തകർന്നടിഞ്ഞ ജർമനിയെ രക്ഷിക്കാൻ 36 കാരനായ പരിശീലകനെത്തുന്നു |Julian Nagelsmann

നിരാശാജനകമായ ഫലങ്ങൾക്ക് ശേഷം ഹൻസി ഫ്ലിക്കിനെ പുറത്താക്കിയതിനെത്തുടർന്ന് ജർമ്മൻ ദേശീയ ടീമിന്റെ പരിശീലകനായി ജൂലിയൻ നാഗെൽസ്മാൻ നിയമിതനാവും.അടുത്ത വർഷം ജർമ്മനിയിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് 36 കാരനായ നാഗൽസ്മാൻ ചുമതലയേൽക്കും.ജപ്പാനെതിരായ സൗഹൃദ മത്സരത്തിൽ 4-1 ന് തോറ്റതിന് ശേഷം പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെടുന്ന ചരിത്രത്തിലെ ആദ്യത്തെ ജർമ്മനി കോച്ചായി ഫ്ലിക്ക് മാറി.

കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിലും ഫ്ളിക്കിന്റെ ജർമ്മനി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു.യൂറോ 2024 ന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്ന ജർമ്മനി അതിനുശേഷം കളിച്ച ആറ് മത്സരങ്ങളിൽ നാലിലും പരാജയപ്പെട്ടു.ജർമ്മൻ ടീമുകളായ ഹോഫെൻഹൈമിന്റെയും ആർബി ലെയ്പ്സിഗിന്റെയും പരിശീലകനെന്ന നിലയിൽ ശ്രദ്ധേയമായ സ്പെല്ലുകൾക്ക് ശേഷം ആണ് നാഗെൽസ്മാ ബയേൺ മ്യൂണിക്ക് പരിശീലകനായി എത്തിയത്.റിപ്പോർട്ടുകൾ പ്രകാരം മുൻ ബയേൺ മാനേജർ ദേശീയ ടീമിൽ ചേരുന്നതിന് വലിയ ശമ്പളം വെട്ടിക്കുറയ്ക്കും.

ഡൈ മാൻഷാഫ്റ്റിൽ നിന്ന് ഏകദേശം 4 മില്യൺ യൂറോയാണ് നാഗൽസ്മാന് പ്രതിഫലമായി ലഭിക്കുക. അദ്ദേഹം ഡിഎഫ്ബിയുമായി ധാരണയിലെത്തിയിട്ടുണ്ട്.കരാറിന്റെ അന്തിമ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്ത് വരും.2024ൽ ജർമ്മനി യൂറോ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിനാൽ 36 കാരനായ മാനേജർക്ക് ചുമതല കഠിനമായിരിക്കും.2021 ജൂലൈയിൽ അഞ്ച് വർഷത്തെ കരാറിൽ നാഗൽസ്മാൻ ബയേണിൽ ചേരുകയും തന്റെ ആദ്യ സീസണിൽ ബുണ്ടസ്ലിഗ കിരീടം നേടുകയും ചെയ്തു. ഡോർട്ട്മുണ്ടിനോട് ബയേണിന് ഒന്നാം സ്ഥാനം നഷ്ടമായതോടെയാണ് അദ്ദേഹത്തെ പുറത്താക്കിയത്. ബയേണിന്റെ വിവാദ തീരുമാനമായിരുന്നു അത്.

36 കാരനായ മാനേജർ ആർബി ലീപ്സിഗിലും രണ്ട് വർഷം ചെലവഴിച്ചു. ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലേക്ക് ക്ലബ്ബിനെ നയിച്ചു.ചെൽസി, ടോട്ടൻഹാം, പാരീസ് സെന്റ് ജെർമെയ്ൻ തുടങ്ങിയ മുൻനിര ക്ലബ്ബുകളുടെ റഡാറിൽ നാഗൽസ്മാൻ ഉണ്ടായിരുന്നു. എന്നിരുന്നാലും, മൂന്ന് ക്ലബ്ബുകളും പുതിയ സീസണിൽ പുതിയ മാനേജർമാരെ ഒപ്പുവച്ചു.ജർമ്മനിയുടെ ചുമതലയുള്ള നാഗൽസ്മാന്റെ ആദ്യ മത്സരം ഒക്ടോബർ 14-ന് ഒരു അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ അമേരിക്കെതിരെയാണ്.യൂറോ 2024 ജൂൺ 14 മുതൽ ആരംഭിക്കും.

Rate this post