കഴിഞ്ഞ വർഷത്തെ ഐഎസ്എൽ ഫൈനൽ മുതൽ തുടങ്ങിയതാണ് , റഫറി ക്രിസ്റ്റൽ ജോണിനെതിരെ ഉറച്ച നിലപാടുമായി ഇവാൻ വുകുമനോവിച്ച് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറെ വിവാദങ്ങൾ നിറഞ്ഞ മത്സരമായിരുന്നു ബംഗളുരു കേരള ബ്ലാസ്റ്റേഴ്‌സ് നോക്ക് ഔട്ട് പോരാട്ടം. സുനിൽ ഛേത്രിയുടെ ഗോൾ റഫറി അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് ടീം മത്സരം മുഴുവനാക്കാതെ കളം വിട്ടിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും തീരുമാനങ്ങളും ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാൽ ബെംഗളൂരുവിന് എതിരായുള്ള നിർണായക മത്സരം ബഹിഷ്കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് എഐഎഫ്എഫ് നോട്ടീസ് നൽകിയിരുന്നു.പരിശീലകൻ മത്സരത്തെ അപകീർത്തിപ്പെടുത്തി എന്നതാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കണ്ടെത്തിയത്. തുടർന്നാണ് വാക്കൗട്ട് ചെയ്തതിന് പരിശീലകന് നോട്ടീസ് പുറപ്പെടുവിച്ചത്.അച്ചടക്കം സംബന്ധിച്ച നിയമങ്ങളിൽ മത്സരത്തെ അപകീർത്തിപ്പെടുത്തുക എന്ന സെക്ഷനിലെ എല്ലാ ഉപവകുപ്പുകളും പരിശീലകനെതിരെ ചുമത്തിയിട്ടുണ്ട്. നടപടിക്കെതിരെ ഇവാൻ വിശദീകരണം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ ഐഎസ്എൽ ഫൈനലിൽ ക്രിസ്റ്റൽ ജോണിന്റെ വിവാദ റഫറിയിംഗ് കോൾ ഉൾപ്പെടുന്ന സാഹചര്യങ്ങളുടെ പരിസമാപ്തിയാണ് ബെംഗളൂരു എഫ്‌സിക്കെതിരെ വാക്കൗട്ട് നടത്താനുള്ള തന്റെ തീരുമാനമെന്ന് ഇവാൻ വുകോമാനോവിച്ച് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനോട് പറഞ്ഞു.കളിക്കാരോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടാനുള്ള തന്റെ തീരുമാനം നിമിഷത്തിന്റെ വേഗത്തിലാണ് എടുത്തതെന്ന് വുകൊമാനോവിച്ച് മറുപടിയിൽ പറഞ്ഞു. ഫൗൾ വിളിച്ച് 20 സെക്കൻഡിനു ശേഷം ക്യുക്ക് ഫ്രീകിക്ക് ഒരിക്കലും അനുവദിക്കാൻ ആവില്ല.

ഗോൾ അനുവദിച്ച തീരുമാനം പുനപരിശോധിക്കണമെന്ന് അവിടുത്തെ മാച്ച് ഒഫീഷ്യൽസിനോട് ആവശ്യപ്പെട്ടെങ്കിലും അവർ ഞങ്ങളെ അവഗണിച്ചു. ഇതോടുകൂടിയാണ് ഞങ്ങൾ പ്രതിഷേധത്തിലേക്ക് നീങ്ങിയത് എന്നും ഇവാൻ പറഞ്ഞു.മാത്രമല്ല അത് ഗോൾ അല്ല എന്നുള്ളതിന്റെ തെളിവുകളും അദ്ദേഹം സമർപ്പിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് പരിശീലകനെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാവാൻ സാധ്യത കാണുന്നുണ്ട്. പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് പോലെ ഇനിടാൻ സൂപ്പർ ലീഗ് പോലെയുള്ള ക്ലബ്ബിലെ മാനേജർക്കെതിരെ കടുത്ത നടപടിയിൽക്ക് അധികൃതർ നീങ്ങുമോ എന്നത് കണ്ടറിയണം.എന്നാൽ വലിയ പിഴ കൊടുക്കേണ്ടി വരുമെന്നുറപ്പാണ്.

5/5 - (1 vote)