മെസ്സിയുടെ അടുത്തുപോലും റൊണാൾഡോ എത്തില്ല, അതിനു ചർച്ച ചെയ്യേണ്ട ആവശ്യമില്ല : കാരഗർ | Lionel Messi |Cristiano Ronaldo

ആരാധകർക്ക് ഒരിക്കലും അവസാനിക്കാത്ത സംവാദമാണ് ലയണൽ മെസ്സിയാണോ ക്രിസ്ത്യാനോ റൊണാൾഡോയാണോ ഏറ്റവും മികച്ചതെന്ന്. എന്നാൽ മുൻ ലിവർപൂൾ താരം കാരഗർ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണിപ്പോൾ.

ലയണൽ മെസ്സിയുടെ അടുത്തുപോലും ക്രിസ്ത്യാനോ റൊണാൾഡോയെത്തില്ല എന്നും റൊണാൾഡോ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ സ്കോറർമാരിൽ ഒരാൾ മാത്രമാണണെന്നും എന്നാൽ മെസ്സി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണെന്നുമാണ് ലിവർപൂൾ താരം കാരഗർ അഭിപ്രായപ്പെട്ടത്. ഒരിക്കൽപോലും അവർ താരതമ്യം അർഹിച്ചിട്ടില്ല എന്നും മയാമിയിലെ സിബിഎസ് സ്‌പോർട്‌സ് ഗോലാസോയിൽ ജാമി കാരാഗർ ആറ് പേരുടെ പാനലിൽ പങ്കെടുത്തപ്പോളായിരുന്നു ഈ പ്രതികരണം നടത്തിയത്.

❝ഒരിക്കലും ഒരു ചർച്ചയും നടന്നിട്ടില്ല, റൊണാൾഡോ മെസ്സിയുമായി ഒരു തരത്തിലും അടുപ്പിച്ചിരുന്നില്ല. ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ സ്‌കോറർമാരിൽ ഒരാളാണ് റൊണാൾഡോ, എന്നാൽ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ മെസിയാണ്..❞-ജാമി കാരഗർ വ്യക്തമാക്കി.

മുൻ ലിവർപൂൾ താരം റൊണാൾഡോയോട് അനിഷ്ടം പുലർത്തുന്നുവെന്ന് വാദിച്ച ചാർളി ഡേവീസ് എന്ന പാനൽ അംഗത്തിൽ നിന്ന് കാരഗറിന്റെ നിലപാടിന് എതിർപ്പുണ്ടായി. ഈ പാനലിസ്റ്റ് റൊണാൾഡോയ്ക്ക് അനുകൂലമായി വാദിച്ചു, ആരാണ് മികച്ച ഓൾറൗണ്ട് കളിക്കാരൻ എന്നതിനെക്കുറിച്ചുള്ള തർക്കം അടുത്തിരുന്ന സമയമുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞു, പ്രത്യേകിച്ചും മാഞ്ചസ്റ്റർ യുണൈറ്റഡിലെ പോർച്ചുഗീസ് താരത്തിന്റെ കാലാവധി ഉദ്ധരിച്ച്.

അപ്പോൾ കാരഗർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ” മാഞ്ചസ്റ്ററിൽ തീർച്ചയായും മികച്ച കളിക്കാരൻ ആയിരുന്നു,പക്ഷെ ഒരിക്കലും മാഞ്ചസ്റ്ററിൽ അദ്ദേഹത്തിന്റെ പ്രൈം ടൈം ആയിരുന്നില്ല, എന്റെ അഭിപ്രായത്തിൽ റൊണാൾഡോയുടെ ഏറ്റവും മികച്ച സമയം റയൽ മാഡ്രിഡിലായിരുന്നു,എന്നാൽ മെസ്സിയുടെ ലെവലിൽ ആയിരുന്നില്ല, മെസ്സിയുടെ അടുത്തുപോലും എത്തില്ല” മുൻ ലിവർപൂൾ താരം കൂട്ടിച്ചേർത്തു.

മെസ്സി നിങ്ങളെ ❛കഴുത❜ എന്ന് വിളിച്ചിട്ടുണ്ടല്ലോ എന്ന് പാനൽ ഓർമ്മിപ്പിച്ചപ്പോ, അത് പ്രൈവറ്റ് ചാറ്റിൽ സംസാരിച്ചതാണെന്നും അതിലെ ഭാഗങ്ങൾ ഞാൻ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല എന്നും കാരഗർ വ്യക്തമാക്കി.

4.5/5 - (2 votes)