വാം അപ്പ് പോലും ചെയ്യാതെയാണ് കവാനി മത്സരത്തിനിറങ്ങിയത്, ആഴ്സണലിനെതിരായ തോൽ‌വിയിൽ തുറന്നടിച്ചു റോയ് കീൻ

സ്വന്തം തട്ടകമായ  ഓൾഡ് ട്രാഫോഡിൽ വെച്ചു നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ വീണ്ടും തോൽവിയേറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യൂണൈറ്റഡിനു.  ഇത്തവണ  ആഴ്‌സണലിനോടാണ് ഏകപക്ഷീയമായ ഒരു ഗോളിനു ചുവന്ന ചെകുത്താന്മാർ  അടിയറവു പറഞ്ഞത്. 69-ാം മിനുട്ടിൽ ബെല്ലറിനെ പെനാൽറ്റി ബോക്സിൽ വെച്ച് പോഗ്ബ ചെയ്ത ഫൗളിന് ലഭിച്ച പെനാൽറ്റി  ഒബമായാങ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ഈ തോൽ‌വിയിൽ  യുണൈറ്റഡിന്റെ പുതിയ  സൈനിങ്ങായ എഡിൻസൺ കവാനിയുടെ മത്സരത്തോടുള്ള സമീപനത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് യുണൈറ്റഡ് ഇതിഹാസതാരം റോയ് കീൻ. കവാനി കളിക്കളത്തിലിറങ്ങും മുൻപ് വാം അപ്  നടത്തിയില്ലെന്ന വിമർശനമാണ് കീൻ മുന്നോട്ടു വെച്ചത്.  ഇങ്ങനെ പോവുകയാണെങ്കിൽ പരിശീലകൻ ഒലെയുടെ പണി തെറിക്കുമെന്നും കീൻ മുന്നറിയിപ്പു നൽകി.

”  വാം അപ്പുകൾ നോക്കിയപ്പോഴാണ് ഞാൻ അമ്പരന്നു പോയത്. കവാനി കാലൊന്നു കുടയുക പോലും ചെയ്തില്ല.   അദ്ദേഹം ശരിക്കും വാം ആപ്പ് ചെയ്യാതെയാണ് ഇറങ്ങിയത്. ശരിയല്ലേ? അദ്ദേഹം പകരക്കാരനായി ഇറങ്ങുകയാണ്.  എന്നിട്ട് അവരോട് കളിയിലേക്ക് തിരിച്ചു വരാൻ ആവശ്യപ്പെടുകയാണ് ഒലെ. ഒലെ കവനിയോട് വേഗതയോടെ കളിക്കാൻ പറയുകയാണ്. എങ്കിലും ചിലസമയത്ത് അതൊക്കെ കളിക്കാരൻ തന്നെ ചെയ്യേണ്ട കാര്യമാണ്. ഇതിനു ഒലെ തന്നെ വലിയ വില നൽകേണ്ടി വരും.”

“ഒലെയുടെ ജോലി നഷ്ടപ്പെടും. ഈ താരങ്ങളുടെ ഇടയിൽ നിന്നും ഇറങ്ങിപ്പോവേണ്ടി വരും. അതാണ് സംഭവിക്കാൻ പോവുന്നത്. കഴിഞ്ഞ ഒന്നോ രണ്ടോ മാസമായി ഞാൻ ഇതു തന്നെയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. അപ്പോൾ നിങ്ങൾ വേണമെങ്കിൽ ചിന്തിക്കാം കളിയെപ്പറ്റി എല്ലാം അറിയണമെന്നില്ല കാര്യങ്ങൾക്ക് ഭാവിയിൽ മാറ്റങ്ങൾ ഉണ്ടാവാമെന്ന്. സ്വന്തം തട്ടകത്തിൽ ആഴ്സനലിനെതിരെ ഒലെയാണ് താരങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത്.” മത്സരശേഷം കീൻ ചൂണ്ടിക്കാണിച്ചു.