നേഷൻസ് ലീഗ് കിരീടത്തിനു പിന്നാലെ വേൾഡ് കപ്പും ലക്ഷ്യമിട്ട് ബെൻസിമ

അഞ്ചു വര്ഷത്തിലേറെയായുള്ള നീണ്ട കാത്തിരിപ്പിനൊടുവിലാണ് സ്‌ട്രൈക്കർ കരിം ബെൻസിമ ഫ്രഞ്ച് ദേശീയ ടീമിലേക്ക് രണ്ടാം വരവ് വന്നത്. 2015 ഒക്ടോബറിൽ അർമേനിയക്കെതിരെയായിരുന്നു ബെൻസീമയുടെ അവസാന അന്തരാഷ്ട്ര മത്സരം. അതിനു ശേഷം കഴിഞ്ഞ യൂറോ കപ്പിലാണ് താതാരം ഫ്രാൻസ് ടീമിലേക്ക് തിരിച്ചു വന്നത്.അർപ്പണ ബോധവും, കഠിനാധ്വാനവും ഏതൊരു താരത്തെയും ലക്ഷ്യത്തിലേക്ക് എത്തിക്കും എന്നതിന്റെ ഉദാഹരണമായാണ് ബെൻസേമയുടെ തിരിച്ചു വരവിനെ നോക്കികണ്ടത്.

ഇന്നലെ നേഷൻസ് ലീഗിൽ സ്‌പെയിൻ പരാജയപ്പെടുത്തി കിരീടം നേടിയതോടെ റയൽ മാഡ്രിഡ് സ്ട്രൈക്കർ ലെസ് ബ്ലൂസിനൊപ്പം തന്റെ ആദ്യ പ്രധാന ട്രോഫി നേടിയിരിക്കുകയാണ്.
സെമിഫൈനലിലും ഞായറാഴ്ചത്തെ ഫൈനലിലും ഗോളുകളുമായി നേഷൻസ് ലീഗ് കിരീടം ഫ്രാൻസ് നേടുന്നതിൽ പ്രധാന പങ്കു വഹിച്ചു.”ഞങ്ങൾ ഈ ട്രോഫി ആസ്വദിക്കും, തുടർന്ന് ലോകകപ്പ് നേടാൻ പോകുന്നു (അടുത്ത വർഷം),” സാൻ സിറോയിൽ സ്പെയിനിനെതിരായ ഫ്രാൻസിന്റെ 2-1 വിജയത്തിന് ശേഷം ബെൻസിമ പറഞ്ഞു. പന്ത് കൂടുതൽ നേരം കൈവശം വെച്ച കളിക്കുന്ന സ്പെയിൻ ടീമിനെതിരെ ഫ്രാൻസ് സമ്മർദ്ദത്തിലായെങ്കിലും പരിഭ്രമിച്ചില്ല, ബെൻസിമയുടെയും എംബാപ്പെയുടെയും ക്ലിനിക്കൽ ഫിനിഷിംഗ് ഫ്രാൻസിന് കിരീടം നേടിക്കൊടുത്തു.

ടീമിന് ബെൻസീമയുടെ സംഭാവനകൾ തന്റെ ലക്ഷ്യങ്ങൾക്കപ്പുറം വ്യാപിച്ചതായി കോച്ച് ദിദിയർ ദെഷാംപ്സ് പറഞ്ഞു.”കരീം ഒരു അത്യാവശ്യ കളിക്കാരനാണ്, കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ അദ്ദേഹം അത് തെളിയിച്ചു,” ദെഷാംപ്സ് പറഞ്ഞു. അവൻ മുമ്പത്തേതിനേക്കാൾ വളരെ ഫിറ്റാണ്, അവൻ കൂടുതൽ പക്വതയുള്ളവനാണ്. വിജയിക്കാനുള്ള ത്വരയുണ്ട് ,മറ്റ് കളിക്കാരുമായി ആശയവിനിമയം നടത്തുന്നു”.അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിന്റെ ആക്രമണത്തെ നയിക്കാൻ ദെഷാംപ്സ് വ്യക്തമായും ബെൻസിമയെ ആശ്രയിക്കുന്നു.”വളരെക്കാലമായി എന്റെ ജോലിയിൽ ഞാൻ വളരെ അഭിമാനിക്കുന്നു. ഈ ടീമിൽ തിരിച്ചെത്തിയതും വിജയിച്ചതും എന്നെ സന്തോഷിപ്പിക്കുന്നു, ” ബെൻസെമ പറഞ്ഞു.തിരിച്ചുവന്നതിനുശേഷം ഫ്രാൻസിനായി ആറ് ഗോളുകൾ റയൽ സ്‌ട്രൈക്കർ നേടി.

2014 ലോകകപ്പിൽ ഫ്രഞ്ച് നിരയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെച്ച താരമായിരുന്നു ബെൻസീമ.അതിന് ശേഷമുള്ള 4 വർഷങ്ങളിൽ റയൽ മാഡ്രിഡ് യൂറോപ്യൻ ഫുട്‌ബോളിൽ ഇതിഹാസ സമാനമായ പുതു ചരിത്രങ്ങൾ തിരുത്തി കുറിച്ചു കൊണ്ട് 5 വര്ഷങ്ങൾക്കിടയിൽ 4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടുമ്പോഴും ആ ടീമിന്റെ മുന്നണി പോരാളിയായി അയാൾ ഉണ്ടായിരുന്നു .സ്വാഭാവികമായും അയാളുടെ കരിയർ ഉന്നതിയിൽ നിൽക്കുമ്പോൾ 2018 ലോകകപ്പ് ഫ്രഞ്ച് സ്ക്വാഡിൽ അയാൾ സാന്നിധ്യം ആർഹിച്ചിരുന്നു.പക്ഷെ കളത്തിന് പുറത്തെ നിർഭാഗ്യകരമായ സംഭവ വികാസങ്ങൾ അയാളുടെ ഇന്റർനാഷണൽ കരിയറിന് സഡൻ ഡെത്ത് കുറിക്കപ്പെടുന്ന കാഴ്ച്ചക്കാണ് പിന്നീട് നമ്മൾ സാക്ഷ്യം വഹിക്കുന്നത്.

ദേശീയ ടീമിലെ സഹതാരം മാത്യു വാൽബുവേനയ്ക്കെതിരെ ഉയർന്ന് സെക്സ് ടേപ്പ് വിവാദത്തിൽ ബെൻസിമയ്ക്ക് പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ഇതിനുശേഷമാണ് ദേശീയ ടീമിൽ നിന്ന് ബെൻസിമ പുറത്തായത്. ഈ കേസിൽ ഇപ്പോഴും നിയമനടപടികൾ തുടരുകയാണ്.ക്ലബായ റയൽ മഡ്രിഡിൽ മിന്നുന്ന പ്രകടനം നടത്തുമ്പഴും ബെൻസിയമെ ദേശീയ ടീമിൽ നിന്ന് നിരന്തരം തഴഞ്ഞിരുന്നു. ഇതിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. റയൽ പരിശീലകനും ഫ്രഞ്ച് ഇതിഹാസവുമായ സിനദിൻ സിദാനും ബെൻസിമയെ ഒഴിവാക്കുന്നതിനെതിരെ രം​ഗത്തെത്തിയിരുന്നു.നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും സ്ഥിരതയുള്ളതും ഭയപ്പെടുന്നതുമായ സ്ട്രൈക്കറാണ് ബെൻസെമ. റയലിൽ ഗോളടിച്ചു കൂട്ടുമ്പോഴും ദേശീയ ടീമിലെ സ്ഥാനം താരത്തിന് അകലെയായിരുന്നു. 2007 മുതൽ ഫ്രഞ്ച് ദേശീയ ടീമിൽ അംഗമായ ബെൻസിമ 92 മത്സരങ്ങളിൽ നിന്നും 33 ഗോളുകൾ നേടിയിട്ടുണ്ട്.