‘ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറുകളിൽ ഒരാളാണ് ദിമി, ബ്ലാസ്റ്റേഴ്സിലെ ഏതൊരു താരത്തിനും അദ്ദേഹം മാതൃകയാണ്’ : ഇവാൻ വുകമനോവിക് |Kerala Blasters
തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് ശേഷം ചെന്നൈയിൻ എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ സമനില വഴങ്ങിയിരുന്നു . പിന്നിൽ നിന്ന ശേഷമായിരുന്നു കേരളത്തിന്റെ തിരിച്ചുവരവ്. ഇരുടീമുകളും മത്സരത്തിൽ 3 ഗോൾ വീതം നേടി.ബ്ലാസ്റ്റേഴ്‌സിന്റെ ഡയമാന്റകോസും ചെന്നൈയിന്റെ ജോര്‍ദാന്‍ മുറെയും ഇരട്ട ഗോളുകള്‍ നേടി. സസ്പെൻഷന് ശേഷം തിരിച്ചെത്തിയ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
മത്സരത്തിന് ശേഷം സംസാരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിക് ഇരട്ട ഗോൾ നേടിയ ദിമിയുടെ പ്രകടനത്തെ പ്രശംസിച്ചു.ഡിമിയുടെ അസാധാരണമായ സ്‌ട്രൈക്കിംഗ് കഴിവുകളെയും പ്രൊഫഷണൽ പെരുമാറ്റത്തെയും വുകോമാനോവിച്ച് പ്രശംസിച്ചു.” ദിമി ഒരു അസാധാരണ സ്‌ട്രൈക്കറാണെന്ന് തെളിയിച്ചിട്ടുണ്ട്.ഒരുപക്ഷേ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറുകളിൽ ഒരാളാണ് ദിമി.ഒരു ഫുട്ബാൾ താരമെന്ന നിലയിൽ അദ്ദേഹത്തിനുള്ള ഗുണങ്ങൾ കേരള ബ്ലാസ്‌റ്റേഴ്‌സിലെ മറ്റേതു താരത്തിനും മാതൃകയാണ്” ഇവാൻ പറഞ്ഞു
”ദിമിത്രിയോസിന് ഇടം നൽകരുത്, ഇടം ലഭിച്ചാൽ ദിമിത്രിയോസ് സ്കോർ ചെയ്യുമെന്ന് ടീമിൽ പറയാറുണ്ട്. കളിക്കളത്തിനകത്തും പുറത്തും അദ്ദേഹത്തിന്റെ നിലവാരം, പരിശീലനത്തിലെ അർപ്പണബോധം, പ്രൊഫഷണൽ പെരുമാറ്റം എന്നിവ കേരള ബ്ലാസ്റ്റേഴ്സിൽ എല്ലാവർക്കും ഉയർന്ന നിലവാരം നൽകി.ഒരു സ്‌ട്രൈക്കറുടെ ക്ലാസിക് മാനസികാവസ്ഥ പ്രകടമാക്കിക്കൊണ്ട് ദിമി ഗോളുകൾക്കായി ആഗ്രഹിക്കുന്നുണ്ട്” ദിമിത്രിയോസിനെക്കുറിച്ച് ഇവാൻ പറഞ്ഞു.
🔝Corner, 🔝Finish 🔥
— JioCinema (@JioCinema) November 29, 2023
Describe that Diamantakos 🧨stunner in one word below 👇#ISL #ISL10 #LetsFootball #KBFCCFC #ISLonSports18 #ISLonJioCinema #ISLonVh1 #JioCinemaSports pic.twitter.com/Oh8NZUFKs1
ചെന്നൈയിനെതിരെ ഇരട്ട ഗോളുകൾ നേടിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് സ്വന്തം പേരിലാക്കാൻ ദിമിക്ക് സാധിച്ചു.ദിമിയുടെ ബ്ലാസ്റ്റേഴ്സിന് വേണ്ടിയുളള ഗോളുകളുടെ എണ്ണം പതിനാറായി ഉയർന്നു, 15 ഗോളുകൾ നേടിയ അഡ്രിയാൻ ലൂണയുടെ പേരിലുള്ള റെക്കോർഡാണ് ദിമി തകർത്തത്. ബർത്തലോമിയോ ഒഗ്ബെചെയും ബ്ലാസ്റ്റേഴ്സിനായി 15 ഗോളുകൾ നേടിയിട്ടുണ്ട്. ഒരു സീസണിൽ നിന്നാണ് താരം ഇത്രയും ഗോളുകൾ നേടിയിട്ടുള്ളത്.
Diamantakos levels the score from the spot kick for Kerala Blasters FC 💪
— JioCinema (@JioCinema) November 29, 2023
It’s all happening in the #KBFCCFC clash, watch it LIVE now on #Sports18, #JioCinema & #Vh1. #ISL #ISL10 #LetsFootball #ISLonSports18 #ISLonJioCinema #ISLonVh1 #JioCinemaSports pic.twitter.com/CFZihXROjd