പ്ലെ ഓഫിൽ പുറത്തായെങ്കിലും ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച് | Kerala Blasters

ഒഡീഷ എഫ്‌സിക്കെതിരെ പ്ലെ ഓഫിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഹൃദയഭേദകമായ തോൽവിയാണ് നേരിട്ടത്. ഇരു ടീമുകളും തമ്മിലുള്ള ശക്തമായ പോരാട്ടത്തിനാണ് കലിംഗ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആവേശകരമായ ഏറ്റുമുട്ടലിൽ, എക്‌സ്‌ട്രാ ടൈമിൽ 2-1 സ്‌കോറിനു ഒഡീഷ എഫ്‌സി വിജയിച്ചു സെമി ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.

മത്സരത്തിന് ശേഷമുള്ള കോൺഫറൻസിൽ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകൊമാനോവിച്ച് തോൽവിയെക്കുറിച്ച് സംസാരിച്ചു. നഷ്ടപ്പെടുത്തിയ അവസരങ്ങളാണ് മത്സരത്തിൽ നിർണായകമായതെന്നും ഇവാൻ പറഞ്ഞു. മത്സരത്തിൽ നിരവധി നല്ല അവസരങ്ങൾ സൃഷ്ടിച്ചു , ആ നിമിഷങ്ങളിൽ കൂടുതൽ ക്ലിനിക്കൽ ആയി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ രണ്ട് ഗോളുകൾ നേടാമായിരുന്നു എന്നും ഇവാൻ പറഞ്ഞു.നോക്കൗട്ട് ഗെയിമുകളിൽ അവസരങ്ങൾ മുതലാക്കുന്നതിൻ്റെ പ്രാധാന്യം പരിശീലകൻ എടുത്തു പറഞ്ഞു. ഗോളിന് മുന്നിൽ ഏകാഗ്രതയും കാര്യക്ഷമതയും ആവശ്യമാണെന്നും സെർബിയൻ പറഞ്ഞു.

എലിമിനേഷൻ നിരാശപ്പെടുത്തിയെങ്കിലും, സീസണിലുടനീളം തൻ്റെ ടീമിൻ്റെ പ്രകടനത്തിൽ വുകോമാനോവിച്ച് സന്തോഷം കണ്ടെത്തി.ആരാധകരുടെ പിന്തുണ അംഗീകരിച്ചുകൊണ്ട് സീസണിലുടനീളം അവരുടെ സമർപ്പണത്തിന് വുകോമാനോവിച്ച് നന്ദി പറഞ്ഞു.”ഞങ്ങൾക്ക് ഇത്തരത്തിലുള്ള പിന്തുണ ലഭിക്കുമ്പോൾ ഞങ്ങൾ അവരെ ഒരിക്കലും നിരാശപെടുത്താൻ പാടില്ല .ടീമിൻ്റെ മനോവീര്യവും പ്രകടനവും ഉയർത്തുന്നതിൽ ആരാധകർ വലിയ പങ്കുവഹിക്കുന്നുണ്ട്” ഇവാൻ പറഞ്ഞു.

“പരിക്കുകൾ കാരണം ഞങ്ങൾക്ക് ടീമിനെ 4 തവണ പുനർനിർമ്മിക്കേണ്ടിവന്നു, കാരണം ഞങ്ങൾ ആഗ്രഹിച്ച വേഗതയിൽ എത്തുമ്പോഴെല്ലാം ഞങ്ങൾക്ക് ഒന്നോ രണ്ടോ പ്രധാന കളിക്കാരെ നഷ്ടപ്പെടും.ഒരു പരിശീലകനെന്ന നിലയിൽ ഇത് വലിയ വെല്ലുവിളിയാണ്. പരിക്കുകളും യുവതാരങ്ങളെ ടീമിലേക്ക് സംയോജിപ്പിക്കുന്നതും ഉൾപ്പെടെ വന്നു ” ഇവാൻ പറഞ്ഞു.കോച്ചായി 10 വർഷമായി, ഇത് എനിക്ക് എക്കാലത്തെയും കഠിനമായ സീസണായിരുന്നു ഇത് .ഞങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത നിരവധി കാര്യങ്ങളുണ്ടായിരുന്നു, അതെല്ലാം തരണം ചെയ്യേണ്ടി വന്നു” അദ്ദേഹം പറഞ്ഞു.

Rate this post