ലയണൽ മെസ്സിയെക്കുറിച്ച് യുവന്റസ് പരിശീലകൻ അലെഗ്രി, ❛ഈ വർഷം അദ്ദേഹത്തിന് വളരെ പ്രധാനപ്പെട്ടത്❜ |Lionel Messi

ലയണൽ മെസ്സിയുടെ ഈ സീസണിലെ മികവ് ഫുട്ബോൾ ലോകത്തെങ്ങും ഇപ്പോൾ വലിയ രൂപത്തിൽ ചർച്ചാവിഷയമാണ്. കഴിഞ്ഞ സീസണിൽ മികവിലേക്ക് ഉയരാൻ കഴിയാതെ പോയ മെസ്സി ഇത്തവണ പലിശ സഹിതം തിരിച്ചടിക്കുകയാണ്. ഈ സീസണിൽ ആകെ 29 ഗോളുകളിൽ മെസ്സി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.

മെസ്സിയെക്കുറിച്ച് ഓരോ മത്സരത്തിനു മുന്നേ എതിർ ടീം പരിശീലകനോട് മാധ്യമപ്രവർത്തകർ ചോദിക്കാറുണ്ട്. ഇന്നലത്തെ പ്രസ് കോൺഫറൻസിനിടെ മെസ്സിയെക്കുറിച്ച് മാധ്യമപ്രവർത്തകർ യുവന്റസ് പരിശീലകനായ അല്ലെഗ്രിയോട് ചോദിക്കപ്പെട്ടിരുന്നു. വളരെയധികം പ്രശംസകളോടുകൂടിയാണ് യുവന്റസ് പരിശീലകൻ സംസാരിച്ചിട്ടുള്ളത്.

ലയണൽ മെസ്സി എപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. മെസ്സി തന്റെ കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രധാനപ്പെട്ട വർഷമാണ് എന്നും അലെഗ്രി കൂട്ടിച്ചേർത്തു.

‘ ലയണൽ മെസ്സി എപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഇടമുള്ള താരമാണ്.എപ്പോഴെങ്കിലുമൊക്കെ നല്ല രൂപത്തിൽ മുന്നോട്ടുപോകാൻ സാധിക്കാതിരിക്കുക എന്നുള്ളത് സാധാരണമായ ഒരു കാര്യമാണ്.മെസ്സിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട ഒരു വർഷമാണ്.കാരണം ഈ വർഷമാണ് വേൾഡ് കപ്പ് നടക്കുന്നത്.അദ്ദേഹത്തിന്റെ പ്രായം 35 ആണ്. അതായത് തന്റെ കരിയറിന്റെ അവസാന സമയത്തിലൂടെയാണ് മെസ്സി ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് ‘ അലെഗ്രി പറഞ്ഞു.

ഖത്തർ വേൾഡ് കപ്പിന് 20 കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.മെസ്സിയും അർജന്റീനയും ആദ്യ മത്സരത്തിൽ സൗദി അറേബ്യയെയാണ് നേരിടുക.ആ മത്സരത്തിന് ഏറ്റവും മികച്ച രൂപത്തിൽ എത്താൻ ആയിരിക്കും താരങ്ങൾ എല്ലാവരും ശ്രമിക്കുക.

Rate this post