കരീം ബെൻസിമയുടെ കാര്യത്തിൽ വൻ ട്വിസ്റ്റ്‌, റയലിൽ നിൽക്കണോ പോകണോയെന്ന് ഉടനെ അറിയാം

ഖത്തർ ഫിഫ വേൾഡ് കപ്പിന് പിന്നാലെ ആധുനികഫുട്ബോളിനെ അടക്കിഭരിച്ചിരുന്ന ഒരു പിടി താരങ്ങളെ തങ്ങളുടെ നാട്ടിലെ ലീഗുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ പണചാക്കുകളുമായി യൂറോപ്യൻ ഫുട്ബോളിലെ സൂപ്പർ താരങ്ങളുടെ സൈനിങ്ങുകൾ പൂർത്തിയാക്കുവാൻ വേണ്ടി നീക്കങ്ങൾ സജീവമായി വ്യാപിപ്പിക്കുന്നു.

അഞ്ച് തവണ ബാലൻ ഡി ഓർ ജേതാവായ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽ നസ്റിലേക്ക് നീങ്ങിയതിന് പിന്നാലെ ലിയോ മെസ്സിക്ക് വമ്പൻ ഓഫറുകൾ വാരിക്കോരി പ്രഖ്യാപിച്ചുകൊണ്ട് മറ്റൊരു സൗദി ക്ലബ്ബായ അൽ ഹിലാൽ രംഗത്ത് വന്നിരുന്നു. ഇപ്പോഴും ലിയോ മെസ്സിക്ക് വേണ്ടി അൽ ഹിലാൽ മുന്നിൽ തന്നെയാണുള്ളത്.

ഇതെല്ലാം കൂടാതെ മറ്റു ഒരുപിടി സൂപ്പർ താരങ്ങളെ റാഞ്ചുന്ന സൗദി ക്ലബ്ബുകളിൽ ഒരു ക്ലബ്ബിന്റെ കണ്ണ് റയൽ മാഡ്രിഡിന്റെ കരീമിക്കയുടെ മേൽ പതിഞ്ഞിട്ടുണ്ട്. ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന കരീം ബെൻസെമക്ക് മുന്നിൽ വർഷം 100മില്യൺ സാലറി കിട്ടുന്ന ഒരു വമ്പൻ ഓഫർ തന്നെയാണ് സൗദിയിൽ നിന്നുമുള്ള ക്ലബ്ബ്‌ മുന്നോട്ട് വെച്ചത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരീം ബെൻസെമക്ക് മുന്നിൽ ഈ ഓഫർ നൽകുന്നത്. റയൽ മാഡ്രിഡ്‌ പുതിയ കരാർ ഓഫർ ചെയ്തുവെങ്കിലും സൗദി ക്ലബ്ബിന്റെ ഓഫർ താൻ പരിഗണിക്കുന്നുണ്ടെന്നാണ് ബെൻസെമ റയൽ മാഡ്രിദിനോട് പറഞ്ഞത്.

ഈയാഴ്ച തന്നെ കരീം ബെൻസെമ തന്റെ ഭാവിയെ കുറിച്ച് തീരുമാനമെടുക്കുമെന്നും ഇനി വരാൻ പോകുന്ന ദിവസങ്ങളും മണിക്കൂറുകളും കരീം ബെൻസെമയുടെ ട്രാൻസ്ഫർ കാര്യത്തിൽ വളരെയധികം നിർണ്ണായകമായതെന്നുമാണ് റിപ്പോർട്ടുകൾ. സൗദി ക്ലബ്‌ ഒഫീഷ്യൽ ബിഡ് സമർപ്പിച്ചതോടെ അധികം സമയം എടുക്കാതെ ഈയാഴ്ചയോടെ തന്നെ ബെൻസെമ തന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനം എടുക്കും.

Rate this post