രണ്ട് സൂപ്പർ ഇന്ത്യൻ താരങ്ങൾക്ക് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്സ് റൂമറുകളിൽ പുതിയ അപ്ഡേറ്റ്..
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ തുടങ്ങുന്നതും കാത്തിരിക്കുകയാണ് ഐഎസ്എൽ ആരാധകരും അതുപോലെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആരാധകരും. ഇന്ത്യൻ ഫുട്ബോളിലെ ഏറെ ആവേശം നിറയുന്ന ഫുട്ബോൾ രാത്രികളാണ് ഐഎസ്എൽ സമ്മാനിക്കുന്നത്.
പുതിയ സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി മികച്ച താരങ്ങളെ സൈൻ ചെയ്ത് ടീമിലെത്തിക്കുന്നതിന്റെ തിരക്കിലാണ് നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ ഓരോ ഐഎസ്എൽ ക്ലബ്ബുകൾ, അവരുടെ ആരാധകരും പുതിയ സൈനിങ്ങുകൾക്ക് വേണ്ടി കാത്തിരിക്കുകയാണ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി ബന്ധപ്പെടുത്തി നേരത്തെ പുറത്ത് വന്നിരുന്ന ട്രാൻസ്ഫർ വാർത്തകൾക്ക് ഇപ്പോൾ പുതിയ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് പ്രശസ്ത മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ. രണ്ട് ഇന്ത്യൻ താരങ്ങളുമായി ബന്ധപ്പെടുത്തിയാണ് പുതിയ അപ്ഡേറ്റ്.
എഫ്സി ഗോവ താരമായ ഐബൻ ഡോഹ്ലിങ്ങിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നേരത്തെ ചർച്ചകൾ ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഗോവ ആവശ്യപ്പെട്ട ട്രാൻസ്ഫർ തുക നൽകാൻ ബ്ലാസ്റ്റേഴ്സിനായില്ല. നിലവിൽ ലഭിക്കുന്ന അപ്ഡേറ്റ് പ്രകാരം താരം വരുന്ന സീസണിലും ഗോവ ടീമിൽ തുടരും.
1. Aiban stays with FC Goa
— Marcus Mergulhao (@MarcusMergulhao) July 10, 2023
2. As of now, Liston continues with Mohun Bagan. No agreement with any club. https://t.co/WWg4n83axC
ഐബനെ പോലെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലേക്ക് വരുമെന്ന് റൂമറുകളിൽ ഉണ്ടായിരുന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് താരം ലിസ്റ്റൻ കൊളാകോയും വരുന്ന സീസണിൽ മോഹൻ ബഗാനിൽ തന്നെ തുടർന്നേക്കുമെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്. ട്രാൻസ്ഫർ മാർക്കറ്റ് അടക്കാൻ ഇനിയും സമയം ഉള്ളതിനാൽ കാര്യങ്ങൾ മാറിമറിയാനും സാധ്യതകളുണ്ട്.