ഒരു യുവ താരം കൂടി കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞു ,ആയുഷ് അധികാരി ഇനി ചെന്നൈയിനിൽ |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരം ആയുഷ് അധികാരിയെ ചെന്നൈയിൻ എഫ്‌സി സ്വന്തമാക്കും. ഇരു ക്ലബ്ബുകളും ഇതുസംബന്ധിച്ച് ധാരണയിൽ എത്തിയതായി റിപ്പോർട്ടുണ്ട്. ചെന്നൈയിന്റെ എട്ടാമത്തെ ഇന്ത്യൻ സൈനിംഗായി ആയുഷ് അധികാരി മാറും.

ഗോൾകീപ്പർ പ്രതീക് കുമാർ സിംഗ്, ഫോർവേഡുകളായ സ്വീഡൻ ഫെർണാണ്ടസ്, ഇർഫാൻ യാദ്വാദ്, ഫാറൂഖ് ചൗധരി, ഡിഫൻഡർമാരായ അങ്കിത് മുഖർജി, സച്ചു സിബി, ബിജയ് ഛേത്രി എന്നിവരെ ക്ലബ്ബ് ഇതിനകം സ്വന്തമാക്കിയിട്ടുണ്ട് .കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ അവസാനിക്കാൻ അധികാരിക്ക് ഇനിയും ഒരു വർഷമുണ്ട്.ബ്ലാസ്റ്റേഴ്സിനൊപ്പം മൂന്ന് സീസണുകൾക്ക് ശേഷമാണ് 22-കാരൻ ചെന്നയിനിൽ എത്തുന്നത്.ബ്ലാസ്റ്റേഴ്സിനായി 30 തവണ മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരം പ്രധാനമായും ഡിഫൻസീവ് മിഡ്ഫീൽഡറായാണ് കളിച്ചിരുന്നത്.

ബ്ലാസ്റ്റേഴ്സിനായി ഒരു ഗോളോ അസ്സിസ്റ്റോ റെക്കോർഡ് ചെയ്യാൻ താരത്തിന് സാധിച്ചിട്ടില്ല.2019 ല്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ ബി ടീമില്‍ ഉണ്ടായിരുന്ന താരമാണ് ആയുഷ് അധികാരി. 2019 – 2020 സീസണില്‍ ഐ ലീഗ് ക്ലബ്ബായ ഇന്ത്യന്‍ ആരോസിനായി ലോണ്‍ വ്യവസ്ഥയില്‍ കളിച്ചു.

വിദേശ താരങ്ങളായ വിക്ടർ മോങ്കിൽ,ഇവാൻ കലിയൂഷ്‌നി, ജിയാനു ,ഖബ്ര,ജെസൽ,നിഷു കുമാർ,സഹൽ,ഗിൽ,മുഹീത് ഖാൻ തുടങ്ങിയ നിരവധി താരങ്ങൾ ക്ലബ്ബ് വിട്ടിരുന്നു.

Rate this post