ഓസ്‌ട്രേലിയയിൽ നിന്നും ദിമിയുടെ പകരക്കാരനെ കൊണ്ട് വരാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

പുതിയ പരിശീലകനായി മിക്കേൽ സ്റ്റാറേ അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിലെ പിഴവുകൾ പരിഹരിച്ച് കൂടുതൽ ദൂരം മുന്നോട്ട് പോവാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അത്കൊണ്ട് തന്നെ ക്ലബ് വിട്ടു പോയവർക്ക് പകരമായി വലിയ കൂട്ടിച്ചേർക്കലുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസ് ക്ലബ് വിട്ടത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായി മാറിയിരുന്നു. ദിമിയുടെ പകരക്കാരനായി താരത്തെ തേടുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ രണ്ടു സീസണുകളായി മികച്ച പ്രകടനം ഐഎസ്എല്ലിൽ നടത്തുകയും ഇത്തവണ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയും ചെയ്‌ത ദിമിത്രിയോസ് ക്ലബ് വിട്ടത് ആവശ്യപ്പെട്ട പ്രതിഫലം നൽകാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറല്ലെന്ന് അറിയിച്ചത് കൊണ്ടാണ്.

ദിമിയുടെ കുറവ് പരിഹരിക്കാനായി എ ലീഗിലെ എക്കാലെത്തയും മികച്ച ഗോളടി വീരനായ ജാമി മക്ലാരനെ സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്‌സ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റി താരമായ മക്ലാരൻ ഈ സീസണിൽ അവർക്കായി പത്ത് ഗോളുകൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ മറ്റു ഐഎസ്എൽ ക്ലബ്ബുകളും മുപ്പത് കാരനെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ട്.

സ്വീഡിഷ് താരമായ മാഗ്നസ് എറിക്സനെയും കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിട്ടുണ്ട്. മിഡ്ഫീൽഡർ സ്വീഡന്റെ ദേശീയ ടീമിന് വേണ്ടി നാല് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നിലവിൽ സ്വീഡിഷ് ക്ലബ് Djurgårdens വേണ്ടിയാണു താരം കളിക്കുന്നത്.യൂറോപ്പിലെ പല ക്ലബ്ബുകളിലും കളിച്ചു പരിചയമുള്ള താരമാണ് എറിക്സൺ.സ്റ്റാറെക്ക് നന്നായി അടുത്തറിയുന്ന താരം കൂടിയാണ് ഇദ്ദേഹം.

4.3/5 - (3 votes)