ഇന്നുമുതൽ തീപാറും, സമനിലകളികളില്ല, തോറ്റാൽ പുറത്തേക്ക്

യൂറോ2020 നോക്ക്ഔട്ട് മത്സരങ്ങൾ ഇന്ന് തുടങ്ങുന്നു, ഇനിമുതൽ സമനിലകളികളില്ല, മുഴുവൻസമയം സമനിലയായാൽ അധികസമയം, അതിലും സമനിലയായാൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ട് നിൽക്കുന്ന മത്സരങ്ങളാണ് ഇന്നുമുതൽ നടക്കുക.

ഇന്നത്തെ ആദ്യ മത്സരത്തിൽ വെയിൽസ് നേരിടാൻ ഒരുങ്ങുന്നത് ഡെന്മാർക്കിനെയാണ്,
ഗ്രൂപ്പ് എയിൽ ഒരുജയവും ഒരുതോൽവിയും ഒരു സമനിലയുമായി രണ്ടാംസ്ഥാനക്കാരായിട്ടാണ് വെയിൽസിന്റെവരവ്. എന്നാൽ ഗ്രൂപ്പ് ബിയിൽനിന്നും ആദ്യരണ്ട് മത്സരങ്ങളും തോറ്റ് പുറത്തു പോകേണ്ട അവസ്ഥയിൽനിന്നും നിർണായക അവസാന ഗ്രൂപ്പ്മത്സരത്തിൽ റഷ്യയെ ഒന്നിനെതിരെ നാല്ഗോളുകൾക്ക് മുക്കി ഡെന്മാർക്ക് മികച്ചവിജയം സ്വന്തമാക്കി നാടകീയമായാണ് രണ്ടാംറൗണ്ടിലേക്ക് പ്രവേശിച്ചത്.
ഡെന്മാർക്-വെയിൽസ് മത്സരം ഇന്ന് ഇന്ത്യൻസമയം 9:30നാണ്.

മറ്റൊരു പ്രീക്വാർട്ടർ മത്സരത്തിൽ വമ്പൻമാരായ ഇറ്റലി ആദ്യമായി യൂറോകപ്പിന്റെ ചരിത്രത്തിൽ നോക്ക്ഔട്ടിൽ പ്രവേശിച്ച ഓസ്ട്രിയയുമായാണ് ഏറ്റുമുട്ടുന്നത്.

ഗ്രൂപ്പ് എയിലെ എല്ലാമത്സരങ്ങളും വിജയിച്ച് ഇറ്റലി അജയ്യരായാണ് പ്രീക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുള്ളത്, മാൻഞ്ചിനിയുടെ ഇറ്റലിക്ക് ഓസ്ട്രിയയെ അനായാസം മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെങ്കിലും അലാബയുടെ ഓസ്ട്രിയയുടെ യുവകരുത്തിനെ എഴുതിത്തള്ളുക അസാധ്യം.
ഇന്ത്യൻ സമയം രാത്രി 12:30നാണ് ഇറ്റലി ഓസ്ട്രിയ പോരാട്ടം.

എന്തുതന്നെയായാലും ഇന്നത്തെ രണ്ടു മത്സരങ്ങളും തീപാറും അതുറപ്പാണ്.

Rate this post