കരാർ പുതുക്കുന്നതുമായി സംബന്ധിച്ചുള്ള ചർച്ചകൾക്ക് വിരാമമിട്ട് നെയ്മർ; താരം ബാഴ്സയിലേക്ക് തിരിച്ചു വരാൻ തായ്യാറാണ്.

ഈ സീസൺ അവസാനം കരാർ അവസാനിക്കാനിരിക്കുന്ന ലയണൽ മെസ്സി ബാഴ്സയിൽ തന്നെ തുടരുവാനുള്ള സാധ്യതകൾ മുന്നിൽ കണ്ട്, പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ കരാർ പുതുക്കുന്നതുമായി സാംബന്ധിച്ചുള്ള ചർച്ചകൾ നിർത്തി വെച്ചു.

29കാരനായ താരം മെസ്സിയോടൊപ്പം കളിക്കാനുള്ള ആഗ്രഹം പല സന്തർഭങ്ങളിലായി വ്യക്തമാക്കിയിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് വന്നിരുന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത് ലയണൽ മെസ്സി പി.എസ്.ജിയിലേക്ക് പോയെക്കുമെന്നാണ്.

എന്നാൽ ലപ്പോർട്ടയുടെ വരവോടെ ലയണൽ മെസ്സി നിലവിൽ ബാഴ്സയിൽ തന്നെ തുടരുവാനുള്ള സാധ്യതകൾ വർധിച്ചിരിക്കുകയാണ്. ഇത് മുന്നിൽ കണ്ട് ഇപ്പോൾ മെസ്സിയുടെ ഉറ്റ സുഹൃത്തായ നെയ്മർ തന്റെ കരാർ പുതുക്കുന്നതിനുള്ള ചർച്ചകൾ നിർത്തി വെച്ചിരിക്കുകയാണ്.

ബാഴ്സയിലെ പ്രധാന ന്യൂസ് ഏജൻസിയായ ‘അറ’ റിപ്പോർട്ട് ചെയ്തത് പ്രകാരം മെസ്സി ബാഴ്സയിൽ തന്നെ തുടരുമെന്നാണ് നെയ്മർ വിശ്വസിക്കുന്നത്. അതുമാത്രമല്ല ബ്രസീലിയൻ സൂപ്പർ താരം ബാഴ്സയിലേക്ക് തിരിച്ചു പോവാനുള്ള തന്റെ ആഗ്രഹം ടീം അധികൃതകരെ അറിയിക്കുകയും ചെയ്തിരിക്കുന്നു.

ബാഴ്‌സയുടെ മുൻ സ്കൗട്ടായ ആന്ദ്രേ കറി എൽ ലിറ്റോറൽ പറഞ്ഞതിങ്ങനെ:

” നെയ്മർ മെസ്സിയോടൊപ്പം തന്നെ കളിക്കും, പി.എസ്.ജിയിലല്ല… ബാഴ്സയിൽ…”

നിലവിൽ ബാഴ്‌സയുടെ സാമ്പത്തിക സ്ഥിതി കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ നെയ്മറുടെ തിരിച്ചുവരവ് കുറച്ചു പ്രയാസകരമാണ്. ബാഴ്സയിലേക്ക് തിരിച്ചു വരാൻ താരം അൽപ്പം ത്യാഗവും സഹിക്കുവാൻ തയ്യാറാണ്.

ബാഴ്‌സ അധികൃതർ താരത്തിന്റെ തിരിച്ചുവരവിനെ പൂർണമായും തള്ളിക്കളയുന്നില്ല, നിലവിൽ അവർ ബൊറൂസിയ ഡോർട്മുണ്ടിന്റെ ഏർലിംഗ് ഹാലന്റിനെയും ഇന്റർ മിലാന്റെ ലൗതാരോ മാർടിനസ്സിനെയും ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.