ടോട്ടൻഹാം ഹാരി കെയ്ന്റെ വില നിശ്ചയിച്ചു; വില കേട്ട് അമ്പരന്ന് റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി

റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇംഗ്ലണ്ട് ദഗശീയ ടീം ക്യാപ്റ്റൻ ടോട്ടൻഹാമിൽ തന്നെ തുടരുമെന്നാണ്. തങ്കളുടെ പ്രീമിയർ എതിരാളികൾക്ക് താരത്തെ വിൽക്കാൻ താത്പര്യം പ്രകടിപ്പിക്കാത്ത ടോട്ടൻഹാം, വിദേശ ക്ലബ്ബ്ൾക്ക് വേണ്ടി താരത്തിന്റെ വിലയെ വിശദീകരിച്ചു. £175 മില്യണാണ് ടോട്ടൻഹൻ താരത്തിനു നിശ്ചയിച്ചിരിക്കുന്ന ട്രാൻസ്ഫർ തുക.

27കാരനായ സ്‌ട്രൈക്കർ ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടോട്ടൻഹാം വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിൽ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് എന്നീ ടീമുകൾ താരത്തിനായി രംഗത്തെത്തിയിരിക്കുകയാണ്.

എന്നിരുന്നാലും, ദി സൺ റിപ്പോർട്ട് ചെയ്തത് പ്രകാരം ടോട്ടൻഹാം താരത്തെ പ്രീമിയർ ലീഗ് എതിരാളികൾക്ക് വിൽക്കുവാൻ താത്പര്യപ്പെടുന്നില്ല. റയൽ മാഡ്രിഡ് പോലുള്ള വിദേശ ക്ലബ്ബ്ൾക്ക് താരത്തിന്റെ വിലയെന്താണെന്ന് വിശദീകരിക്കുകയും ചെയ്തു.

കെയ്ൻ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണെന്ന കാര്യത്തിൽ ആർക്കും യാതൊരു തർക്കവും ഉണ്ടായിരിക്കില്ല. തന്റെ ബാല്യ കാല ക്ലബ്ബായ ടോട്ടൻഹാമുമായിട്ടുള്ള താരത്തിന്റെ അഗാധമായ ബന്ധം മുറിക്കുവാൻ താരം താത്പര്യപ്പെടുന്നില്ല. പക്ഷെ തന്റെ കരിയറിൽ ഇതു വരെയും ഒരു കിരീടം പോലും സ്വന്തമാക്കാത്ത കെയ്ൻ ഇപ്പോൾ വല്ലാത്തൊരു അവസ്ഥയിലാണ്.

താരത്തിന്റെ നിലവിലെ കരാർ അവസാനിക്കാൻ ഇനിയും 3 വർഷങ്ങൾ ബാക്കിയുണ്ട്. താരത്തിന്റെ നിലവിലെ കരാർ പ്രകാരം കെയ്നിന് ആഴ്ചയിൽ 2 ലക്ഷം പൗണ്ട് ലഭിക്കുന്നതാണ്. ടോട്ടൻഹാമിന് കെയ്നിനെ വിളിക്കുന്നതിൽ യാതൊരു താത്‌പര്യവും ഇല്ല. ഈ സീസണിൽ ക്ലബ്ബ് ടോപ്പ് സ്‌കോററായ കെയ്ൻ ഇതിനോടകം 22 ഗോളുകളും 15 അസിസ്റ്റുകളും നേടി കഴിഞ്ഞു.

താരത്തെ ടീമിലെത്തിക്കാൻ തക്കം കാത്തു നിൽക്കുന്ന റയൽ മാഡ്രിഡാണ് താരത്തിന്റെ സാധ്യത ക്ലബ്ബുകളിൽ മുൻപന്തിയിൽ നിൽക്കുന്നത്. പക്ഷെ ലാ ലീഗാ വമ്പന്മാരുടെ സാമ്പത്തിക സ്ഥിതി കോവിഡ് മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കെയ്നിനെ ടീമിലെടുക്കുക എന്നുള്ളത് അസാധ്യമാണ്.

കെയ്ൻ നിലവിൽ ക്ലബ്ബ് ഇതിഹാസമായ ജിമ്മി ഗ്രീവ്സ്സിന്റെ ഐതിഹാസിക റെക്കോർഡ് തകർക്കാൻ തയ്യാറെടുക്കുകയാണ്. താരത്തിനു ഇനി വേണ്ടത് 52 ഗോളുകളാണ്.

ബൊറൂസിയ ഡോർട്മുണ്ടിന്റെ ഏർലിംഗ് ഹാലന്റിന്റെ ട്രാൻസ്ഫർ തുക £154 മില്യൺ ആയതു കൊണ്ട് കെയ്നിന്റെ ട്രാൻസ്ഫർ നടക്കുവാനുള്ള സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. ക്ലബ്ബ് ചെയർമാനായ ഡാനിയേൽ ലെവി താരത്തിന്റെ ട്രാൻസ്ഫർ തുകയിൽ നിന്നും യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യില്ലെന്നും വ്യക്തമാക്കി.

Rate this post