‘കഷ്ടപ്പാടുകളുടെയും നിരാശയുടെയും രണ്ടര വർഷം കൂടി’ : VAR-നുള്ള കാത്തിരിപ്പിനെക്കുറിച്ച് ഇവാൻ വുകോമാനോവിക് |Kerala Blasters

സമീപകാലത്തായി ഇന്ത്യൻ ഫുട്ബോളിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കുന്നതായി കാണുന്നു. ആഴ്‌സണലിന്റെ ഇതിഹാസ പരിശീലകൻ ഫിഫയുടെ ആഗോള ഫുട്‌ബോൾ വികസന മേധാവി ആഴ്‌സെൻ വെംഗർ എഐഎഫ്‌എഫ്-ഫിഫ ടാലന്റ് അക്കാദമി ഒഡീഷയിൽ ഉത്ഘാടനം ചെയ്യാൻ എത്തിയിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ 22 വർഷത്തിന് ശേഷം ഇന്ത്യ കുവൈത്തിനെ തോൽപ്പിച്ചു. വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) സാങ്കേതികവിദ്യ 2025-26ൽ ഐഎസ്‌എല്ലിൽ നിലവിൽ വരുമെന്ന് ദേശീയ ഫെഡറേഷൻ അറിയിക്കുകയും ചെയ്തു.

“അതെ, തീർച്ചയായും. രണ്ടര വർഷത്തിനുള്ളിൽ വിഎആർ ടെക്‌നോളജി എത്തുമെന്ന വിവരം ഞാൻ കണ്ടു.അതിനർത്ഥം ഈ നിരാശയും രോഷവും എല്ലാം മെച്ചപ്പെടുമെന്നുള്ള പ്രതീക്ഷയും ഇനിയും രണ്ടര വർഷം കൂടിയുണ്ടാകുമെന്നതാണ്. എന്നാൽ ഈ സാങ്കേതികവിദ്യ ലോകത്തെല്ലാം ആറോ ഏഴോ വർഷം മുൻപേയുണ്ടെന്നതാണ് ഞാൻ മനസിലാക്കുന്ന കാര്യം. അതുകൊണ്ടു തന്നെ ഇത് കുറച്ചുകൂടി വേഗത്തിൽ നടപ്പിലാക്കേണ്ട കാര്യങ്ങളാണെന്നു കരുതുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് പറഞ്ഞു.നെഹ്‌റു സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ സംസാരിക്കുകായയിരുന്നു അദ്ദേഹം.

“ഇനിയും രണ്ടര വർഷങ്ങൾ കഴിഞ്ഞേ ഉണ്ടാകൂ എന്നു പറയുമ്പോൾ, രണ്ടര വർഷത്തിനുള്ളിൽ എന്ത് സംഭവിക്കുമെന്ന് ആർക്കറിയാം … ആർക്കും അറിയില്ല.അതുകൊണ്ടു തന്നെ ഇതൊരു വാഗ്‌ദാനമാണ്. കഴിഞ്ഞ വർഷം അവർ പറഞ്ഞു ഈ വർഷം വീഡിയോ റഫറിയിങ് നടപ്പിലാക്കുമെന്ന്. എന്നാൽ അതൊന്നും യാഥാർഥ്യമായില്ല” ഇവാൻ കൂട്ടിച്ചേർത്തു.13 പോയിന്റുമായി 12 ടീമുകളുടെ പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണെങ്കിൽ, മുൻ ചാമ്പ്യൻ ഹൈദരാബാദ് ഇതുവരെ ആറ് കളികളിൽ നിന്ന് ഒരു മത്സരം ജയിക്കാതെ അവസാന സ്ഥാനത്തിന് തൊട്ടു മുകളിലാണ്.എന്നാൽ സംതൃപ്തരായിരിക്കുന്നത് അപകടകരമാണെന്ന് വുകോമാനിക് വ്യക്തമാക്കി.

“പ്രൊഫഷണൽ കായികരംഗത്തെ ഏറ്റവും വലിയ കെണിയാണിത്. നിങ്ങളുടെ എതിരാളികളുടെ ഇപ്പോൾ ഉള്ള അവസ്ഥയെക്കുറിച്ച് നിങ്ങൾ ചിന്തിക്കാൻ തുടങ്ങിയാൽ, നിങ്ങൾ കുഴപ്പത്തിലാണ്, അതിനാൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇതൊരു നല്ല ടീമാണ്… കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങൾ ഹൈദരാബാദിനെ നേരിടുമ്പോഴെല്ലാം അത് കഠിനമായ ഗെയിമായിരുന്നു, അത് ബുദ്ധിമുട്ടായിരുന്നു, ”സെർബിയൻ പറഞ്ഞു

Rate this post