ബംഗളുരുവിൽ നിന്നും യുവ ഗോൾകീപ്പറെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം ചോയ്‌സ് ഗോൾ കീപ്പറായ പ്രഭ്സുഖാൻ സിങ് ഗിൽ ക്ലബ് വിട്ടിരുന്നു. ഗില്ലിന് പകരമായി വരാനിരിക്കുന്ന സീസണിന് മുന്നോടിയായി ബംഗളൂരു എഫ്‌സിയിൽ നിന്നുള്ള പ്രതിഭാധനനായ ഗോൾകീപ്പർ ലാറ ശർമ്മയെ ഒരു വർഷത്തെ ലോൺ ഡീലിനായി കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്.

24 കാരനായ ലാറ ശർമ്മ 2020 മുതൽ ബെംഗളുരുവിന്റെ താരമാണ്. ഇതുവരെ ആകെ 5 മത്സരമാണ് ലാറ ബെംഗളൂരുവിന് വേണ്ടി കളിച്ചത്.നേരത്തെ ഇന്ത്യൻ ആരോസിന് വേണ്ടിയും എടികെ റിസേർവ് ടീമിന് വേണ്ടിയും ഈ 24 കാരൻ കളിച്ചിട്ടുണ്ട്. ടാറ്റ ഫുട്ബോൾ അക്കാദമിയുടെ പ്രോഡക്റ്റാണ് ഈ ബംഗാളുകാരൻ. ലാറയെ സ്വന്തമാക്കാൻ കേരളാ ബ്ലാസ്റ്റേഴ്സിന് പുറമെ എഫ്സി ഗോവയും രംഗത്തുണ്ടായത്.

“ബെംഗളൂരു എഫ്‌സിയിൽ നിന്ന് ഒരു വർഷത്തെ ലോൺ ഡീലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലാറ ശർമ്മയെ സൈൻ ചെയ്യാൻ ഒരുങ്ങുകയാണ്. ലാറയ്ക്ക് ഗെയിം സമയം വേണം, അത് കേരളത്തിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ മെഡിക്കൽ പരിശോധന ഇന്ന് നടക്കും” ഖേൽ നൗ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.പ്രശസ്തമായ ടാറ്റ ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് ലാറ ശർമ്മയുടെ ഫുട്ബോൾ യാത്ര ആരംഭിച്ചത്.അവിടെ അദ്ദേഹം തന്റെ കഴിവുകൾ വികസിപ്പിക്കുകയും കരിയറിന് അടിത്തറയിടുകയും ചെയ്തു.

2015 മുതൽ 2017 വരെ അദ്ദേഹം അക്കാദമിയിൽ തുടർന്നു.ടാറ്റ ഫുട്ബോൾ അക്കാദമിയുമായുള്ള തന്റെ പ്രവർത്തനത്തിന് ശേഷം ലാറ ശർമ്മ 2017-ൽ ഇന്ത്യൻ ആരോസിൽ ചേർന്നു.2018 ൽ ഗോൾകീപ്പർ എടികെ റിസർവിലേക്ക് ഒരു നീക്കം നടത്തി.2020-ൽ, ബെംഗളൂരു എഫ്‌സി ലാറ ശർമ്മയെ ടീമിലെത്തിച്ചു.ബംഗളൂരു എഫ്‌സി പോലുള്ള ഒരു മികച്ച ക്ലബ്ബിലേക്കുള്ള നീക്കം അദ്ദേഹത്തിന്റെ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു.2023-2024 സീസനിലേക്കായി നിരവധി ഇന്ത്യൻ താരനഗലെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിട്ടുണ്ട് .

ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയ പ്രഭ്സുഖൻ സിംഗ് ഗില്ലിന്റെ വിടവാങ്ങൽ കേരള ബ്ലാസ്റ്റേഴ്സിൽ കരൺജിത് സിംഗ് (37 വയസ്സ്), സച്ചിൻ സുരേഷ് (22 വയസ്സ്) എന്നിവരെ അവരുടെ പ്രാഥമിക ഗോൾകീപ്പിംഗ് ഓപ്ഷനുകളായി മാറ്റി. ടീമിന്റെ ആദ്യ ഗോൾകീപ്പറിങ് പൊസിഷനിലേക്ക് ലാറ ശർമ്മയ്ക്ക് കടുത്ത മത്സരം നേരിടേണ്ടി വരും.

Rate this post