“ജംഷഡ്പൂരിനെതിരെ ഇവരുടെ പ്രകടനം നിർണായകമാകും,ഇവർ തിളങ്ങിയാൽ ബ്ലാസ്റ്റേഴ്സിനെ പിടിച്ചാൽ കിട്ടില്ല”
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ടീമായ ബ്ലാസ്റ്റേഴ്സ് പോയ സീസണുകളിലെ മോശം പ്രകടനങ്ങളെ മറന്ന് മികച്ച പ്രകടനമാണ് ഈ സീസണിൽ നടത്തുന്നത്. മലയാളി ആരാധകരുടെ ഹൃദയതുടിപ്പായ ടീമിനായി ഈ സീസണിൽ താരങ്ങൾ എല്ലാവരും മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ വിജയങ്ങളിൽ അമിതമായി സന്തോഷിക്കാതെ തോൽവികളിൽ തളരാതെയുള്ള പോസിറ്റീവ് സമീപനം ടീമിനെ അഞ്ചു വർഷത്തിന് ശേഷം വീണ്ടും സെമിയിൽ എത്തിച്ചിരിക്കുകയാണ്.സീസണില്‍ ലീഗ് ഘട്ടത്തിലെ രാജാക്കന്മാരായി ഷീല്‍ഡ് സ്വന്തമാക്കിയ ജംഷഡ്പൂര്‍ ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളിയാവും.
കൂട്ടായ പ്രയത്നത്തിലൂടെ ലഭിച്ച ഈ മികച്ചയാത്രക്ക് ആരാധകർ നന്ദി പറയുന്നത് ബ്ലാസ്റ്റേഴ്സ് പല സീസണുകളിലായി ആഗ്രഹിച്ച ആ വിദേശ കോമ്പിനേഷനാണ് ,അതെ ആ മൂവർ സങ്കത്തിന് -അഡ്രിയാൻ ലൂണ,ജോർജ്ജ് പെരേര ഡയസ്,അൽവാരോ വാസ്ക്വസ്.ലൂണ എന്ന മിഡ്ഫീൽ മാന്ത്രികനൊപ്പം ഇന്ത്യൻ ഓസിൽ സഹൽ അബ്ദുൽ സമദും നേതൃത്വം നൽകുന്ന വിങ്ങിൽ നിന്ന് വരുന്ന പാസ്സുകളും ലോങ്ങ് ബോളുകളും ഫിനിഷ് ചെയ്യാൻ മിടുക്കന്മാരാണ് ഡയസും ,വാസ്ക്വസും .
എന്നാൽ മുന്നേറ്റ നിരക്കാർ തന്നെ ഗോൾ അടിച്ചോട്ടെ എന്ന് കരുതി ഇരിക്കാതെ ഗോൾ അടിക്കാനും സഹലും ലൂണായും മുന്നോട്ട് വരുന്നതാടെ ആരെ പൂട്ടണം എന്ന് എതിരാളികൾ ചിന്തിക്കും,അവിടെ ബ്ലാസ്റ്റേഴ്സ് മത്സരം ജയിക്കും . പോയ സീസണിൽ ബ്ലാസ്റ്റേഴ്സിന് നഷ്ടമായ ഈ വിദേശ മാജിക്ക് ഈ സീസണിൽ നൂറുമടങ്ങ് ശോഭയിൽ തിരിച്ച് വന്നിട്ടുണ്ട് .വാസ്ക്വസ് , ഡയസ് സഖ്യം എട്ടും , ലുണയും സഹലും അഞ്ചു വീതം ഗോളുകളും നേടി. വാസ്ക്വസ്, ഡയസ് എന്നിവർ ഒരു അസിസ്റ്റും ലൂണ 7 അസിസ്റ്റുകളും നേടി.
ഇവർക്കൊപ്പം മികച്ച ഫോമിലുള്ള മധ്യനിരതാരങ്ങളും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ നിരണയാക പങ്കു വഹിച്ചിട്ടുണ്ട്.അളന്നുമുറിച്ച് വരുന്ന ക്രോസുകളും ബോക്സ് ടു ബോക്സ് റണ്ണുകളുമായി കളം വാഴുന്ന മധ്യനിരയെ ഫിനിഷിങ് മികവും വേഗവും കൈമുതലായുള്ള സ്ട്രൈക്കിങ് ജോടി പിന്തുണക്കുമ്പോൾ ഗോളുകൾ വരുന്നു. മികച്ച പ്രതിരോധ നിരായുള്ള ജാംഷെഡ്പൂരിനെതിരെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ ബ്ലാസ്റ്റേഴ്സ് ഇന്ന് ജയിക്കാൻ സാധിക്കു. ജീക്സൺ സിംഗിന്റെ തിരിച്ചു വരവും ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും.
രണ്ട് മത്സരത്തിലെ സസ്പെന്ഷന് കഴിഞ്ഞ് മടങ്ങിയെത്തുന്ന പ്രതിരോധതാരം ഹര്‍മന്‍ജോത് ഖബ്ര പ്രതിരോധത്തിൽ കൂടുതൽ ശക്തി പകരും. ലെസ്കോവിക് – ഹോർമി പ്രതിരോധ ജോഡി ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനം തന്നെയാണ് പുറത്തെടുത്തത് . ഈ സീസണിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായാ പ്രഭ്സുഖാന്‍ ഗില്ലിന്റെ മികച്ച ഫോം ബ്ലാസ്റ്റേഴ്സിന് കൂടുതൽ മുൻതൂക്കം നൽകുന്നുണ്ട്. ഇതിന്റെയെല്ലാം കൂടി പരിസീൽകാൻ ഇവാന്റെ തന്ത്രങ്ങൾ കൂടി ചേരുമ്പോൾ ആദ്യ പാദം ബ്ലാസ്റ്റേഴ്സിന്റെ പേരിൽ എഴുതപ്പെടും എന്നുറപ്പാണ്.
ഐഎസ്എല്ലില്‍ 10 മത്സരങ്ങളിലാണ് മുമ്പ് ജംഷഡ്പൂര്‍ എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ ബ്ലാസ്റ്റേഴ്സ് ഒരു മത്സരം ജയിച്ചപ്പോള്‍ മൂന്ന് കളികളില്‍ ജയം ജംഷഡ്പൂരിനൊപ്പം നിന്നു. ആറ് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു . ഈ സീസണിലാവട്ടെ നേര്‍ക്കുനേര്‍ വന്നപ്പോഴും ആദ്യമത്സരം 1-1ന് സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാമങ്കത്തില്‍ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റു.