ഐഎസ്എല്ലിൽ യുവ താരങ്ങൾക്ക് ഏറ്റവും കൂടുതൽ അവസരം നൽകിയ ക്ലബ്ബുകളിൽ ഒന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സ് |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ യുവ താരങ്ങൾക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് . പരിശീലകൻ ഇവാൻ വുകമനോവിച് പ്രാദേശിക കളിക്കാർക്ക് നിരവധി അവസരങ്ങൾ നൽകുകയും അവരുടെ കഴിവിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ സീസണിൽ നിരവധി വിദേശ കളിക്കാരും ഇന്ത്യൻ കളിക്കാരും പരിക്കിന്റെ പിടിയിലായപ്പോൾ ഇവാൻ യുവ താരങ്ങളെയാണ് ആശ്രയിച്ചത്.
അവർ മികച്ച പ്രകടനം നടത്തുകയും പരിശീലകന്റെ വിശ്വാസം കാത്തു സൂക്ഷിക്കുകയും ചെയ്തു. പരിചയസമ്പന്നരായ വിദേശ കളിക്കാർക്കും, ഇന്ത്യയിലെ മുതിർന്ന താരങ്ങൾക്കുമാണ് പല ക്ലബ്ബുകളും മുൻഗണന നൽകുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ബ്ലാസ്റ്റേഴ്സ് മറ്റു ക്ലബ്ബുകളിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും യുവ താരങ്ങൾക്ക് സാധ്യമായ എല്ലാ അവസരങ്ങളും നൽകുകയും ചെയ്യുന്നുണ്ട്.ഏതൊരു ഫുട്ബോൾ ലീഗിൻ്റെയും അടിസ്ഥാന ലക്ഷ്യം അതത് ദേശീയ ടീമുകൾക്കായി ഉയർന്ന നിലവാരമുള്ള കളിക്കാരെ വളർത്തിയെടുക്കുക എന്നതാണെങ്കിലും ഇന്ത്യയിൽ സ്ഥിതി കുറച്ച് വ്യത്യസ്തമാണ്.
കൂടുതൽ പരിശീലകരും ക്ലബ്ബുകളും വിദേശ താരങ്ങളെയും പരിചയ സമ്പന്നരായ ഇന്ത്യൻ താരങ്ങളുമായെയാണ് കൂടുതൽ ആശ്രയിക്കുന്നത്.ഒരു രാജ്യത്തിൻ്റെ വളർന്നുവരുന്ന പ്രതിഭകൾക്ക് മികച്ച കളിക്കാർക്കെതിരെ മത്സരിക്കാൻ ആവശ്യമായ എക്സ്പോഷർ നൽകുന്നതിലൂടെയും അതുവഴി കായികരംഗത്ത് അവരുടെ വളർച്ചയും വികാസവും പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഈ ലക്ഷ്യം കൈവരിക്കാനാകും.ISL-ൻ്റെ ഈ സീസണിൽ എല്ലാ ക്ലബിലെയും കണക്കെടുത്താൽ ഇന്ത്യൻ U21 കളിക്കാർക്ക് ഏറ്റവും കൂടുതൽ അവസരം നൽകിയാണ് കേരള ബ്ലാസ്റ്റേഴ്സാണ്.
Top-5 ISL clubs ranked by playing time given to U21 players 👇 :
— 90ndstoppage (@90ndstoppage) February 5, 2024
🥇 Kerala Blasters FC – 1894’ mins (4 players)
🥈 NorthEast United FC – 1362’ mins (4 players)
🥉 Jamshedpur FC – 1340’ mins (3 players)
🏅 Punjab FC – 1115’ mins (4 players)
🏅 Chennaiyin FC – 992’ mins (1… pic.twitter.com/0Mq7VwId7w
37 മത്സരങ്ങളിൽ നിന്നും അണ്ടർ 21 കളിക്കാർക്ക് 1894 മിനിറ്റ് കളി സാമ്യം ബ്ലാസ്റ്റേഴ്സ് നൽകി. കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ 4 U21 കളിക്കാർക്ക് കളിക്കാൻ അവസരം നൽകി.അവരിൽ അസ്ഹർ, ഐമെൻ, വിബിൻ എന്നിവർ ആ അവസരം മുതലെടുത്ത് സ്റ്റാർട്ടിംഗ് ലൈനപ്പിൻ്റെ സ്ഥിരം ഭാഗമാകുകയും ചെയ്തു. വിബിൻ മോഹനൻ- 11 മത്സരങ്ങളിൽ 750 മിനിറ്റ് മുഹമ്മദ് ഐമെൻ- 682 മിനിറ്റ് 13 മത്സരങ്ങളിൽ മുഹമ്മദ് അസ്ഹർ- 370 മിനിറ്റ് 8 മത്സരങ്ങളിൽ ഫ്രെഡി ലല്ലാവ്മ- 92 മിനിറ്റ് 5 മത്സരങ്ങൾ.
Read more here : https://t.co/twbF8iFTaN
— 90ndstoppage (@90ndstoppage) February 5, 2024
26 മത്സരങ്ങളിൽ നിന്നായി 1362 മിനിറ്റ് കളി സമയം നൽകിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയാണ് രണ്ടാം സ്ഥാനത്ത്.1340 മിനിറ്റുമായി ജംഷഡ്പൂർ എഫ്സി മൂന്നാം സ്ഥാനത്താണ്. ഒഡിഷയും ഈസ്റ്റ് ബംഗാളും 50 ൽ താഴെ മിനുട്ട് മാത്രമാണ് അണ്ടർ 21 കളിക്കാർക്ക് നൽകിയത്.