17 ദിവസത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടുമൊരു പോരാട്ടത്തിന് നാളെ ഇറങ്ങുകയാണ്. മികച്ച ഫോമിലുള്ള ബംഗളുരു എഫ് സിയാണ് കേരളത്തിന്റെ എതിരാളികൾ. എന്നാൽ ബെംഗളൂരുവിനെതിരേ ഞായറാഴ്ച്ച നടക്കുന്ന മത്സരത്തിനായി ടീം ഒട്ടും ഒരുങ്ങിയിട്ടില്ലെന്ന് കോച്ച് ഇവാന് വുക്കുമനോവിച്ച്. മത്സരത്തിനു മുമ്പായി നടത്തിയ പത്രസമ്മേളനത്തിലാണ് കോച്ചിന്റെ വെളിപ്പെടുത്തല്‍.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യത്തിനു താരങ്ങളെ കളത്തിലിറക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ രണ്ടു മത്സരങ്ങളാണ് മാറ്റിവെച്ചിരുന്നത്. വിദേശതാരങ്ങൾക്കടക്കം കോവിഡ് ബാധിച്ചത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ഭീതിയുടെ നാളുകൾ ആയിരുന്നു. ഇപ്പോഴിതാ മൂന്നമത്തെ മത്സരവും അനിശ്ചിത്വത്തിലായിരിക്കുകയാണ്. ഒരു കബഡി മത്സരത്തിനുള്ള ടീമിനെയാണ് ഇറക്കേണ്ടതെങ്കില് കളിക്കാനുള്ള 7-8 താരങ്ങള്‍ ഉണ്ട്. എന്നാല്‍ ഫുട്ബോള്‍ കളിക്കാനുള്ള കാര്യത്തില്‍ ടീമില്‍ ഫിറ്റ്നസ് ഉള്ളവര്‍ കുറവാണെന്ന് കോച്ച് പറയുന്നു.
പ്രെഫഷണല്‍ താരങ്ങളെന്ന നിലയില്‍ ഇതെല്ലാം അതിജീവിക്കേണ്ടതുണ്ടെന്നും നല്ലപോലെ കളിക്കാന്‍ ശ്രമിക്കുമെന്നും ഹര്‍മന്‍പ്രീത് ഖബ്ര വ്യക്തമാക്കി.രണ്ട് ആഴ്ച്ചയിലേറെയായി ടീം അംഗങ്ങളെല്ലാം ഐസൊലേഷനിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് താരങ്ങൾ പരിശീലനത്തിന് എത്തി തുടങ്ങിയത്. എന്നാൽ ടീമിൽ ഇപ്പോഴും കോവിഡ് പോസിറ്റീവ് കേസുകൾ നിലവിലുണ്ടെന്നും ഇവാൻ വ്യക്തമാക്കി. കോവിഡ് ബേധമായ താരങ്ങൾ പലർക്കും ഇപ്പോഴും കോവിഡ് അനുബന്ധ അസുഖങ്ങൾ അലട്ടുന്നുണ്ടെന്നും, അതിനാൽ നാളത്തെ മത്സരത്തിന് തയ്യാറല്ലാത്ത താരങ്ങളെ നിർബന്ധിക്കാൻ ആവില്ലെന്നും കോച്ച് പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ക്വാറന്റൈൻ ചെയ്യപ്പെട്ട മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ചും, മധ്യനിര താരം അഡ്രിയാൻ ലൂണയും 2 ആഴ്ച്ചത്തെ ഇടവേയ്ക്ക് ശേഷം പരിശീലനത്തിനെത്തിയത് ബ്ലാസ്റ്റേഴ്സിന് വലിയൊരു ആശ്വാസമാണ് നൽകിയത്. ടീം വീണ്ടും പരിശീലനത്തിൽ ഏർപ്പെട്ടത് ആരാധകർക്കും ആശ്വാസം പകർന്നെങ്കിലും കോവിഡിന്റെ പിടിയിൽ നിന്നും തിരിച്ചെത്തിയവരുടെ ഫിറ്റ്നസ് കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.ഞായറാഴ്ച്ചത്തെ മത്സരത്തിനായി ടീം കാര്യമായി ഒരുങ്ങിയിട്ടില്ല എന്ന് പരിശീലകൻ വ്യകത്മാക്കിയതോടെ നാളത്തെ മത്സരവും അനിശ്ചിതമായിരിക്കുകയാണ്.