കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ല് :അഡ്രിയാൻ ലൂണയിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ|Kerala Blasters |Adrian Luna

ഇന്ത്യൻ സൂപ്പർ ലീഗിലെ ഉത്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് പുതിയ സീസണിന് ഗംഭീര തുടക്കം കുറിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി.അഡ്രിയാൻ ലൂണ,ഇവാൻ കലിയുഷ്‌നി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളുകൾ നേടിയത്.

2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നണി പോരാളിയായായിരുന്നു ഉറുഗ്വേൻ മിഡ്ഫീൽഡ് ജനറൽ അഡ്രിഡിന് ലൂണ കഴിഞ്ഞ സീസണിലെ തുടർച്ചയെന്നോണം മികച്ച ഫോം ഈ സീസണിലും തുടരും എന്നുറപ്പിക്കുന്നതായിരുന്നു ആദ്യ മത്സരത്തിലെ പ്രകടനം. ആദ്യ മത്സരത്തിനിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്താണ് ആഗ്രഹിച്ചത് അത് ഉറുഗ്വേൻ മജീഷ്യൻ മത്സരത്തിൽ പുറത്തെടുക്കുകയും ചെയ്തു.ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 71 ആം മിനുട്ടിൽ ഹർമൻജോത് ഖാബ്രയുടെ മനോഹരമായ ലോങ്ങ് ക്രോസ്സ് ഇടതുകാൽ കൊണ്ട് ഈസ്റ്റ് ബംഗാൾ ഷോട്ട് സ്റ്റോപ്പർ കമൽജീത് സിങ്ങിന്റെ നിസ്സഹായകനാക്കി പന്ത് ബാറിന്റെ അടിഭാഗത്ത് തട്ടി വലയിലേക്ക് കുതിച്ചു.

ഗോൾ സ്‌കോററിലേക്ക് ക്യാമറ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ സ്റ്റേഡിയം ആവേശത്തിലായി.ഏതൊരു ബ്ലാസ്റ്റേഴ്‌സ് ആരാധകനെയും ആവേശഭരിതനാക്കാൻ അത് മതിയായിരുന്നു. ഗോൾ നേടിയതിനു ശേഷം കണ്ണീരോടെ അഡ്രിയാൻ ലൂണ ആകാശത്തേക്ക് ചൂണ്ടിക്കാണിക്കുന്നത് കാണാമായിരുന്നു.അടുത്തിടെ തനിക്ക് നഷ്ടപ്പെട്ട മകളിലേക്ക്. കണ്ണുനീർ അടക്കാനാവാതെ നിലത്ത് മുട്ടുകുത്തി നിൽക്കുമ്പോൾ സ്റ്റേഡിയത്തിൽ അലയടിച്ച മഞ്ഞപ്പടയുടെ ആരവങ്ങൾ അദ്ദെഹത്തെ കൂടുതൽ വികാരാതീതനാക്കി മാറ്റി. ലൂണയുടെ ടീമംഗങ്ങൾ സന്തോഷത്തോടെ അദ്ദേഹത്തിന്റെ അടുത്തേക്ക് വരുകയും ആശ്വസിപ്പിക്കുന്നതും കാണാൻ സാധിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിന് ഇതിലും മനോഹരവും ഉജ്ജ്വലവുമായ തുടക്കം ലഭിക്കാൻ സാധ്യതയില്ല.

കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ല് എന്നാണ് ഉറുഗ്വേൻ താരത്തെ വിശേഷിപ്പിക്കാറുള്ളത്. കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരം ഈ സീസണിലും ആദ്യ മത്സരത്തിൽ തന്നെ വലിയ പ്രതീക്ഷകൾ തരുന്ന പ്രകടനം തന്നെയാണ് പുറത്തെടുത്തത്. ലൂണയെ മുൻനിർത്തിയാണ് പരിശീലകൻ ഇവാൻ ബ്ലാസ്റ്റേഴ്സിന്റെ തന്ത്രങ്ങൾ ഒരുക്കാറുള്ളത്. താരത്തിന്റെ കളി മെനയാനുള്ള കഴിവും ,കളിയുടെ വേഗത നിയ്രന്തിച് സഹ താരങ്ങൾക്ക് കൂടുതൽ സ്പേസ് നൽകാനും സാധിക്കും. ഗോളവസരങ്ങൾ ഒരുക്കന്നതോടൊപ്പം ലോങ്ങ് റേഞ്ച് ഗോൾ നേടാനുള്ള കഴിവും ലിറ്റിൽ മജിഷ്യനെ വ്യത്യസ്തനാക്കുന്നു. ലൂണയ്ക്ക് ഇതുപോലെ പ്രകടനം തുടരാനായാൽ എതിരാളികൾക്ക് ബ്ലാസ്‌റ്റേഴ്‌സിനെ പിടിച്ചു കെട്ടാൻ പാടുപെടും എന്നുറപ്പാണ് .

മിഡ്ഫീൽഡിന്റെ ഹൃദയഭാഗത്ത് ഗോളുകൾക്കും അസിസ്റ്റുകൾക്കും പുറമെ ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും ആട്രിബ്യൂട്ടുകളും ലൂണ മത്സരത്തിലേക്ക് കൊണ്ട് വരാൻ സാധിക്കാറുണ്ട്. അശ്രാന്തമായി പരിശ്രമിക്കുക സ്വയം പ്രകടിപ്പിക്കുക, അതിൽ റിസ്ക് എടുക്കുക എന്നതാണ് ലൂണയുടെ കളി ശൈലി. ഞായറാഴ്ച രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എടികെ ക്കെതിരെ ഇറങ്ങുമ്പോൾ ലൂണയുടെ മാന്തിക ബൂട്ടുകളിൽ തന്നെയാവും ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷയർപ്പിക്കുന്നത്.

Rate this post