ആഴ്‌സണൽ സൂപ്പർ താരത്തിന് വേണ്ടി മൂന്ന് താരങ്ങളെ വാഗ്ദാനം ചെയ്ത് യുവന്റസ്.
ആഴ്‌സണലിന്റെ സൂപ്പർ സ്ട്രൈക്കെർ അലക്സാന്ദ്ര ലാക്കസാട്ടക്ക് വേണ്ടി മൂന്ന് താരങ്ങളെ യുവന്റസ് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ. പ്രമുഖമാധ്യമമായ ദി അത്ലറ്റികിനെ ഉദ്ധരിച്ചു കൊണ്ട് ഡെയിലിമെയിൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ പരിശീലകൻ പിർലോ ഒഴിവാക്കാനുദ്ദേശിക്കുന്ന മൂന്ന് താരങ്ങളെയാണ് ആഴ്‌സണലിന് വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്.
Alexandre Lacazette could leave Arsenal this summer as the north London club look for ways to reduce their wage bill.https://t.co/FdCaviYkQk
— The Standard Digital (@StandardKenya) August 12, 2020
അർജന്റൈൻ താരം ഗോൺസാലോ ഹിഗ്വയ്‌ൻ, ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റ, ക്രിസ്റ്റൻ റോമെറോ എന്നീ താരങ്ങളെ ആണ് യുവന്റസ് ആഴ്‌സണലിന് വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ മൂന്ന് താരങ്ങളെ കൂടാതെ പണവും യുവന്റസ് വാഗ്ദാനം ചെയ്‌തേക്കും എന്നാണ് റിപ്പോർട്ടുകൾ. മോശം ഫോമാണ് ഹിഗ്വയ്‌നെ ഒഴിവാക്കാൻ പിർലോയെ പ്രേരിപ്പിക്കുന്ന ഘടകം.
വിടാതെ പിന്തുടരുന്ന പരിക്കാണ് ഡഗ്ലസ് കോസ്റ്റക്ക് വിനയായത്. പലപ്പോഴും പുറത്തിരിക്കുന്ന താരത്തെ ടീമിന് ആവിശ്യമില്ല എന്നാണ് പിർലോയുടെ കണ്ടെത്തൽ. മറ്റൊരു അർജന്റൈൻ താരമായ ക്രിസ്റ്റൻ റോമെറോ ലോണിൽ ജനീവയിലായിരുന്നു കളിച്ചിരുന്നത്. സെന്റർ ബാക്ക് ആയ താരത്തെയും നിലവിൽ പിർലോക്ക് ആവിശ്യമില്ല. അതേസമയം ആഴ്‌സണൽ പരിശീലകൻ ആർട്ടെറ്റക്ക് താല്പര്യമുള്ള താരമാണ് കോസ്റ്റ.
Juventus are willing to offer Gonzalo Higuain, Douglas Costa or Cristian Romero in exchange for Alexandre Lacazette.
— Transferchanger (@TransferChanger) August 12, 2020
(via The Athletic) pic.twitter.com/9RqOmKlpWw
ടീമിന് പണം കണ്ടെത്തുക എന്ന കാരണത്താലാണ് ആർട്ടെറ്റ ലാക്കസാട്ടെയെ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ സീസണിൽ പത്ത് ഗോളും നാലു അസിസ്റ്റുമാണ് താരം ഇത് വരെ നേടിയത്. എന്നാൽ താരത്തിന്റെ സാലറിക്കനുസരിച്ചുള്ള പ്രകടനമല്ല എന്ന നിലപാടുകാരനാണ് ആർട്ടെറ്റ. ആഴ്‌സണലിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന താരങ്ങളിലൊരാളാണ് ലാക്കസാട്ടെ. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പൌലോ ദിബാലയെയും സഹായിക്കാൻ താരത്തിന് കഴിയും എന്ന വിശ്വാസത്തിലാണ് പിർലോ. ലാക്കസാട്ടെയെ കൂടാതെ ഓസിൽ, ബെല്ലറിൻ, സോക്രട്ടീസ്, ഗുണ്ടോസി, ടോറെയ്റ, മിഖത്രിയൻ, റോബ് ഹോൾഡിങ്, മുസ്താഫി എന്നീ താരങ്ങളെ ഒക്കെ തന്നെയും വിൽക്കാനുള്ള ഒരുക്കത്തിലാണ് ആർട്ടെറ്റ.