കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായി ദിമിത്രിയോസ് ഡയമാന്റകോസ് |Kerala Blasters

തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് ശേഷം ചെന്നൈയിൻ എഫ്സിയോട് സമനില വഴങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് .ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും 3 ഗോളുകൾ വീതമാണ് നേടിയത്. 1 -3 എന്ന സ്‌കോറിൽ നിന്നും വലിയ തിരിച്ചുവരവാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഡയമാന്റകോസും ചെന്നൈയിന്റെ ജോര്‍ദാന്‍ മുറെയും ഇരട്ട ഗോളുകള്‍ നേടി. കഴിഞ്ഞ മത്സരത്തിൽ സസ്പെൻഷൻ മൂലം കളിക്കാതിരുന്ന ദിമിത്രിയോസ് ഡയമാന്റകോസ് മിന്നുന്ന പ്രകടനമാണ് ഇന്നലത്തെ മത്സരത്തിൽ പുറത്തെടുത്തത്.കൊച്ചിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചു കൊണ്ട് ആദ്യ മിനുട്ടിൽ തന്നെ ചെന്നൈയിൻ ഗോളടിച്ചു.ഫ്രീകിക്കിൽ നിന്നാണ് ചെന്നൈയിൻ സ്കോർ ചെയ്തത്. എന്നാൽ പതിനൊന്നാം മിനുട്ടിൽ ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് നേടിയ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു.

പെപ്രയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ദിമി പിഴവ് കൂടാതെ ചെന്നൈയിൻ വലയിലെത്തിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ നേടിയതും ദിമി ആയിരുന്നു. 58 ആം മിനുട്ടിൽ ദിമിയുടെ ഗോൾ പിറന്നത്.ബോക്‌സിന് പുറത്ത് നിന്നുള്ള മനോഹരമായ ഷോട്ടിലൂടെയാണ് ദിമി ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചത്. ഇതോടുകൂടി കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് സ്വന്തം പേരിലാക്കാൻ ദിമിക്ക് സാധിച്ചു.

ഇന്നലെ ചെന്നൈയിനെതിരെയുള്ള ഇരട്ട ഗോളോടുകൂടി ദിമിയുടെ ബ്ലാസ്റ്റേഴ്സിന് വേണ്ടിയുളള ഗോളുകളുടെ എണ്ണം പതിനാറായി ഉയർന്നു, 15 ഗോളുകൾ നേടിയ അഡ്രിയാൻ ലൂണയുടെ പേരിലുള്ള റെക്കോർഡാണ് ദിമി തകർത്തത്. ബർത്തലോമിയോ ഒഗ്ബെചെയും ബ്ലാസ്റ്റേഴ്സിനായി 15 ഗോളുകൾ നേടിയിട്ടുണ്ട്. ഒരു സീസണിൽ നിന്നാണ് താരം ഇത്രയും ഗോളുകൾ നേടിയിട്ടുള്ളത്.

5/5 - (1 vote)