ലയണൽ മെസ്സി എന്നെ കഴുതയെന്ന് വിളിച്ചു, ലിവർപൂൾ ഇതിഹാസതാരത്തിന്റെ വാക്കുകൾ

ലയണൽ മെസ്സിയെ രൂക്ഷമായി വിമർശിച്ച താരമാണ് ലിവർപൂൾ ഇതിഹാസം ജാമി കാരഗർ. ലിവർപൂളിന് വേണ്ടി നീണ്ട 17 വർഷം പന്ത് തട്ടിയ ഈ പ്രതിരോധ താരം കളി മതിയാക്കിയതിന് ശേഷം ഫുട്ബോൾ കമന്ററിയിലേക്കും നിരീക്ഷണത്തിലേക്കും കടക്കുകയായിരുന്നു. ഫുട്ബോൾ പണ്ഡിറ്റും കമന്റ്റ്റുമായ കാരഗർ തന്റെ പ്രസ്താവന കൊണ്ട് പലപ്പോഴും വിവാദങ്ങളിൽ പെട്ടയാളാണ്. അതിൽ ഏറ്റവും ശ്രദ്ദേയം കാരഗർ ലയണൽ മെസ്സിക്കെതിരെ നടത്തിയ രൂക്ഷ വിമർശനമാണ്.

മെസ്സി പിഎസ്ജിയിലേക്ക് കൂടുമാറിയതിന് പിന്നാലെ കാരഗർ മെസ്സിക്കെതിരെ രൂക്ഷ വിമർശനങ്ങൾ നടത്തിയിരുന്നു. മെസ്സിക്കെതിരെ രൂക്ഷ വിമർശനം നടത്തിയതോടെ മെസ്സി തന്നെ ‘കഴുത’ എന്ന് വിളിച്ചതായും കാരഗർ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് മെസ്സി തന്നെ ‘കഴുത’ എന്ന് വിശേഷിപ്പിച്ച് സന്ദേശം അയച്ചതെന്ന് കാരഗർ പറഞ്ഞിരുന്നു. എന്നാൽ കാരഗറെ കഴുത എന്ന വിളിച്ച സംഭവത്തിൽ മെസ്സിയോ മെസ്സിയുടോ അടുത്ത വൃത്തങ്ങളോ ഒന്നും പ്രതികരിച്ചിരുന്നില്ല. അതിനാൽ ഇക്കാര്യം കാരഗറുടെ ആരോപണം മാത്രമായി നിലകൊള്ളുന്നു.

എന്നാൽ മെസ്സി തന്നെ കഴുത എന്ന് വിളിച്ചിട്ടും മെസ്സിയുമായി ഇനി താൻ ഊഷ്‌മളമായ ബന്ധം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കാരഗർ. മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. ഇത്തരത്തിൽ ലോകത്തിലെ മികച്ച താരങ്ങളിൽ ഒരാളായ മെസ്സി തന്നെ ഒരു വിഡ്ഢിയായി കണക്കാക്കുന്നത് താൻ ഇഷ്ടപെടുന്നില്ലെന്നും അതിനാൽ രൂക്ഷ വിമർശനങ്ങൾ ഒഴിവാക്കി മെസ്സിയുമായി അടുത്ത ബന്ധം സ്ഥാപിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് കാരഗർ പറയുന്നത്.

ഏതായാലും മെസ്സിയെ രൂക്ഷമായി വിമർശിക്കാറുള്ള കാരഗറെ മെസ്സി കഴുത എന്ന് വിളിച്ചതും എന്നാൽ മെസ്സിയുടെ വിമർശകനായ കാരഗർ മെസ്സിയെ ലോകത്തിലെ മികച്ച താരമെന്നും അദ്ദേഹവുമായി അടുത്ത ബന്ധം സ്ഥാപിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നുമുള്ള പ്രസ്താവനകൾ വലിയ രീതിയിൽ ചർച്ചയാകുകയാണ്.

Rate this post