ജുവെന്റ്‌സ് സൂപ്പർ താരത്തെ ഇംഗ്ളണ്ടിലേക്ക് എത്തിക്കാനൊരുങ്ങി പ്രീമിയർ ലീഗ് വമ്പന്മാർ

പൗലോ ഡിബാല ഏതാണ്ട് ഈ സമ്മറിൽ തന്നെ ജുവെന്റ്‌സ് വിട്ടേക്കും എന്ന കാര്യത്തിൽ ഓരോ മണിക്കൂറുകൾ കഴിയും തോറും ഉറപ്പായി വരുകയാണ്. ബാഴ്സയുമായിട്ടുള്ള കൈമാറ്റ കരാറിന്റെ റിപ്പോർടുകൾക്ക് ശേഷം ഇപ്പോഴിതാ താരത്തെ ആൻഫീൽഡിലേക്ക് കൊണ്ടുവരാൻ ഒരുങ്ങി നിൽക്കുകയാണ് ലിവർപൂൾ.

അർജന്റീനയുടെ പ്ലേയ് മേക്കറായ താരം ജുവെന്റ്സ്സുമായി ഇതുവരെ കരാർ പുതുക്കുന്നതിനെ കുറിച്ച് ഒരു ധാരണയിൽ എത്തിയിട്ടില്ല.

പരിക്കുകളും കളത്തിൽ സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തതിലുള്ള പ്രശ്നങ്ങളും പിർലോയെ താരത്തെ കൂടാതെയുള്ള ഒരു ടീമിനെ ഒരുക്കാൻ ഇടയാക്കി.

താരം ഇപ്പോഴും പരിക്കിൽ നിന്നും പൂർണമായി മുക്തനായിട്ടില്ല. ഈ സീസൺ അവസാനത്തോടെ താരത്തിന്റെ കരാർ അവസാനിക്കുകയും ചെയ്യും.

ടോഡോഫിശയ്‌സ് റിപ്പോർട്ട് ചെയ്തത് പ്രകാരം താരത്തെ ടീമിലെത്തിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു ലിവർപൂൾ രംഗത്തെത്തിയിരിക്കുകയാണ്.

ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും മികച്ച മുൻ നിരയുള്ള ടീം ഈ സീസണിൽ ഫോം കണ്ടെത്താൻ പാടു പെടുകയാണ്. മുന്നേറ്റ നിരയുടെ ഫോമില്ലായ്‌മ ടീമിനെ ഒന്നടങ്കം ബാധിക്കുകയും ചെയ്തിട്ടുണ്ട്.

ലിവർപൂളിന്റെ കിരീട പോരാട്ടം തന്നെ ഏറെ പ്രതിസന്ധി നേരിടുകയാണ്. നിലവിൽ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി 71 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ലിവർപൂൾ 43 പോയിന്റുമായി എട്ടാം സ്ഥാനത്താണ് നിൽക്കുന്നത്.

ഈ സാഹചര്യത്തിൽ ക്ലോപ്പ് ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ അഴിച്ചു പണി നടത്തുവാൻ ഒരുങ്ങി നിൽക്കുകയാണ്. ലാ ലീഗാ വമ്പന്മാരായ ബാഴ്‌സലോണയും താരത്തിനായി രംഗത്തുള്ളപ്പോൾ താരത്തെ ടീമിലെത്തിക്കുന്നതിനായി മികച്ചൊരു ട്രാൻസ്ഫർ പോരാട്ടം തന്നെ നടന്നേക്കാം.

Rate this post