ഗോളുകളിൽ ലയണൽ മെസ്സിയുടെ റെക്കോർഡിനൊപ്പമെത്തി കരിം ബെൻസിമ |Karim Benzema
ആൻഫീൽഡിൽ ലിവർപൂളിനെതിരെ 5-2ന് ആവേശകരമായ തിരിച്ചുവരവിന് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്താൻ ടീം ആഗ്രഹിക്കുന്നുവെന്ന് റയൽ മാഡ്രിഡ് ഫോർവേഡ് കരിം ബെൻസെമ അഭിപ്രായപ്പെട്ടു.കഴിഞ്ഞ സീസണിലെ യുസിഎൽ ഫൈനലിന്റെ ആവർത്തനമായ മത്സരത്തിൽ ആദ്യ
15 മിനുട്ടിൽ രണ്ടു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് റയൽ അഞ്ചു ഗോൾ നേടി വിജയം നേടിയത്.
കളിയുടെ നാലാം മിനിറ്റിൽ തന്നെ തകർപ്പൻ ഫിനിഷിലൂടെ ഡാർവിൻ നൂനെസ് റെഡ്സിനെ മുന്നിലെത്തിക്കുകയായിരുന്നു. റയൽ ഗോൾ കീപ്പറുടെ പിഴവിൽ നിന്നും മുഹമ്മദ് സലാ ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കി.വിനീഷ്യസ് ജൂനിയർ 21-ാം മിനിറ്റിൽ ഒരു മികച്ച സ്‌ട്രൈക്കിലൂടെ യുസിഎൽ ഹോൾഡർമാരെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.അലിസൺ ബെക്കറിന്റെ പിഴിവിൽ നിന്നും വിനീഷ്യസ് റയലിന്റെ സമനില ഗോൾ നേടി.47-ാം മിനിറ്റിൽ എഡർ മിലിറ്റാവോ സ്കോർ 3-2 ആക്കി,രണ്ടാം പകുതിയിൽ ബെൻസെമ രണ്ട് ഗോളുകൾ കൂടി നേടി വിജയം ഉറപ്പിച്ചു.
യുസിഎൽ കിരീടം നിലനിർത്താൻ മാഡ്രിഡ് നോക്കുകയാണെന്ന് ബെൻസെമ പറഞ്ഞു, തിരിച്ചുവരവിന്റെ വിജയത്തിൽ ടീം വ്യക്തിത്വം പ്രകടിപ്പിച്ചുവെന്നും ബെൻസൈമാ പറഞ്ഞു.”ഇത് ഞങ്ങൾക്ക് ഒരു പ്രധാന രാത്രിയാണ്, ഞങ്ങൾ വ്യക്തിത്വം പ്രകടിപ്പിക്കുകയും ഞങ്ങൾക്ക് ആവശ്യമായ ഗോളുകൾ നേടുകയും ചെയ്തു. ഞങ്ങൾക്ക് ഈ ചാമ്പ്യൻസ് ലീഗ് കിരീടം വേണം,” ബെൻസെമ മൊവിസ്റ്റാർ പ്ലസിനോട് പറഞ്ഞു.
6 – Karim Benzema has scored more goals against Liverpool than any other player in European Cup/Champions League history with six, scoring four of them at Anfield, also the most by an away player in the competition. Brilliant. #UCL pic.twitter.com/NBiQ3EeM1H
— OptaJose (@OptaJose) February 21, 2023
“തുടക്കത്തിൽ ഞങ്ങൾ കഷ്ടപ്പെട്ടു, അവർ നന്നായി തുടങ്ങി,ഇതൊരു വലിയ ഗെയിമായിരുന്നു. പക്ഷേ കാര്യങ്ങൾ മാറ്റിമറിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങൾ നല്ല നിലയിലാണ്, പക്ഷേ ഫുട്ബോൾ തന്ത്രപരമാണ്, സാന്റിയാഗോ ബെർണബ്യൂവിലും ഞങ്ങൾക്ക് വിജയിക്കണം ” ബെൻസൈമാ പറഞ്ഞു. ഇന്നലത്തെ ഇരട്ട ഗോളുകളോടെ യുവേഫ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിൽ തുടർച്ചയായി 18 സീസണുകളിൽ സ്‌കോർ ചെയ്ത പിഎസ്‌ജി താരം ലയണൽ മെസ്സിയുടെ റെക്കോർഡിനൊപ്പമാണ് ബെൻസിമ എത്തിയത്.
1⃣8⃣ – Karim @Benzema🇫🇷 and Lionel Messi🇦🇷 have scored in 1⃣8⃣ @ChampionsLeague seasons, a record
— Gracenote Live (@GracenoteLive) February 21, 2023
✅2022/23
✅2021/22
✅2020/21
✅2019/20
✅2018/19
✅2017/18
✅2016/17
✅2015/16
✅2014/15
✅2013/14
✅2012/13
✅2011/12
✅2010/11
✅2009/10
✅2008/09
✅2007/08
✅2006/07
✅2005/06