2024 വരെ കരീം ബെൻസിമ റയൽ മാഡ്രിഡിനായി ഗോളടിക്കും |Karim Benzema

റയൽ മാഡ്രിഡ് സൂപ്പർ താരം കരിം ബെൻസെമ റയൽ മാഡ്രിഡുമായി തന്റെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ സമ്മതിച്ചതായി ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്തു.ഫ്രഞ്ചു താരത്തിന്റെ നിലവിലെ കരാർ ഈ വര്ഷം അവസാനിക്കും. 2022-ലെ ബാലൺ ഡി ഓർ ജേതാവ് സ്പാനിഷ് ക്ലബ്ബുമായി ഇതിനകം തന്നെ വാക്കാലുള്ള കരാറിൽ എത്തിയതായി റിപ്പോർട്ടുണ്ട്.

2009-ൽ റയൽ മാഡ്രിഡിലെത്തിയ ബെൻസിമ സ്പാനിഷ് ക്ലബ്ബിനായി 632 മത്സരങ്ങളിൽ നിന്ന് 341 ഗോളുകളും 164 അസിസ്റ്റുകളും നേടിയിട്ടുണ്ട്.അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫികൾ, അഞ്ച് ഫിഫ ക്ലബ് ലോകകപ്പുകൾ, നാല് യുവേഫ സൂപ്പർ കപ്പുകൾ, നാല് ലാ ലിഗ കിരീടങ്ങൾ, നാല് സൂപ്പർ കോപ്പ ഡി എസ്പാനാസ്, രണ്ട് കോപ്പ ഡെൽ റേ എന്നിവ റയൽ മാഡ്രിഡിനൊപ്പം അദ്ദേഹം നേടിയിട്ടുണ്ട്.2022-ലെ ബാലൺ ഡി ഓറും കരീം ബെൻസെമ നേടി, നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നിൽ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഗോൾ സ്‌കോററാണ്.

പരിക്ക് മൂലം ഈ സീസണിൽ 27 മത്സരങ്ങൾ മാത്രമാണ് ഫ്രഞ്ച് താരം കളിച്ചത് ,അതിൽ 18 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി. ബെൻസിമ ഈ സീസൺ കഴിയുന്നതോടെ സാന്റിയാഗോ ബെർണബ്യൂവിൽ നിന്നും മാറും എന്ന ഊഹാപോഹങ്ങൾ ഉയർന്നു വന്നിരുന്നു. റയൽ മാഡ്രിഡിന് 30 കഴിഞ്ഞ കളിക്കാരുമായുള്ള നയം എല്ലായ്പ്പോഴും ഒന്നുതന്നെയാണ്.

ഓരോ സീസണിന്റെ അവസാനത്തിലും അവരുടെ കരാറുകൾ അവലോകനം ചെയ്യാനും കളിക്കാരന്റെ പ്രകടനത്തെയും അടിസ്ഥാനമാക്കി തീരുമാനമെടുക്കാനും. നിലവിൽ റയൽ മാഡ്രിഡിന്റെ പ്രധാനം താരമായി ബെൻസിമ തുടരുന്നത്കൊണ്ടാണ് റയൽ കരാർ പുതുക്കി നൽകുന്നത്.