അഡ്രിയാൻ ലൂണ :”കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിശ്വാസത്തിന്റെ അവസാന വാക്ക്”
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ടീമായ ബ്ലാസ്റ്റേഴ്സ് പോയ സീസണുകളിലെ മോശം പ്രകടനങ്ങളെ മറന്ന് മികച്ച പ്രകടനമാണ് ഈ സീസണിൽ നടത്തുന്നത്. മലയാളി ആരാധകരുടെ ഹൃദയതുടിപ്പായ ടീമിനായി ഈ സീസണിൽ താരങ്ങൾ എല്ലാവരും മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ വിജയങ്ങളിൽ അമിതമായി സന്തോഷിക്കാതെ തോൽവികളിൽ തളരാതെയുള്ള പോസിറ്റീവ് സമീപനം കോച്ചിനെ കൂടാതെ കൊണ്ടുവന്ന ഒരു രക്ഷകൻ ഉണ്ട് , ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിശ്വാസത്തിന്റെ അവസാന വാക്ക് – അഡ്രിയാൻ ലൂണ
ബ്ലാസ്റ്റേഴ്സിനായി കളം നിറഞ്ഞു കളിക്കുന്ന താരം അവസരങ്ങൾ ഒരുക്കാനും അതുപോലെ ഗോൾ നേടാനും മിടുക്കനാണ്. ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ എവിടെ വരെയെങ്കിലും എത്തിയിട്ടുണ്ടോ അതിൽ വലിയൊരു പങ്കു വഹിച്ചത് ലൂണ തന്നെയാണ്.”ഞങ്ങളുടെ ആദ്യ സൈനിംഗ് ലൂണയായിരുന്നു, ഹീറോ ഐഎസ്എല്ലിൽ ഗുണനിലവാരമുള്ള കാര്യങ്ങൾ കാണിക്കുകയും ചെയ്യുന്ന കളിക്കാരിൽ ഒരാളായിരിക്കും ലൂണയെന്ന് ഞാൻ തുടക്കത്തിൽ പറഞ്ഞിരുന്നു.അത്തരത്തിലുള്ള ഒരു കളിക്കാരനെ ലഭിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഒന്നാമതായി, ഒരു ലീഡർ എന്ന നിലയിൽ, രണ്ടാമതായി, തന്റെ പാസിംഗിലൂടെ തന്റെ ലക്ഷ്യങ്ങളിൽ മാറ്റം വരുത്താൻ കഴിയുന്ന മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന ഒരു മികച്ച കളിക്കാരൻ എന്ന നിലയിലും.അതിനാൽ എല്ലാ ടീമുകളും ആഗ്രഹിക്കുന്ന ഒരു തരം കളിക്കാരനാണ് ലൂണ ” ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച് ഉറുഗ്വേൻ പ്ലെ മേക്കറെക്കുറിച്ച് പറഞ്ഞ വാക്കുകളണിത്.
സ്കോർ ചെയ്യാനും അസിസ്റ്റ് ചെയ്യാനുള്ള ലൂണയുടെ കഴിവിനൊപ്പം, ടീമിന് പന്ത് ഇല്ലാത്തപ്പോൾ പ്രസ് ചെയ്ത് പ്രതിരോധിക്കാനുള്ള സന്നദ്ധതയും താരത്തിനെ ഏതൊരു ടീമിനും വിലപ്പെട്ട സമ്പത്താക്കി മാറ്റുന്നു.ഐഎസ്ല്ലിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ ലൂണയെ പിടിച്ചുനിർത്താൻ ബ്ലാസ്റ്റേഴ്സ് വലിയ വെല്ലുവിളി നേരിടേണ്ടി വരും. ജീവൻ പോയാലും ഒരു ഗോൾ അവസരത്തിനു വേണ്ടി എപ്പോഴും കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അറ്റാക്കിങ് മിഡ്ഫീൽഡർ ആയി കളിക്കുന്ന അദ്ദേഹം മുന്നിൽനിൽക്കുന്ന സ്ട്രൈക്കർക്ക് ഏതുവിധേനയും പന്ത് എത്തിച്ചു കൊടുക്കുവാൻ സദാ സന്നദ്ധനാണ്.
Adrian Luna
— 90ndstoppage (@90ndstoppage) February 26, 2022
WHAT A GOAL 🤯💫🚀#KBFC #ISL #IndianFootball pic.twitter.com/LzTQwQ1LXZ
പ്രധാന സ്ട്രൈക്കറിന് പിന്നിലായി ക്രിയേറ്റീവ് റോളാണ് ലൂണയ്ക്ക്. പക്ഷെ ലൂണ എന്തും ചെയ്യും. ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം എതിർമുന്നേറ്റം തടയാനും ലൂണ തയ്യാറാണ്. പന്ത് റിക്കവർ ചെയ്യാനായി പലതവണ ലൂണ പിന്നിലേക്കിറങ്ങിവന്നു. എതിരാളികളെ പൂട്ടാൻ ബ്ലാസ്റ്റേഴ്സിന്റെ സഹതാരങ്ങളെ സഹായിക്കാൻ ലൂണ ഒടിയെത്തി.ഈ ആവേശത്തിൽ ഇനിയും ഉജ്ജ്വലപ്രകടങ്ങൾ ലൂണയിൽ നിന്നുണ്ടാകുമെന്നാണ് ആരാധകപ്രതീക്ഷ.ആക്രമണം നിരയിലെ യൂട്ടിലിറ്റി പ്ലെയർ ആയി വിളിക്കപ്പെടുന്ന അഡ്രിയാൻ ലൂണ ഇത്തവണ കേരളതിനെ കിരീടത്തിൽ എത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് കരോളിസ് സ്കിൻകിസ് യാതൊരു സൂചനകളും കൊടുക്കാതെ ടീമിലെത്തിച്ച താരം ക്രിയേറ്റിവ് മിഡ്ഫീൽഡർ എന്ന നിലയിൽ പ്രീ സീസൺ മുതൽ മികച്ച പ്രകടനമാണ് നടത്തിയത്. ടീമിന്റെ ക്യാപ്റ്റൻ അല്ലെങ്കിൽ പോലും സഹതാരങ്ങൾക്ക് നിരന്തരം പ്രചോദനമായി ലൂണ മികച്ച് നിൽക്കുന്നു. ത്രൂ ബോളുകൾ കരുത്താക്കിയ താരം 90 മിനിറ്റും ഓടിക്കളിക്കാൻ ഇഷ്ടപ്പെടുന്നു. ഒരു പ്രായമെത്തുമ്പോൾ കളി മനസ്സിലാക്കാനാവുമെന്നു കൂട്ടുകാരുടെ സ്ഥാനവും എതിരാളികളുടെ നിലയും പിടികിട്ടുമെന്നുള്ള താരത്തിന്റെ വാക്കുകളിലുണ്ട് പരിചയസമ്പത്തിന്റെ വില.