“ആരാധകർക്ക് ആവേശം നൽകുന്ന വാർത്തയുമായി ഇവാന്‍ വുകോമനോവിച്ച്, അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സ് തുടരാൻ പരിശീലകൻ “

ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിൽ ഉജ്ജ്വല ഫോമിലാണ് കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചു കൊണ്ടിരിക്കുന്നത്. 13 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ 23 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ടീം. ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് പിന്നിലെ പ്രധാന ശക്തിയായി പ്രവർത്തിക്കുന്നത് പരിശീലകൻ ഇവാൻ വുകമാനോവിച് ആണ്.

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകുമോ എന്നുള്ള ചോദ്യങ്ങൾക്ക് ഇവാൻ തന്നെ മറുപടി പറഞ്ഞു. ആരും ഭയപ്പെടേണ്ടതില്ല എന്നും താൻ ഈ ക്ലബിനൊപ്പം തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഇവാൻ വുകമാനോവിച് പറഞ്ഞു. ക്ലബ് മാനേജ്മെന്റുമായി ചർച്ചകൾ ആരംഭിച്ചു എന്ന സൂചനയും ഇവാൻ നൽകി.

നാളെ ജംഷഡ്‌പൂർ എഫ്.സിയുമായി നടക്കേണ്ട മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു കോച്ചിന്റെ പ്രതികരണം. നിലവിൽ ഈ സീസണിലേക്ക് മാത്രമേ ബ്ലാസ്റ്റേഴ്സിന് ഇവാൻ വുകോമനോവിച്ചുമായി കരാർ ഉള്ളൂ. ടീം മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിനാൽ തന്നെ പരിശീലകനുമായി ഉടൻ കരാർ ദീർഘിപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്.

താൻ കരാർ സംബന്ധിച്ച് ക്ലബ് മാനേജ്മെന്റുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എല്ലാം പോസിറ്റീവ് ആണ് ഇവാൻ പറഞ്ഞു. അടുത്ത സീസണിൽ കൊച്ചിയിൽ വെച്ച് ആരാധകരെ കാണാൻ ആകും എന്നാണ് പ്രതീക്ഷ എന്നും ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത് മുതൽ അത്ഭുതങ്ങൾ കാണിക്കുന്ന പരിശീലകൻ ആണ് ഇവാൻ. ടീമിനെ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാനുള്ള പ്രയത്നത്തിൽ ആണ് അദ്ദേഹം ഇപ്പോൾ.

വുകോമനോവിച്ചിന്റെ കീഴിൽ തോൽവിയോടെയാണ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. എന്നാൽ പിന്നീടുള്ള 10 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുകയും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.ഓരോ മത്സരവരും ഫൈനല്‍ എന്ന രീതിയിലാണ് തങ്ങള്‍ കളിക്കുന്നത് എന്നാണ് വുകോമനോവിച്ചിന്റെ വാക്കുകള്‍. ആരും ഒന്നും വെറുതേ തരില്ലെന്നും അത്യധ്വാനത്തിലൂടെയേ എന്തെങ്കിലും നേടാന്‍ സാധിക്കൂ എന്നും വുകോമനോവിച്ച് പറയുന്നു. ഈ സീസണിൽ കിരീടത്തിൽ കുറഞ്ഞതിലൊന്നും ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നില്ല.

Rate this post