‘അവർ ഒരിക്കലും ഒരു ലീഗോ കിരീടമോ നേടിയിട്ടില്ല’ : തന്റെ ലക്ഷ്യം വ്യകതമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിക്കേൽ സ്റ്റാറേ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി മിക്കേൽ സ്റ്റാറേയെ നിയമിചിരിക്കുകയാണ്. അടുത്ത രണ്ടുവർഷം കേരള ബ്ലാസ്റ്റേഴ്സിനെ സ്വീഡിഷ് താരം പരിശീലിപ്പിക്കും.പുതിയ പരിശീലകനെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചപ്പോൾ സമ്മിശ്രമായ പ്രതികരണമാണ് ആരാധകരിൽ നിന്നും വരുന്നത്. ഒരു വിഭാഗമാളുകൾ അദ്ദേഹത്തിൽ പ്രതീക്ഷ പുലർത്താൻ കഴിയുമെന്ന് വിശ്വസിക്കുമ്പോൾ ഒരു വിഭാഗം പുതിയ പരിശീലകനിൽ തൃപ്‌തനല്ല.

പരിശീലകനെന്ന നിലയിൽ ഒരുപാട് ക്ലബ്ബുകളെ നയിച്ചിട്ടുണ്ടെങ്കിലും അതിനനുസരിച്ചുള്ള നേട്ടങ്ങൾ അദ്ദേഹത്തിനില്ലെന്നതാണ് അതിനു കാരണം.കരിയറിൽ നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം മൂന്നാം തവണയാണ് ഏഷ്യയിലെ ഒരു ടീമിനെ പരിശീലിപ്പിക്കുന്നത്.ഇതിനു മുൻപ് സ്വീഡൻ, യുഎസ്എ, നോർവേ, ഗ്രീസ്, ചൈന, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. അവസാനം തായ്‌ലൻഡ് ക്ലബിനെയാണ് അദ്ദേഹം പരിശീലിപ്പിച്ചത്,ഇതുവരെ ഒരു കിരീടം പോലും നേടിയിട്ടില്ലാത്ത ബ്ലാസ്റ്റേഴ്സിന് കന്നികിരീടം നേടിക്കൊടുക്കുക എന്ന വെല്ലുവിളിയാണ് അദ്ദേഹത്തിന്റെ മുന്നിലുള്ളത്.

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നതിനു ശേഷം നടത്തിയ പ്രതികരണത്തിൽ കിരീടം തന്നെയാണ് തന്റെ പ്രധാന ലക്ഷ്യമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.“അവർ ഒരിക്കലും ഒരു ലീഗോ കിരീടമോ സ്വന്തമാക്കിയിട്ടില്ല. ഈ രാജ്യങ്ങളിൽ ഒരുപാട് പണം ചിലവഴിക്കുന്ന ടീമുകൾ ഉണ്ടായിരിക്കും. പക്ഷെ നിങ്ങൾക്കൊരു വിജയമെന്നത് ചിന്തിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമല്ല. വരാനിരിക്കുന്ന വർഷങ്ങളിൽ കിരീടം നേടണമെന്ന് തന്നെയാണ് അവർ കരുതുന്നത്. അവർ ഇതുവരെ നേടാത്തത് വിജയിക്കുകയെന്നതാണ് എന്നെ ആകർഷിച്ച കാര്യം” മിക്കേൽ സ്റ്റാറേപറഞ്ഞു.

“സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരങ്ങളിൽ മുപ്പത്തിനായിരമോ അതിൽ കൂടുതലോ ആരാധകർ എത്തുന്ന ഒരു വമ്പൻ ക്ലബിന്റെ പരിശീലകനാവുകയെന്നത് എന്നെ ആകർഷിച്ച കാര്യമാണ്. ഞാൻ സ്വീഡനിൽ ഉണ്ടായിരുന്നു, ആരാധകരുടെ കരുത്തുള്ള വമ്പൻ ക്ലബുകൾ നമ്മളെ വളരെയധികം ആകർഷിക്കുന്ന ഒന്നാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പരിശീലകന് കീഴിൽ ഏതെങ്കിലും ഒരു കിരീടമെങ്കിലും നേടും എന്ന വിശ്വാസത്തിലാണ് ആരാധകരുള്ളത്.

5/5 - (1 vote)