‘കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാരേക്കാൾ കൂടുതൽ ആരാധകരുണ്ടായിരുന്ന പരിശീലകൻ’ : ഇവാൻ വുകോമാനോവിച്ച് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ് ഇവാൻ വുകോമനോവിച്. ക്ലബ് വിടുന്ന കാര്യം ക്ലബ് അധികൃതർ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്.2021ലാണ് സെർബിയക്കാരനായ ഇവാൻ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. മൂന്നു വർഷം തുടർച്ചയായി ക്ലബിന് പ്ലേ ഓഫ് യോഗ്യത നേടികൊടുത്തെങ്കിലും കിരീടത്തിലേക്ക് എത്താനായില്ല.

ആദ്യ സീസണിൽ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിൽ എത്തിക്കാൻ ഇവാന് സാധിച്ചിരുന്നു . തൊട്ടടുത്ത വർഷം ക്ലബിന്‍റെ ഐ.എസ്.എൽ ചരിത്രത്തിലെ ഉയർന്ന പോയന്‍റും കൂടുതൽ ഗോളെന്ന റെക്കോഡും സ്വന്തമാക്കി.ബെംഗളൂരിവിനെതിരെ വിവാദ പ്ലെ ഓഫ് മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തായത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ക്ലബിന്‍റെ മുന്നേറ്റത്തിൽ പരിശീലകൻ ഇവാൻ വുകോമാനോവിചിന്‍റെ സ്വാധീനം വിലമതിക്കാനാവാത്തതാണ്.സീസണിൽ ഭുവനേശ്വറിൽ നടന്ന പ്ലേഓഫിൽ ഒഡീഷ എഫ്.സിയോടു തോറ്റാണ് ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍ സെമി ഫൈനൽ കാണാതെ പുറത്തായത്. സീസൺ ഗംഭീരമായി തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് താരങ്ങളുടെ പരിക്കാണ് തിരിച്ചടിയായത്.

2021-22 സീസണിൽ ടീമിനെ ഐ എസ്‌ എൽ ഫൈനലിൽ എത്തിച്ച ഇവാൻ വുകോമനോവിച്ച് പിന്നീടുള്ള രണ്ട് സീസണുകളിലും ടീമിനെ പ്ലേ ഓഫിൽ എത്തിച്ചു. 2022-23 സീസണിലും 2024 സീസണിലും പ്ലേ ഓഫ് എലിമിനേറ്ററിൽ തോറ്റാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തായത്.കളിക്കളത്തിൽ താരങ്ങളേക്കാൾ ആരാധക പ്രീതി കോച്ചിന് ലഭിക്കുകയെന്നത് അത്ര എളുപ്പമല്ല. പക്ഷേ കേരളാ ബ്ലാസ്റ്റേഴ്സിന്റെ കാര്യങ്ങൾ മറിച്ചാണ്. കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാരേക്കാൾ ആരാധകരുണ്ടായിരുന്ന പരിശീലകൻ കൂടിയാണ് ഇവാൻ വുകോമനോവിച്ച്. ക്ലബ്ബിനെ തുടർച്ചയായ മൂന്ന് സീസണുകളിൽ പരിശീലിപ്പിക്കുന്ന ഏക പരിശീലകനും കൂടിയാണ് ഇവാൻ.

കഴിഞ്ഞ സീസണിലെ പ്ലെ ഓഫിലെ വിവാദ സംഭവങ്ങൾക്ക് ശേഷം ആദ്യ മത്സരങ്ങൾ വിലക്ക് മൂലം ഇവാന് നഷ്ടപ്പെട്ടിരുന്നു.10 മത്സരങ്ങളുടെ വിലക്ക് പൂർത്തിയാക്കി ഡഗൗട്ടിലേക്ക് മടങ്ങിയെത്തിയ മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന് വമ്പൻ സ്വീകരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയത്. ഒരു കളിക്കാരന് പോലും ബ്ലാസ്റ്റേഴ്‌സ് ഇങ്ങനെയൊരു പിന്തുണ നല്കിയിട്ടുണ്ടാവില്ല. ആ മത്സരത്തിനു ശേഷം സന്തോഷം കൊണ്ട് കണ്ണീർ പൊഴിക്കുന്ന ഇവാനെ കാണാൻ കഴിഞ്ഞിരുന്നു.

ആരാധകർ വലിയ ഞെട്ടലോടെയാണ് ഇവാൻ കേരള ബ്ലാസ്റ്റേഴ്‌സുമായി വിടപറഞ്ഞ വാർത്ത കേട്ടത്. രിശീലകനായി അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാവും എന്നാണ് കരുതിയത്. “ബ്ലാസ്റ്റേഴ്‌സും കേരളവും എനിക്ക് നൽകുന്നതിനേക്കാൾ കൂടുതൽ മറ്റൊരു ടീമിനും നൽകാൻ കഴിയില്ല. മറ്റു ടീമിലേക്ക് പോയാൽ കൂടുതൽ പ്രതിഫലം ലഭിച്ചേക്കാം. പക്ഷെ, ഇവിടം എനിക്ക് സ്പെഷ്യലാണ്. വിലക്ക് കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ആരാധകർ നൽകിയ സ്നേഹം എന്റെ കണ്ണുകൾ നനയിച്ചു. അവരോട് എനിക്കെന്നും കടപ്പാടുണ്ട്. വൈകാരികമായ സ്നേഹമാണ് ബ്ലാസ്റ്റേഴ്‌സും ഫാൻസും എനിക്ക് സമ്മാനിക്കുന്നത്. മറ്റൊരു ടീമിനും അത് നൽകാൻ കഴിയില്ല” കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറയുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സീസൺ തുടക്കത്തിൽ ഇവാൻ പറഞ്ഞ മറുപടിയാണിത്.

Rate this post