റയലിന്റെ ഓഫർ തള്ളി കരീം ബെൻസെമ ക്രിസ്റ്റ്യാനോയുടെ ലീഗിലേക്ക് പോകാനൊരുങ്ങുന്നു

സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ്‌ വിട്ടതോടെ യൂറോപ്യൻ രാജാക്കന്മാരായ റയൽ മാഡ്രിഡിനെ മുന്നോട്ട് നയിക്കാൻ ഇനി ആരുണ്ട് എന്ന ചോദ്യത്തിന് മറുപടിയായിരുന്നു ഫ്രഞ്ചുകരനായ കരീം മുസ്തഫ ബെൻസെമ. ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം റയൽ മാഡ്രിഡിൽ ചേർന്ന ബെൻസെമയുടെ സ്ഥാനം ക്രിസ്ത്യനോക്ക് ശേഷമായിരുന്നു റയൽ മാഡ്രിഡിൽ.

എന്നാൽ ലോകഫുട്ബോളിനെ തന്നെ ഞെട്ടിച്ചുകൊണ്ട് ബെൻസെമ തന്റെ കരിയറിലെ ഏറ്റവും മികച്ച നാളുകൾ യൂറോപ്പിൽ കാഴ്ച വെച്ചു. കരീം മാജിക്കിൽ തുടർച്ചയായി യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫിനലുകളിലെത്തിയ ലോസ് ബ്ലാങ്കോസ് യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫി ക്രിസ്റ്റ്യാനോക്കും റാമോസിനും ശേഷം സാന്റിയാഗോ ബെണബുവിൽ എത്തിച്ചു.

എന്നാൽ ആരാധകർ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. റയൽ മാഡ്രിഡിന്റെ നായകനായ കരീം ബെൻസെമ റയൽ മാഡ്രിഡ്‌ മുന്നോട്ട് വെച്ച ഓഫർ വേണ്ടെന്ന് വെച്ചുകൊണ്ട് തന്റെ കരിയറിന്റെ അവസാനനാളുകളിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന സൗദി ലീഗിൽ നിനുമുള്ള ഒരു ക്ലബ്ബിൽ നിന്നും ബെൻസെമക്ക് വർഷത്തിൽ 100മില്യൺ എന്ന തോതിൽ ഒരു വമ്പൻ ഓഫർ ലഭിച്ചിട്ടുണ്ട്. കരീം ബെൻസെമ ഈ ഓഫർ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്‌. 2024 വരെ റയൽ മാഡ്രിഡിൽ തുടരാമെന്നും ഈ സീസണിൽ കരാർ അവസാനിക്കുന്നതിനാൽ ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കാമെന്നും നേരത്തെ ബെൻസെമ സമ്മതിച്ചതാണ്.

എന്നാൽ ഒഫീഷ്യൽ ആയി സൈനിങ് ചെയ്യാത്തത് കൊണ്ട് ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന ബെൻസെമക്ക് ഇനി എങ്ങോട് പോകണമെന്നതിനെ കുറിച്ച് തീരുമാനമെടുക്കാം. സൗദി ക്ലബ്ബിന്റെ ഓഫർ താൻ സീരിയസ് ആയിട്ട് പരിഗണിക്കുന്നുണ്ടെന്ന് ബെൻസെമ റയൽ മാഡ്രിഡിനെ അറിയിച്ചിട്ടുണ്ട്. എങ്കിൽ പോലും കരീം ബെൻസെമക്ക് മുന്നിൽ പുതിയ കരാറുമായി റയൽ മാഡ്രിഡ്‌ ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

2.2/5 - (17 votes)