ജുവെന്റ്‌സ്സുമായി ഒരിക്കൽ കൂടി ചരിത്രമാവർത്തിക്കാനൊരുങ്ങി ലാ ലീഗാ വമ്പന്മാർ

കഴിഞ്ഞ സീസണിലെ കൈമാറ്റ കരാറിനെ ആവർത്തിക്കാനൊരുങ്ങി ബാഴ്സയും ജുവെന്റ്‌സും.

ബാഴ്‌സയുടെ ഫ്രഞ്ച് സ്‌ട്രൈക്കറായ അന്റോയിൻ ഗ്രീസ്മാനു പകരം ജുവെന്റ്‌സിന്റെ അർജന്റീന പ്ലേയ് മേക്കറായ പൗലോ ഡിബാലയെയാണ് കൈമാറ്റ കരാറിലൂടെ ലാ ലീഗാ വമ്പന്മാർക്ക് ജുവെന്റ്‌സ് ഓഫർ ചെയ്തിരിക്കുന്നത്.

കോരിയർ ഡെല്ലോ സ്‌പോർട് റിപ്പോർട്ട് ചെയ്തത് പ്രകാരം ട്യൂറിനിൽ ഇതു വരെയും പുതിയൊരു കരാറിന് താൽപ്പര്യം പ്രകടിപ്പിക്കാത്ത ഡിബാലയെ ഇരു ടീമുകളും ഒരു ധാരണയിൽ എത്തുകയാണെങ്കിൽ ഗ്രീസ്മാന് പകരം നൽകാം എന്നാണ് ജുവെന്റ്‌സ് പറഞ്ഞിരിക്കുന്നത്.

അത്ലറ്റികോ മാഡ്രിഡിൽ നിന്നും ബാഴ്സയിൽ എത്തിയ ശേഷം തന്റെ നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെക്കുന്നതിൽ പരാജയപ്പെട്ട ഗ്രീസ്മാനെ ടീമിലെത്തിക്കാൻ ജുവെന്റിസ് മാനേജ്മെന്റ് ആഗ്രഹിക്കുന്നുണ്ട്.

കഴിഞ്ഞ സമ്മറിൽ ഇതു പോലെയൊരു കൈമാറ്റ കരാറിനും ലോക ഫുട്ബാൾ ആരാധകർ സാക്ഷ്യം വഹിച്ചിരുന്നു. അന്ന് ആർതർ മെലോയും മിറലേം പ്യാനിച്ചിന്റെയും കൈമാറ്റ കരാറായിരുന്നെങ്കിൽ ഇന്നത് ഗ്രീസ്മാന്റെയും ഡിബാലയുടെയും ഊഴമാണ്.

ഇരു താരങ്ങളെ കുറിച്ചുള്ള ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ചൂട് പിടിച്ചു നിൽക്കുന്ന ഈ സാഹചര്യത്തിൽ, ട്രാൻസ്ഫർ യാഥാർഥ്യമാവാനുള്ള സാധ്യതകൾ വളരെയധികം.

ഇരു ടീമുകളുടെയും സാമ്പത്തിക സ്ഥിതി പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ വരുന്ന 2021 സമ്മറിൽ ഇരു താരങ്ങളുടെയും ട്രാൻസ്ഫർ നടന്നെക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Rate this post