ബാഴ്‌സലോണ പ്രസിഡന്റായി ജോൻ ലപ്പോർട്ട നേരിടാൻ പോവുന്ന ആദ്യ പ്രതിസന്ധി

മാർക്ക റിപ്പോർട്ട് ചെയ്തത് പ്രകാരം ബാഴ്‌സ പ്രസിഡന്റ് പദവിയിൽ തന്റെ രണ്ടാമൂഴം അത്രേ സുഖകരമായിട്ടല്ല തുടങ്ങിയത്. തെരഞ്ഞെടുക്കപ്പെട്ട് ഒരു ആഴ്ച പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ബാഴ്‌സയുടെ ചാമ്പ്യൻസ് ലീഗ് പ്രയാണം പി.എസ്.ജിക്കു മുന്നിൽ അവസാനിച്ചു.

ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ട് പ്രകാരം, ലപ്പോർട്ടയുടെ ഭരണത്തിൽ ക്ലബ്ബിന്റെ സാമ്പത്തിക മേഖലയിൽ നിർണായക പങ്ക് വഹിക്കേണ്ടിയിരുന്ന ജോം ജിറോ തന്റെ സ്ഥാനത്ത് നിന്നും രാജി വെച്ചു.

ജിറോ ഫുണ്ടാച്യോ കായ്സ്സാ ബാങ്കിന്റെ മുൻ എക്സിക്യൂട്ടീവ് ആയിരുന്നു. അദ്ദേഹം ക്ലബ്ബിനു വേണ്ടി നല്ലൊരു തുക സംഭാവന നൽകുക മാത്രമല്ല ചെയ്ത്, മറ്റു പല ബാങ്കുകളിമായിട്ടും ധാരണയിൽ എത്തിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നു.

ലപ്പോർട്ടയ്ക്ക് ബാഴ്‌സയുടെ പ്രസിഡന്റ് ആവണമെങ്കിൽ അദ്ദേഹം ബാഴ്‌സയുടെ ബഡ്ജറ്റിന്റെ 15% സ്വന്തമായി നൽകണം, അതായത് 125 മില്യൺ യൂറോ.

എന്തിരുന്നാലും ലപ്പോർട്ട ഇപ്പോഴും പൂർണ ആത്മവിശ്വാസത്തിലാണ് പ്രവർത്തിക്കുന്നത്. ഞായറാഴ്ച അദ്ദേഹം ഗ്യാരണ്ടികളിൽ ഒപ്പുവെക്കുകയും തിങ്കളാഴ്ച്ച അതിനെ ലാ ലീഗയ്ക്ക് സമർപ്പിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുറത്തു നിന്നും ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നത്‌, ജിറോ രാജി വെക്കാനുള്ള കാരണം അദ്ദേഹം ലപ്പോർട്ടയുടെ ഗവണ്മെന്റിൽ ഏത് സ്ഥാനം വഹിക്കണം എന്നതിനെ കുറിച്ചുള്ള ചർച്ചയുടെ അടിസ്ഥാനത്തിലാണ്.

ജിറോ നൽകിയ കത്ത് പ്രകാരം അദ്ദേഹത്തിന് ലണ്ടണിനൊടുള്ള പ്രതിബദ്ധത കാരണമാണ് താൻ രാജിവെക്കുന്നതെന്നും അതിനാൽ തനിക്ക് ബാഴ്‌സയുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സാധിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലപ്പോർട്ടയ്ക്ക് ഇനി ചെയ്യാനുള്ളത് ജിറോയുടെ പകരക്കാരനെ കണ്ടത്തെക്കുകയെന്നുള്ളതാണ്. ഒരു ബില്യൺ യൂറോയുടെ കടക്കെണിയിൽ അകപ്പെട്ട ബാഴ്‌സയെ ഈ അവസ്ഥയിൽ നിന്നും ലപ്പോർട്ട എങ്ങനെ കര കയറ്റുമെന്ന് കാത്തിരുന്ന് കാണാം.

Rate this post