നിർധനനായ മനുഷ്യനെ അക്രമികളിൽ നിന്നും രക്ഷിച്ചു, സലായുടെ ഹീറോയിസത്തെ വാഴ്ത്തി ആരാധകർ
നിർധനനും സ്വന്തമായി വീടില്ലാത്തവനുമായ ഒരു മനുഷ്യനെ അക്രമികളിൽ നിന്നും രക്ഷിച്ച സലായുടെ പ്രവൃത്തി ആരാധകരുടെ പ്രശംസ പിടിച്ചു പറ്റുന്നു. ആഴ്സനലിനെതിരെ കഴിഞ്ഞ മാസം നടന്ന മത്സരത്തിനു ശേഷമുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഡേവിഡ് ക്രൈഗെന്ന മനുഷ്യനെ രക്ഷിച്ചതിനു ശേഷം സലാ അദ്ദേഹത്തിനു പണം നൽകി സഹായിക്കുന്നുമുണ്ട്.
“കുറച്ചു പേർ എന്നെ ഉപദ്രവിക്കുന്നത് സലാ കണ്ടിരുന്നു. അവരെന്നെ വഴക്കു പറയുകയും യാചിച്ചു നടക്കാതെ ജോലിക്കു പോകാൻ പറയുകയും ചെയ്തു. ലിവർപൂളിനു വേണ്ടി കാണിക്കുന്ന മായാജാലം പോലെയാണ് സലാ അവിടെയും കാണിച്ചത്. അക്രമികൾക്കു നേരെ തിരിഞ്ഞ അദ്ദേഹം കുറച്ചു വർഷം കൊണ്ട് നിങ്ങളും ഇതു പോലെ ആകുമെന്നാണ് അവരോടു പറഞ്ഞത്.” അക്രമത്തിനിരയായ ക്രയ്ഗ് ദി സണിനോടു പറഞ്ഞു.
Mo Salah was seen saving a homeless man from being harassed before withdrawing £100 for him.
— FootballJOE (@FootballJOE) October 7, 2020
What a man https://t.co/eHxqdQGscL
“ഞാനൊരു മായയിലെന്ന പോലെ നിൽക്കുന്ന സമയത്ത് സലാ എനിക്ക് നൂറു പൗണ്ട് സമ്മാനിക്കുകയും ചെയ്തു. അവരോടു സംസാരിച്ചതിനു ശേഷം സലാ നേരെ പോയത് ക്യാഷ് മെഷീനിലേക്കായിരുന്നു. ഒരു റിയൽ ലൈഫ് ഹീറോയായ അദ്ദേഹത്തോടു ഞാൻ നന്ദി പറയുകയാണ്.” ക്രയ്ഗ് വെളിപ്പെടുത്തി.
തന്റെ ഗോൾ സ്കോറിങ്ങ് മികവു കൊണ്ടു മാത്രമല്ല, ഇതു പോലെയുള്ള പ്രവർത്തികൾ കൊണ്ടും ലിവർപൂളിൽ ആരാധകരുടെ പ്രിയതാരമാണ് സലാ. കളിക്കളത്തിലും പുറത്തും ഇതിഹാസ ചരിത്രമാണ് താരം എഴുതിച്ചേർക്കുന്നത്.