“കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ സെന്റർ ബാക്ക് ഹോർമിപാം ഇന്ത്യൻ ടീമിൽ”

മാർച്ച് 23, 26 തീയതികളിൽ യഥാക്രമം ബഹ്‌റൈൻ, ബെലാറസ് എന്നിവയ്‌ക്കെതിരായ ഇന്ത്യയുടെ സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ പ്രാഥമിക സ്‌ക്വാഡിനെ പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനത്തോടെ ഇവരുടെ ശ്രദ്ധയാകര്ഷിച്ച കേരള ബ്ലാസ്റ്റേഴ്‌സ് യുവ മണിപ്പൂരി ഡിഫൻഡർ റൂയിവ ഹോർമിപാമിന്റെ പേരില്ലാത്തത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. സെന്റർ ബാക്കിൽ ഈ സീസൺ ഐ എസ് എല്ലിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ താരമാണ് ഹോർമിപാം.

എന്നാൽ അവസാനം കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫെൻഡർക്ക് ഇന്ത്യൻ ടീമിലേക്ക് വിളി വന്നിരിക്കുകയാണ് .പരിക്കേറ്റ ഗ്ലാൻ മാർട്ടിൻസ്, ആഷിക് കുരുണിയൻ, സുനിൽ ഛേത്രി, സുരേഷ് വാങ്‌ജാം എന്നിവർക്ക് പകരക്കാരനായി ഡാനിഷ് ഫാറൂഖ്, അൻവർ അലി, നിഖിൽ പൂജാരി, റൂയിവ ഹോർമിപാം എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയത്.കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ പകരം വെക്കാനില്ലാത്ത പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഏവരും യുവ താരത്തിന്റെ പേര് ഇന്ത്യൻ ടീമിൽ പ്രതീക്ഷിക്കുകയും ചെയ്തു.

ഈ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമിയിൽ എത്തിക്കുന്നതിൽ താരം നിർണായക പങ്കു വഹിക്കുകയും ചെയ്തു.ആകെ സ്റ്റാർട്ട് ചെയ്തത് 9 കളികളിൽ. 6 ക്ലീൻ ഷീറ്റ്, ആൾ ഗ്രൗണ്ടിൽ ഉള്ളപ്പോൾ ടീം ഓപ്പൺ പ്ലേയിൽ നിന്ന് ഒറ്റ ഗോൾ പോലും ഇതുവരെ വഴങ്ങിയിട്ടില്ല. ഒരു മഞ്ഞ കാർഡ് പോലും വാങ്ങിയിട്ടില്ല 25interceptions, 39 Tackles, 53 Clearances .ഈ കണക്കുകൾ നമുക്ക് പറഞ്ഞു തരും ഈ യുവ ഡിഫൻഡർ ബ്ലാസ്റ്റേഴ്സിന്റെ വളർച്ചയിൽ വഹിച്ച പങ്ക്.

വളരെ അപ്രതീക്ഷിതമായി ഈ സീസണിൽ താരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത് .മികച്ച വിദേശതാരങ്ങളും,ഇന്ത്യൻ താരങ്ങളും അടങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് വിദേശനിരയിൽ താരത്തിന് അവസരം കിട്ടുമോ എന്ന കാര്യം തന്നെ സംശയമായിരുന്നു.ഒരാളുടെ നിർഭാഗ്യം മറ്റൊരാളുടെ ഭാഗ്യമാകുന്നത് അപ്പോഴാണ്. അബ്‌ദുൾ ഹക്കുവിൻ പരിക്കേറ്റതോടെ ഡ്യൂറന്റ് കപ്പ് ഹോർമി പകരം വന്നു. മികച്ച പ്രകടനം നടത്താൻ താരത്തിനായി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ കരുത്തായ ലെസ്കോയൊപ്പം ഹോർമിക്കൂടി ചേർന്നതോടെ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം സെറ്റ് ആയി.

Rate this post