” ആ യുവ താരത്തെ ടീമിലെത്തിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ താല്പര്യം പുറത്തു വിട്ട് സഹ പരിശീലകൻ ഇഷ്ഫാക് അഹമ്മദ് “
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ അത്ര മികച്ച പ്രകടനമല്ല ബംഗളുരുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ലീഗിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവർക്ക് പ്ലെ ഓഫിലേക്ക് യോഗ്യത നേടാനും സാധിച്ചില്ല. എന്നാൽ ബംഗളുരുവിന്റെ കളി കണ്ടവരൊന്നും റോഷൻ സിംഗിന്റെ പ്രകടനം മറന്നു കാണില്ല. ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ 23 കാരൻ ഇന്ത്യൻ സൂപ്പർ ലീഗിലെ എമേർജിങ് പ്ലയെർ പുരസ്കാരം നേടുകയും ചെയ്തു.
2018 ൽ അണ്ടർ 18 യൂത്ത് കളിക്കാരനായി ബെംഗളൂരു എഫ്‌സിയിൽ ചേർന്ന മണിപ്പൂരി താരം ഇപ്പോൾ പ്രതിഫലം കൊയ്യുകയും തന്നിൽ വിശ്വാസം പ്രകടിപ്പിച്ച ബ്ലൂസിന് തിരികെ നൽകുകയും ചെയ്യുന്നു. റോഷന്റെ പ്രകടനം കളിവിദഗ്ധരെയും ആരാധകരെയും അമ്പരപ്പിച്ചിരുന്നു. അത്രമാത്രം മികച്ച പ്രകടനമാണ് താരം നടത്തിയത്. പല ക്ലബ്ബുകളുടെയും അടുത്ത സീസണിലേക്കുള്ള ട്രാൻസ്ഫർ ലിസിറ്റിൽ റോഷന്റെ പേരും ഉണ്ടാവും എന്നുറപ്പാണ്. കഴിഞ്ഞ ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകനായ ഇഷ്ഫാഖ് അഹമ്മദും റോഷൻ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.
Naorem Roshan Singh has done it AGAIN! ⭐ His SEVEN assists and that blinder of a goal, earns him the @TheJSWGroup BFC Players’ Player of the Season. 🔥#WeAreBFC #ComeTogether #AwardsNight pic.twitter.com/8kJaSKblIC
— Bengaluru FC (@bengalurufc) March 24, 2022
“റോഷനെ ഇപ്പോൾ സൈൻ ചെയ്യണമെങ്കിൽ ഞങ്ങൾ സൈൻ ചെയ്യാം എന്ന് ഞാൻ പറയുന്നു. റോഷന് RW-LW, LB & RB എന്നീ പൊസിഷനുകളിൽ കളിക്കാൻ കഴിയുകയും ചെയ്യും ,അദ്ദേഹത്തിന്റെ മികച്ച പാസുകൾ കൊടുക്കാനുള്ള മനോഹരമായ കാലുകളുണ്ട്.അവൻ എല്ലാ സമയത്തും ടീമിനെ സഹായിക്കും , തിരിച്ചു വരാനും ടീമിനെ മുന്നോട്ട് കൊണ്ട് പോവാനുള്ള കഴിവും താരത്തിനുണ്ട്’ KBFC അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞു.റോഷനെ പോലൊരു യുവതാരം എത്തുന്നത് ടീമിന് നല്‍കുന്ന ആധിപത്യം ചെറുതായിരിക്കില്ല. എന്നാല്‍ ബെംഗളൂരുവില്‍ നിന്ന് റോഷന്‍ വിട്ടുപോകുമോയെന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ട്.
𝙊𝙣𝙚 𝙛𝙤𝙧 𝙩𝙝𝙚 𝙛𝙪𝙩𝙪𝙧𝙚@bengalurufc‘s young fullback Roshan Naorem was named as the ‘#HeroISL 2021-22 Emerging Player’ for his stellar performances at both ends throughout the season! 🏆💥
— Indian Super League (@IndSuperLeague) March 21, 2022
Read more: https://t.co/xAVENLGJBO #LetsFootball #BengaluruFC #RoshanNaorem pic.twitter.com/J0UYdKX4xZ
17 മത്സരങ്ങളിൽ നിന്ന് ഏഴ് അസിസ്റ്റുകൾ നേടിയ റോഷൻ മുൻനിര ഇന്ത്യൻ അസിസ്റ്റ് പ്രൊവൈഡറും സീസണിൽ മൊത്തത്തിൽ മൂന്നാമനുമായിരുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പത്ത് മത്സരങ്ങളിലെ അപരാജിത സ്‌ട്രീക്ക് അവസാനിച്ചത് റോഷന്റെ ഗോളിലൂടെയാണ്.ഫ്രീകിക്കിലൂടെയാണ് താരം ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ കണ്ടെത്തിയത്. ബംഗളുരുവിന്റെ മോശം ഫിനിഷിങ് ഇല്ലായിരുന്നെങ്കിൽ റോഷന്റെ പേരിൽ അസിസ്റ്റുകളുടെ എണ്ണം രണ്ടക്കം കടന്നേനെ.77 ടാക്കിളുകളും 27 ഇന്റർസെപ്‌ഷനുകളും 40 ക്ലിയറൻസുകളും 37 ബ്ലോക്കുകളുമായി റോഷൻ സീസൺ അവസാനിപ്പിച്ചത്.
Sensational ✨#HeroISL 2021-22 Emerging Player of the Season Awardee, Roshan Singh has been a valuable addition for @bengalurufc, aiding them in both attack and defence! 🔥#LetsFootball #BengaluruFC #RoshanSingh pic.twitter.com/KGv4xnS8v2
— Indian Super League (@IndSuperLeague) March 22, 2022
കഴിഞ്ഞ ദിവസം ബഹ്റൈനെതിരെ നടന്ന സൗഹൃദ മത്സരത്തിലെ റോഷന്റെ പ്രകടനത്തെ മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.കരിയറിൽ ആദ്യമായി ജേഴ്‌സി അണിഞ്ഞ നിരവധി കളിക്കാരിൽ റോഷനും ഉൾപ്പെടുന്നു. ഇന്ത്യക്കായി ഏക ഗോൾ നേടിയ രാഹുൽ ഭേക്കെയ്ക്ക് അസിസ്റ്റ് നൽകിയയത് റോഷൻ ആയിരുന്നു.
“ഇന്ത്യൻ സൂപ്പർ ലീഗിൽ മാത്രമല്ല, അന്താരാഷ്ട്ര വേദിയിലും താനൊരു ഭാവി ഇന്ത്യൻ താരമാണെന്ന് സ്ഥിരീകരിച്ച യുവ റോഷൻ സിംഗിനെക്കുറിച്ച് എനിക്ക് അതിയായ സന്തോഷമുണ്ട്,” എഐഎഫ്എഫ് മീഡിയ ടീമിനോട് ഇഗോർ സ്റ്റിമാക് പറഞ്ഞു.ഈ വർഷം അവസാനം ജൂണിൽ നടക്കുന്ന ഇന്ത്യയുടെ 2023 എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മൂന്നാം റൗണ്ടിന് മുന്നോടിയായാണ് ഇന്ത്യൻ സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്.കംബോഡിയ, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നിവർക്കൊപ്പമാണ് ഇന്ത്യ ഗ്രൂപ്പ് ഡിയിൽ ആണ് സ്ഥാനം പിടിച്ചത് .എല്ലാ മത്സരങ്ങളും കൊൽക്കത്തയിൽ നടക്കും.
KBFC Assistant coach Ishfaq Ahmed on Roshan 🗣️ : "I am saying if he wants to sign now, we will sign him now. This guy can play RW-LW, LB & RB. He has a sweet foot that you give him the ball and he'll assist every time. This guy has an ability to come back and go up too."👏👌 pic.twitter.com/Qj1uPX1HUe
— 90ndstoppage (@90ndstoppage) March 24, 2022