ലയണൽ മെസ്സി ഇന്നെത്തും,കൂടുതൽ താരങ്ങൾ ജോയിൻ ചെയ്തു, പരിശീലനം ആരംഭിച്ച് അർജന്റീന |Qatar 2022

ഖത്തർ വേൾഡ് കപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീന നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. വേൾഡ് കപ്പിന് മുന്നേ UAE ക്കെതിരെ ഒരു ഫ്രണ്ട്‌ലി മത്സരം അർജന്റീന കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അബുദാബിയിലാണ് അർജന്റീനയുടെ ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്.

നേരത്തെ ഫ്രാങ്കോ അർമാനി,ജർമ്മൻ പെസല്ല,ഗിഡോ റോഡ്രിഗസ്,ക്രിസ്റ്റൻ റൊമേറോ എന്നിവർ ടീമിനോടൊപ്പം ചേർന്നിരുന്നു.ഇവർക്ക് പുറമേ ഇപ്പോൾ അഞ്ച് താരങ്ങൾ കൂടി ടീമിനൊപ്പം ജോയിൻ ചെയ്തിട്ടുണ്ട്.റോഡ്രിഗോ ഡി പോൾ,യുവാൻ ഫോയ്ത്ത്,നഹുവൽ മൊളീന,ജൂലിയൻ ആൽവരസ്,ജെറോണിമോ റുള്ളി എന്നിവരാണ് ഇപ്പോൾ അബൂദാബിയിൽ എത്തിയിട്ടുള്ളത്.

അതേസമയം അർജന്റീന തങ്ങളുടെ പരിശീലനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.റൊമേറോ അടക്കമുള്ളവർ പരിശീലനം ചെയ്യുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. കൂടുതൽ താരങ്ങൾ ഇന്ന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൂപ്പർ താരം ലയണൽ മെസ്സി ഇന്നായിരിക്കും അർജന്റീനയോടൊപ്പം ജോയിൻ ചെയ്യുക.

എയ്ഞ്ചൽ ഡി മരിയ,ലിയാൻഡ്രോ പരേഡസ് എന്നിവർക്കൊപ്പം ആയിരിക്കും മെസ്സി എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇന്നലെ പിഎസ്ജിക്ക് വേണ്ടിയുള്ള മത്സരം മെസ്സി കളിച്ചിരുന്നു.75ആം മിനുട്ട് വരെയാണ് ലയണൽ മെസ്സി ഈ മത്സരത്തിൽ പങ്കെടുത്തിരുന്നത്.

അതേസമയം ഇന്ന് ഓപ്പൺ ട്രെയിനിങ് അർജന്റീന നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാണികൾക്ക് ഈ പരിശീലനം വീക്ഷിക്കാൻ അവസരമുണ്ടായേക്കും. ആകെ 14 താരങ്ങൾ ഈ പരിശീലനത്തിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പതിനാറാം തീയതിയാണ് അർജന്റീന UAE ക്കെതിരെ ഫ്രണ്ട്‌ലി മത്സരം കളിക്കുന്നത്.അതിന്റെ ഭാഗമായുള്ള ഒരുക്കത്തിലാണ് നിലവിൽ ടീം ഉള്ളത്.

Rate this post