❝തകർപ്പൻ ജയത്തോടെ ബ്രസീൽ ക്വാർട്ടറിൽ ;സമനില വഴങ്ങി ജർമ്മനി പുറത്ത്❞

ഒളിമ്പിക്സ് ഫുട്ബോളിൽ സൗദി അറബിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി നിലവിലെ സ്വർണ മെഡൽ ജേതാക്കളായ ബ്രസീൽ രണ്ടാം റൗണ്ടിലേക്ക് കടന്നു.ആദ്യ മത്സരത്തിൽ ഹാട്രിക്ക് നേടിയ സൂപ്പർ സ്‌ട്രൈക്കർ റിചാലിസന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിലായിരുന്നു ബ്രസീലിന്റെ ജയം.മറ്റൊരു ഗോൾ മാത്യൂസ് ക്യൂന നേടി.ഗ്രൂപ്പ് ഡിയിൽ മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയവും ഒരു സമനിലയുമായി 7 പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീൽ രണ്ടാം റൗണ്ടിൽ കടന്നത്, രണ്ടാം സ്ഥാനക്കാരായി ഐവറി കോസ്റ്റ് യോഗ്യത നേടിയപ്പോൾ ജർമനിയും സൗദി അറേബ്യയും പുറത്തായി.

മാത്യൂസ് കുൻഹ 14-ാം മിനിറ്റിൽ ബ്രസീലിന് ലീഡ് നൽകിയെങ്കിലും 27 ആം മിനുട്ടിൽ അബ്ദുല്ല അൽമാരി സൗദിയെ ഒപ്പമെത്തിച്ചു. ആദ്യ പകുതിയിൽ ആന്റണി ,ബ്രൂണോ ഗുയിമറേസ്,ഗിൽ‌ഹെർം അരാന, റിചാലിസൺ എന്നിവർക്ക് ലീഡ് നേടാൻ അവസരം ലഭിച്ചെങ്കിലും സൗദി വല ചലിപ്പിക്കനായില്ല. രണ്ടാം പകുതിയിൽ മാത്യൂസ് ഹെൻ‌റിക്സിന്റെ ഷോട്ട് സൗദി കീപ്പർ അമിൻ ബുഖാരി തടുത്തിട്ടു.റീബൗണ്ടിൽ ക്യൂനായുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.

76 ആം മിനുട്ടിൽ റിചാലിസണിലൂടെ ബ്രസീൽ ലീഡ് നേടി. ബ്രൂണോ ഗുയിമറസ് കൊടുത്ത ക്രോസിൽ നിന്നും ഹെഡ്ഡറിലൂടോടെയാണ് എവെർട്ടൻ സ്‌ട്രൈക്കർ ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ റെയ്‌നിയർ കൊടുത്ത പാസിൽ നിന്നും റിചാലിസൺ ഗോൾ പട്ടിക പൂർത്തിയാക്കി.

റിഫുവിലെ മിയാഗി സ്റ്റേഡിയത്തിൽ ഐവറി കോസ്റ്റുമായി 1-1 സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് ജർമ്മനി ഒളിമ്പിക് ഫുട്ബോൾ ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായത്. 67 ആം മിനുട്ടിൽ വഗേര്മാണ താരം ബെഞ്ചമിൻ ഹെൻ‌റിച്സ് സെൽഫ് ഗോളിലൂടെ ഐവറി കോസ്റ്റ് ലീഡ് നേടി.ആറ് മിനിറ്റിനുശേഷം എഡ്വേർഡ് ലോവന്റെ അതിശയകരമായ ഫ്രീ കിക്കിലൂടെ ജർമ്മനിക്ക് സമനില നേടിക്കൊടുത്തു. പൊരുതി നീക്കിയെങ്കിലും വിജയം നേടാനായില്ല.

Rate this post