ബ്രസീലിനും, അർജന്റീനക്കും പിന്നാലെ ലാറ്റിനമേരിക്കയിൽ നിന്നും ഖത്തറിൽ ആരെല്ലാം ഉണ്ടാവും ?

സൗത്ത് അമേരിക്കൻ യോഗ്യത മത്സരങ്ങളിൽ 15 റൌണ്ട് പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ ബ്രസീലും അർജന്റീനയും ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ മൂന്നാമനായി 2022 ലെ വേൾഡ് കപ്പിനെത്താനുള്ള സാദ്ധ്യതകൾ വർധിപ്പിച്ചിരിക്കുകയാണ്. പോണ്ട ടേബിളിൽ ആദ്യ നാല് സ്ഥാനക്കാർക്ക് ഖത്തറിലേക്ക് നേരിട്ട് ടിക്കറ്റ് ലഭിക്കുമ്പോൾ അഞ്ചാം സ്ഥാനക്കാർ പ്ലെ ഓഫ് കളിച്ചു വേണം തങ്ങളുടെ ബർത്ത് ഉറപ്പിക്കാൻ.

ഇന്നലെ നടന്ന മത്സരത്തിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി 2022 ഖത്തറിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാനുള്ള സാധ്യത വർദ്ധിപ്പിചിരിക്കുകയാണ് പെറു. 20 പോയിന്റുമായി ഇക്വഡോറിന് പിന്നിൽ നാലാം സ്ഥാനത്താണ് പെറുവിനെ സ്ഥാനം.എഡിസൺ ഫ്ലോറസ് നേടിയ ഗോളിനാണ് പെറു വിജയം നേടിയത്.എസ്റ്റാഡിയോ ജനറൽ പാബ്ലോ റോജാസിൽ പത്ത് പേരുള്ള പരാഗ്വെയ്‌ക്കെതിരെ 1-0 ന് വിജയിച്ച ഉറുഗ്വേയാണ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തുള്ളത്. 19 പോയിന്റാണ് ഉറുഗ്വേ നേടിയത്.17 പോയിന്റുള്ള കൊളംബിയ ആറാം സ്ഥാനത്താണ്. ചിലിക്ക് 16 ഉം ബൊളീവിയക്ക് 15 പോയിന്റുമാണുള്ളത്.

മറ്റൊരു മത്സരത്തിൽ വെനസ്വേല ബൊളീവിയയെ 4-1ന് പരാജയപ്പെടുത്തി.ഇതുവരെ ലോകകപ്പ് ഫൈനലിൽ എത്തിയിട്ടില്ലാത്ത ഒരേയൊരു ദക്ഷിണ അമേരിക്കൻ ടീമായ വെനസ്വേല പോയിന്റ് ടേബിളിൽ അവസാന സ്ഥാനകാരാണ്.15 യോഗ്യതാ മത്സരങ്ങളിൽ മൂന്നാം ജയം മാത്രം നേടിയ വെനസ്വേലക്ക് സലോമൻ റോണ്ടൻ ഹാട്രിക്കും ഡാർവിൻ മാച്ചിസ് മറ്റൊരു ഗോളും നേടി.മൂന്നു മത്സരങ്ങൾ അവശേഷിക്കെ മൂന്നാം സ്ഥാനത്തുള്ള ഇക്വഡോർ മുതൽ എട്ടാം സ്ഥാനത്തുള്ള ബൊളീവിയ വരെ അവശേഷിക്കുന്ന സ്ഥാനങ്ങൾക്കായുള്ള മത്സരത്തിലാണ്.

മൂന്നാം സ്ഥാനത്തുള്ള ഇക്വഡോർ ഖത്തറിലേക്കുള്ള ടിക്കറ്റ് ഏകദേശം ഉറപ്പാക്കി കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങളിൽ അവർക്ക് പെറു , പരാഗ്വേ , അര്ജന്റീന എന്നിവരെയാണ് നേരിടേണ്ടി വരിക. മൂന്നു മത്സരങ്ങളിൽ നിന്നും പരമാവധി പോയിന്റ് നേടി വേൾഡ് കപ്പ് ടിക്കറ്റ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇക്വഡോർ. നാലാം സ്ഥാനത്തുള്ള പെറുവിന്റെ ഇനിയുള്ള എതിരാളികൾ ഇക്വഡോർ, ഉറുഗ്വേ ,പരാഗ്വേ എന്നിവരാണ്. അഞ്ചാം സ്ഥാനത്തുള്ള ഉറുഗ്വേക്ക് വെനസ്വേല,പെറു , ചിലി എന്നിവരാണ് എതിരാളികൾ.

Rate this post