❝ഇംഗ്ലീഷ് മണ്ണിൽ ചെൽസിയുടെ മധ്യനിരയിൽ വെട്ടി തിളങ്ങിയ നൈജീരിയൻ❞

ആധുനിക കാലഘട്ടത്തിൽ ചെൽസി മിഡ്ഫീൽഡിൽ ഉണ്ടായിരുന്ന ചില മികച്ച താരങ്ങളെ ഒന്ന് കണ്ണോടിക്കുമ്പോൾ ക്ലൗഡി മക്കലേലി, മൈക്കിൾ ബല്ലാക്ക് മുതൽ ഫ്രാങ്ക് ലംമ്പാർഡ്, മൈക്കിൾ എസ്സിയാൻ … ഇങ്ങ് കാന്റെയിലുമൊക്കെ എത്തി നിൽക്കുന്ന പേരുകൾ നമ്മുടെ മനസ്സുകളിലേക്ക് ഓടിയെത്തും. എന്നാൽ എല്ലായ്പ്പോഴും മറന്ന് പോകാൻ ഇടയുള്ള ബ്ലൂസിന്റെ ഉന്നതിയിലേക്കുള്ള പ്രയാണത്തിൽ ഒരു വിശ്വസ്തനായ ഒരു സേവകൻ അവർക്കൊപ്പം ഏറെ നാൾ ഉണ്ടായിട്ടുള്ള താരമാണ് ജോൺ ഒബി മൈക്കിൾ.

ഒരു ചാമ്പ്യൻസ് ലീഗ്, ഒരു യൂറോപ്പ ലീഗ്, രണ്ട് പ്രീമിയർ ലീഗ്, മൂന്ന് എഫ്.എ കപ്പ് തുടങ്ങി മൊത്തം ഒൻപതോളം കിരീട വിജയങ്ങളിൽ ലണ്ടൻ ടീമിനൊപ്പം ചേർന്ന് നിന്നു. എന്നിട്ടും തന്റെ ഈ കാലത്തിലെ മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായി ഒരിക്കൽ പോലും മൈക്കിളിന് സ്വീകര്യത ലഭിച്ചിട്ടില്ല.ജോസ് മോറീഞ്ഞോ മുതൽ കാർലോ അൻസെലോട്ടി അടക്കമുള്ള പ്രഗൽഭരടക്കം 11 വ്യത്യസ്ഥ പരിശീലകർക്ക് കീഴിൽ ചെൽസിക്കായി മൈക്കിൾ ബൂട്ട് കെട്ടി. ചെൽസിയുടെ മാനേജ്മെന്റിൽ ഈ നിരന്തരമായ മാറ്റം ഉണ്ടായിട്ടുണ്ടെങ്കിലും, 11 വർഷം നീണ്ട മൈക്കിളിന്റെ ചെൽസി കരിയറിനിടെ അയാളുടെ സ്ഥാനത്തേക്ക് ആദ്യ പതിനൊന്നിലേക്ക് മറ്റാരേയും അവർക്ക് ആശ്രയിക്കേണ്ടിയും വന്നിട്ടില്ല (കോണ്ടെ പരിശീലകനാവുന്നത് വരെ).

ഓരോ പുതിയ പരിശീലകരും കൊണ്ടുവരുന്ന വ്യത്യസ്ഥ ടാക്റ്റിക്സുകൾക്കും അനുസൃതമായി പിച്ചിൽ പ്രവർത്തിക്കാനുള്ള മൈക്കിളിന്റെ മിടുക്കിനെ ഇത് ചൂണ്ടിക്കാണിക്കുന്നു. പിന്നിൽ നിന്നും നയിച്ച ഒരു യോദ്ധാവ്- ഒരിക്കലും അതിരുകടന്ന, അല്ലെങ്കിൽ മിന്നുന്ന ഒരു കളിക്കാരൻ ഒന്നും ആയിരുന്നില്ല മൈക്കിൾ.ഫാൻസി ട്രിക്കുകളോ, സ്റ്റെപ് ഓവറുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന് ഫുട്ബോൾ എന്ന കലയിൽ പ്രാവീണ്യം ഉണ്ടായിരുന്നു. മിഡ്ഫീൽഡിലെ പ്രതിപക്ഷ ആക്രമണം തടയുക, അല്ലെങ്കിൽ പ്രതിപക്ഷത്തിന്റെ നിരന്തരമായ പ്രഷർ നേരിടുന്ന സമയങ്ങളിൽ., പ്രതിരോധത്തിൽ നിന്നും പന്തിനെ ആക്രമണത്തിലേക്കായി ഗിയർ മാറ്റാൻ ടീമിനെ സഹായിക്കുക. ഇങ്ങനെയൊക്കെയായിരുന്നു സാധാരണ മൈക്കിൾ ചെയ്തിരുന്നത്. പക്ഷെ, ഫുട്ബോളിൽ വളരെ അപൂർവ്വം ചില താരങ്ങളിൽ കണ്ട് വരുന്ന മറ്റൊന്ന് കൂടി മൈക്കിളിന്റെ ചെൽസി കരിയറിലുടനീളം ഉണ്ടായിരുന്നു സ്ഥിരത .

ഓൺ – ഫീൽഡിൽ മൈക്കിൾ വളരെയധികം മാന്യനാണെന്നിരിക്കെ, ഓഫ് – ഫീൽഡിലും മൈക്കിൾ കൃത്യനിഷ്ടൻ വിവാദങ്ങളിലോ, അഴിമതികളിലോ, അല്ലെങ്കിൽ പരിശീലന ഗ്രൗണ്ടുകളിലോ ഒന്നും തന്നെ മൈക്കിളിന് ഇരുണ്ട സ്ഥാനങ്ങളില്ല. കഴിഞ്ഞ പത്തു, പതിനഞ്ച് വർഷങ്ങൾക്കിടെയുള്ള ചെൽസിക്കായ് ഗോളുകൾ നേടുന്ന ദ്രോഗ്ബയുടേയും, ലംപാർഡിന്റേയും, അനേൽക്കയുടേയും, ഹസാർഡിന്റെയുമൊക്കെ ധാരാളം വീഡിയോസ് യുടൂബ് വഴി നമുക്ക് കാണാം. മനോഹരമായ ഗോളുകളെ നമ്മൾ വീണ്ടും കാണാൻ ആഗ്രഹം കൂട്ടുന്നു.ആ ഗോളിനെ പ്രശംസിക്കുന്നു എന്നാൽ ആ ഗോളുകളിൽ പകുതിയോളവും മൈക്കിളിന്റെ ഇടപെടൽ ഉണ്ടാവും.

ആ ഗോളുകൾക്ക് പിന്നിൽ മൈക്കിളിന്റെ കാലുകൾ സ്റ്റാർട്ട് ചെയ്തിട്ടുണ്ടാവും.,അതിന് പിന്നിൽ നിന്നും മൈക്കിൾ ട്രാൻസിഷൻ ചെയ്തിരിക്കും.തന്റെ ടീമിനായി എല്ലാം നൽകാൻ കഴിഞ്ഞിരുന്ന ഒരു കളിക്കാരൻ.പിച്ചിലെ മധ്യഭാഗത്തെ നിരീക്ഷിക്കുന്ന തിരക്കിലായതിനാൽ 185 മത്സരങ്ങൾക്ക് ശേഷമാണ് തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടാൻ മൈക്കിളിന് കഴിഞ്ഞതും.പിന്നിൽ നിന്നും പ്രവർത്തിച്ച ഒരു സുപ്രധാന cog ആയി ആരുടേയും ശ്രദ്ധകളിലേക്ക് ആഴ്ന്നിറക്കാതെ വളരെ ശാന്തമായി ചെൽസി മിഡ്ഫീൽഡിൽ മൈക്കിൾ നിലകൊണ്ടു.ചെൽസിയിൽ മറ്റൊരു ജോൺ ഒബി മൈക്കിൾ ഇനിയുണ്ടാവുകയുമില്ല…!!

കടപ്പാട്

Rate this post