ഒറ്റ ദിവസം മൂന്ന് പുരസ്‌കാരങ്ങൾ നേടി കരീം ബെൻസിമ|Karim Benzema
കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കർ കരീം ബെൻസെമയുടെ പ്രകടനം വാക്കുകൾകൊണ്ട് വർണിക്കാവുന്നതിൽ അപ്പുറമായിരുന്നു.സ്പാനിഷ് ചാമ്പ്യന്മാരെ യൂറോപ്യൻ കിരീടത്തിലേക്ക് നയിച്ചത് ബെൻസിമയുടെ ഗോളുകളായിരുന്നു.റയൽ 14-ാമത് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോൾ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന ഗോൾ സ്‌കോററായി അദ്ദേഹം ഫിനിഷ് ചെയ്തു.
ഇന്ന് നടന്ന മാർക 2022 അവാർഡ് ഗാലയിൽ അദ്ദേഹത്തെ ആദ്യത്തെ പിച്ചിച്ചി ട്രോഫി നൽകി ആദരിച്ചു. എല്ലാ സീസണിലും ലാലിഗയിലെ ടോപ് സ്‌കോറർക്കാണ് ഈ അവാർഡ് നൽകുന്നത്.കഴിഞ്ഞ സീസണിൽ ബെൻസെമ 44 ഗോളുകൾ നേടിയിരുന്നു. അതേ രാത്രി തന്നെ ഡി സ്റ്റെഫാനോ ട്രോഫിയും ഹ്യുണ്ടായ് ഫാൻ എംവിപി ട്രോഫിയും അദ്ദേഹത്തിന് ലഭിച്ചു.
“വളരെ നന്ദി. ഇത് എനിക്ക് ഒരു സുപ്രധാന ട്രോഫിയാണ്. എന്റെ ടീമംഗങ്ങൾക്ക് നന്ദി. അവരില്ലെങ്കിൽ ഞാൻ ഇന്ന് ഇവിടെ ഉണ്ടാകുമായിരുന്നില്ല. ആരാധകർക്കും ക്ലബ്ബിനും പ്രസിഡന്റിനും നന്ദി. എല്ലാവർക്കും ഈ വര്ഷം വ്യത്യസ്‌തമാണ്. എല്ലാ വർഷവും ലാ ലിഗ ജയിക്കാൻ എതിരാളികൾ ആഗ്രഹിക്കുന്നു, ഈ വർഷം എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. പക്ഷേ, ഞങ്ങൾ ശക്തരാണ്, എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം” അവാർഡ് നേടിയതിന് ശേഷം ബെൻസെമ പറഞ്ഞു.
😍 Una noche de premiación perfecta para Karim Benzema
— ESPN.com.mx (@ESPNmx) September 29, 2022
✔️ Pichichi
✔️ Mejor jugador de la Liga
✔️ MVP de la Afición pic.twitter.com/zGjFG2LOle
“എന്റെ ജോലിയിൽ എനിക്ക് അഭിമാനം തോന്നുന്നു. ഈ വർഷം പ്രയാസകരമാകുമെന്ന് ഞാൻ കരുതുന്നു, പക്ഷേ എപ്പോഴും കൂടുതൽ ഉത്സാഹത്തോടെ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. കൂടുതൽ ചെയ്യാൻ ഞാൻ ശ്രമിക്കും. ലാ ലിഗയിൽ ജയിക്കണം ഒരു പാഡ് ഗോളുകൾ നേടണം ,നന്നായി ആസ്വദിക്കണം ബെൻസെമ കൂട്ടിച്ചേർത്തു.നിലവിൽ പരിക്കുമായി മല്ലിടുന്ന അദ്ദേഹം കളിക്കളത്തിന് പുറത്താണ്.
“ഞാൻ ടീമിനൊപ്പം പരിശീലനം നേടി, എനിക്ക് സുഖം തോന്നുന്നു, ഞായറാഴ്ചത്തെ മത്സരത്തിനായി ഞാൻ കാത്തിരിക്കുകയാണ്. ഞാൻ കളിക്കാൻ തയ്യാറാണ്.” ഈയിടെ ക്ലബ്ബ് തലത്തിൽ ഗണ്യമായ വിജയം നേടിയതിനു പുറമേ, ഈ വർഷാവസാനം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് കിരീടം നിലനിർത്താൻ തന്റെ ദേശീയ ടീമിനെ സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.