അർജന്റീന സൂപ്പർ താരത്തിനെ ‘ഫുട്ബോൾ ഡോക്ടർ’ എന്ന് വിശേഷിപ്പിച് പ്രീമിയർ ലീഗ് കോച്ച്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന്റെ പരിശീലകനായി ഏറെ കാലം വാണ്ട ജർമൻ തന്ത്രഞ്ജൻ ക്ളോപ്പ് ഈ സീസൺ അവസാനത്തോടെ ലിവർപൂൾ ക്ലബ്ബിനോട് വിട പറയാൻ ഒരുങ്ങുകയാണ്. വളരെയധികം മനോഹരമായ ഒരു സമയമാണ് ലിവർപൂൾ ക്ലബ്ബിൽ ക്ളോപ്പിന് കീഴിൽ ക്ലബ്ബ് കളിച്ചത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെ പിന്നിലാക്കി നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുമാണ് ലിവർപൂൾ കുതിക്കുന്നത്.
ലിവർപൂളിന്റെ അർജന്റീന താരത്തിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ലിവർപൂൾ പരിശീലകനായ ക്ളോപ്പ്. ഒരു ഫുട്ബോൾ ഡോക്ടർ എന്ന പോലെയാണ് അർജന്റീന താരം മാക് അല്ലിസ്റ്റർ പ്രകടനം നടത്തുന്നതെന്ന് ക്ളോപ്പ് പറഞ്ഞു. മാക് അല്ലിസ്റ്റർക്ക് ഫാമിലിയിൽ നിന്നും ലഭിക്കുന്ന പിന്തുണയെയും ക്ളോപ്പ് വളരെയധികം പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്തു.
“നിലാവുള്ള ചന്ദ്രനെ പോലെ വളരെയധികം ആകർഷിക്കുന്ന കളിക്കാരനാണ് മാക് അല്ലിസ്റ്റർ. ഒരു ഫുട്ബോൾ ഡോക്ടർ എന്ന പോലെയാണ് അവൻ മിഡ്‌ഫീൽഡിൽ പ്രകടനം കാഴ്ച വെക്കുന്നത്. രസകരമായ കഥ എന്തെന്നാൽ അദ്ദേഹത്തിന്റെ ഫാമിലി മത്സരങ്ങളെ വിശകലനം ചെയ്യും, ആ അറിവുകൾക്ക് മാക് അലിസ്റ്ററിന്റെ പിതാവിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. മാക് അല്ലിസ്റ്റർ പ്രത്യേകതയുള്ളവനാണ്, വളരെയധികം ആക്രമണകാരിയും മിടുക്കനുമാണ്.” – ക്ളോപ്പ് പറഞ്ഞു.
Jurgen Klopp on Alexis Mac Allister: "Very [impressed]. Over the moon. Macca is the same in midfield, just like a football doctor. A wonderful story; family analyses games and I cannot thank his father enough for that knowledge. He is very special, super aggressive and smart." ❤️ pic.twitter.com/hMojTHGcX1
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 2, 2024
അർജന്റീനയുടെ സൂപ്പർ താരമായ മാക് അല്ലിസ്റ്റർ ഖത്തറിലെ ഫിഫ വേൾഡ് കപ്പ് ട്രോഫി അർജന്റീനക്കൊപ്പം നേടിയ താരം കൂടിയാണ്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് തകർപ്പൻ ഫോമിലാണ് ലിവർപൂൾ കളിക്കുന്നത്, നിലവിലെ പ്രീമിയർ ലീഗിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ രണ്ടാം സ്ഥാനത്തു പിന്നിലാക്കിയാണ് ലിവർപൂളിന്റെ മുന്നേറ്റം. ക്ളോപ്പിനോടൊപ്പമുള്ള അവസാന സീസൺ ആയതിനാൽ കിരീടം നേടേണ്ടത് ടീമിനെ സംബന്ധിച്ച് നിർണ്ണായകമാണ്.