യുദ്ധത്തിനൊരുങ്ങി ബാഴ്‌സ; ബാഴ്‌സ സൂപ്പർ താരത്തെ ടീമിലെത്തിക്കാനുള്ള പദ്ധതികളുമായി മാഞ്ചസ്റ്റർ യുണൈറ്റഡും ജുവെന്റസും.

പ്രമുഖ മാധ്യമ ഏജൻസിയായ മുണ്ടോ ഡിപ്പോർടിവോ റിപ്പോർട്ട് ചെയ്തത് പ്രകാരം 23കാരനായ ഫ്രഞ്ച് താരത്തിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ജുവെന്റ്‌സ്, ലിവർപൂൾ, പി.എസ്.ജി എന്നീ ടീമുകൾ രംഗത്തുണ്ട്.

താരത്തിന്റെ നിലവിലെ കരാർ അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ താരത്തിന്റെ അധികൃതരുമായി മറ്റു ക്ലബ്ബുകൾ ഇതിനോടകം ചർച്ചകൾ നടത്തി കഴിഞ്ഞു.

താരവുമായി ബാഴ്‌സ അധികൃതർ കരാർ പുതുക്കുന്നതുമായി സംബന്ധിച്ച് ചർച്ചകൾ നടത്തിയെങ്കിലും ഇതു വരെ ഒരു ധാരണയിലെത്താൻ ഇരു കക്ഷികൾക്കും സാധിച്ചിട്ടില്ല.

താരത്തിന്റെ നിലവിലെ കരാർ അവസാനിക്കുന്നതിനു മുൻപ് കരാറിന്റെ കാര്യത്തിൽ ബാഴ്സയ്ക്ക് താരവുമായി ഒരു ധാരണയിലെത്താൻ സാധിച്ചില്ലെങ്കിൽ, ബാഴ്‌സ അധികൃതർ അടുത്ത സീസൺ അവസാനിക്കുന്നതിനു മുൻപ് താരത്തെ വിൽക്കാനുള്ള നടപടികൾ സ്വീകരിച്ചേക്കും.

കഴിഞ്ഞ വർഷത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ യുവ ഫ്രഞ്ച് താരത്തെ ടീമിലെടുക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ കഴിഞ്ഞ വർഷം ആ ട്രാൻസ്ഫർ നടന്നില്ല. എന്നാൽ യുണൈറ്റഡ് ഇപ്പോഴും ശ്രമങ്ങൾക്ക് വിരാമമിട്ടിട്ടില്ല.

ഒലെയുടെ യുണൈറ്റഡ് ടീമിലെ മുന്നേറ്റ നിരയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഡെമ്പെലെയെ ടീമിലെടുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തത്. ജുവെന്റ്‌സും താരത്തിനായി രംഗത്തുള്ളതായി റിപ്പോർട്ട് സൂചിപ്പിച്ചു. താരത്തിന്റെ വേഗതയാണ് ഇറ്റാലിയൻ വമ്പന്മാരെ ആകർശിച്ചിട്ടുള്ളത്.

ബാഴ്‌സ പരിശീകലനായ റൊണാൾഡ്‌ കൂമാനു കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം ലീഗിൽ ഇതിനോടകം 9 ഗോളുകൾ നേടിക്കഴിഞ്ഞു. മികച്ച ഫോമിൽ കളിക്കുന്ന താരത്തിനായി ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കാര്യങ്ങൾ ഇങ്ങനെ തന്നെ നില നിൽക്കുകയാണെങ്കിൽ ഒരു ട്രാൻസ്ഫർ യുദ്ധം തന്നെ നടന്നേക്കും.

Rate this post