളിക്കുന്നില്ല എന്നുള്ളതും എടുത്തുപറയേണ്ട ഒരു കാര്യമാണ്. വേൾഡ് കപ്പിൽ സെർബിയക്കെതിരെയാണ് ബ്രസീൽ ആദ്യ മത്സരം കളിക്കുക.

Rate this post