സുനിൽ ഛേത്രിയുടെ കരിയർ അവസാനിക്കുന്നു, പരിശീലകൻ തന്നെ തീരുമാനമെടുത്തു

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് സുനിൽ ഛേത്രിയിപ്പോൾ ശത്രുവാണ്. ഇന്ത്യൻ ഫുട്ബോളിൽ ഒരു യുഗം തന്നെ സൃഷ്‌ടിച്ച താരാമാണെങ്കിലും പ്ലേ ഓഫ് മത്സരത്തിൽ നേടിയ വിവാദഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ രോഷം താരത്തിന് നേരെ തിരിഞ്ഞു. ഇപ്പോഴും ഛേത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതിഷേധിക്കുന്നുണ്ട്.

അതിനിടയിൽ സുനിൽ ഛേത്രിയുടെ കരിയറിന്റെ അവസാനമെടുത്തുവെന്ന നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായ ഇഗോർ സ്റ്റിമാക്ക്. മുപ്പത്തിയെട്ടു വയസായ താരം ഫുട്ബോളിൽ നിന്നും വിരമിക്കാൻ സമയമായെന്നും വരാനിരിക്കുന്നത് ഛേത്രിയുടെ അവസാനത്തെ സീസണാണെന്നുമാണ് സ്റ്റിമാക്ക് പറഞ്ഞത്.

“പ്രായം പരിഗണിക്കുമ്പോൾ സുനിൽ ഛേത്രി ഫുട്ബോളിൽ നിന്നും വിടപറയാനുള്ള സമയമായിരിക്കുന്നു. താരം തന്റെ അവസാനത്തെ സീസണാണ് കളിക്കുന്നതെന്നു വേണം കരുതാൻ, തീർച്ചയായും ഛേത്രിയുടെ അവസാനത്തെ ഏഷ്യൻ കപ്പായിരിക്കുമിത്. ഇനിയുള്ള സമയം താരം ഏറ്റവും മികച്ച പ്രകടനം ടീമിനായി നൽകുമെന്നും ഞാൻ വിശ്വസിക്കുന്നു.” സ്റ്റിമാക്ക് പറഞ്ഞു.

അടുത്ത വർഷം ജനുവരിയിൽ ഖത്തറിൽ വെച്ച് നടക്കുന്ന ഏഷ്യൻ കപ്പായിരിക്കും സുനിൽ ഛേത്രിയുടെ കരിയറിലെ അവസാനത്തെ ഇന്റർനാഷണൽ ടൂർണമെന്റെന്നാണ് കരുതപ്പെടുന്നത്. ഇതോടെ മൂന്നാമത്തെ തവണ ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്ന താരം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ ഫുട്ബോൾ കളിക്കാരനാണ്.

ഇന്ത്യയുടെ ഏറ്റവും വലിയ ഗോൾവേട്ടക്കാരൻ കൂടിയാണ് സുനിൽ ഛേത്രി. ഇന്റർനാഷണൽ മത്സരങ്ങളിൽ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളിൽ അഞ്ചാം സ്ഥാനത്തുള്ള ഛേത്രി ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളുടെ കണക്കെടുത്താൽ മൂന്നാമതാണ്. റൊണാൾഡോ, മെസി എന്നിവർ മാത്രമേ ഛേത്രിക്ക് മുന്നിലുള്ളൂ.

1.2/5 - (10 votes)