“സന്ദേശ് ജിങ്കൻ യൂറോപ്യൻ ക്ലബ്ബിൽ നിന്നും ഐ എസ് ല്ലിലേക്ക് തിരിച്ചെത്തുന്നു”
മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും ക്രൊയേഷ്യൻ ക്ലബ്ബായ എച്ച് എൻ കെ സിബെനിക്കിന്റെ താരമായ ഇന്ത്യൻ സെന്റർ ബാക്ക് സന്ദേശ് ജിങ്കൻ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് സൂചന. ക്രോയേഷ്യൻ ക്ലബ്ബിലെത്തിയ താരത്തിന് പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും മൂലം താരം വലയുകയാണ്. ഈ സാഹചര്യത്തിലാണ് ജിങ്കൻ മാറിചിന്തിക്കുന്നത്. ഈ മാസം തന്നെ ജിങ്കൻ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.എടികെ മോഹൻ ബഗാനാണ് താരത്തിനെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നത്.
2020 ൽ റെക്കോർഡ് തുകക്ക് ബ്ലാസ്റ്റേഴ്സിൽ നിന്നും എടികെ മോഹൻ ബഗാനിലെത്തിയ താരം കഴിഞ്ഞ വർഷമായിരുന്നു അവിടെ നിന്ന് എച്ച് എൻ കെ സിബെനിക്കിലേക്ക് ചേക്കേറിയത്.കൊൽക്കത്തൻ ക്ലബ്ബിന്റെ പദ്ധതികൾ വിചാരിച്ചതു പോലെ മുന്നോട്ടു പോയാൽ ജിങ്കൻ ഈ സീസണിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്നുമാണ് സൂചനകൾ.ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അഞ്ച് മാസ ലോൺ കാലാവധിയിൽ ജിങ്കനെ ടീമിലെത്തിക്കാനാണ് കൊൽക്കത്തൻ ക്ലബ്ബിന്റെ പദ്ധതികളെന്നാണ് സൂചന.
HNK Sibenik centre-back Sandesh Jhingan may return back to ATK Mohun Bagan on a loan deal. Club management has got in touch with the player and if everything goes well Sandesh will be playing for the Mariners in the remainder of ISL 21/22.
— Kickoff India (@IndiaKickoff) January 2, 2022
Source :TOI Kolkata pic.twitter.com/sIjClPcgOh
2021-22 സീസൺ ഐ എസ് എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് പുറമേ എ എഫ് സി കപ്പിലും താരത്തെ കളിപ്പിക്കുന്ന കാര്യം ടീം മാനേജ്മെന്റ് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ടീമിൽ നിന്ന് പോകുന്ന കാര്യത്തിൽ ക്രൊയേഷ്യൻ ക്ലബ്ബുമായി ജിങ്കൻ വിപുലമായ ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.2014 ൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളിച്ചു കൊണ്ട് ഐ എസ് എല്ലിൽ അരങ്ങേറ്റം കുറിച്ച ജിങ്കന് ഉജ്ജ്വല റെക്കോർഡാണ് ലീഗിലുള്ളത്.
ആദ്യ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച എമർജിംഗ് താരമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അഞ്ച് സീസണുകളിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ടു കെട്ടി. കുറച്ച് നാൾ അവരുടെ നായകനുമായിരുന്നു. 2020-21 സീസണിൽ എടികെ മോഹൻബഗാനിലെത്തിയ സന്ദേശ് അവിടെയും തന്റെ മികച്ച പ്രകടനം തുടർന്നു. ഐ എസ് എല്ലിൽ മൊത്തത്തിൽ 98 മത്സരങ്ങൾ കളിച്ച ജിങ്കൻ 4 അസിസ്റ്റുകളും നേടിയിട്ടുണ്ട്.