മലയാളി താരം ആഷിഖ് കുരുണിയനെതിരെ കളിക്കുന്നതിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരം ഹർമൻജോത് ഖബ്ര |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ എടികെ മോഹൻ ബഗാനെ നേരിടും. കൊച്ചിയിലെ ജൻഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7 .30 നാണ് മത്സരം നടക്കുക. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ കീഴടക്കിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തിലും വിജയം നേടാമെന്നുറച്ച് തന്നെയാണ് ഇറങ്ങുന്നത്.

മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് ബാക്ക് ഹർമൻജോത് ഖബ്രയും വുകൊമാനോവിച്ചിനൊപ്പം ഉണ്ടായിരുന്നു.ബെംഗളുരു എഫ്‌സിയിൽ ഡ്രസ്സിംഗ് റൂം പങ്കിട്ട ആഷിഖ് കുരുണിയനെതിരെ മഞ്ഞപ്പടയുടെ പ്രതിരോധത്തിന്റെ വലതുവശത്ത് ഖബ്ര നാളെ അണിനിരക്കും.ഖബ്‌റ കഴിഞ്ഞ സീസണിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയപ്പോൾ ആഷിക് കുരുണിയൻ ഈ സീസണിലാണ് ബെംഗളൂരു വിട്ട് എടികെ യിലേക്ക് പോയി.

“നമ്മൾ കാര്യങ്ങളെ സങ്കീർണമാക്കേണ്ട ആവശ്യമില്ല. ഒരു കളിക്കാരനെന്ന നിലയിൽ ഇത് എടികെ മോഹൻ ബഗാനെതിരായ മത്സരമാണ്, ഒരു കളിക്കാരനെന്ന നിലയിൽ ഇത്തരം കാര്യങ്ങൾ പ്രധാനമല്ല. ടീമിന് വേണ്ടി ചെയ്യേണ്ട ജോലിയാണ് ഏറ്റവും പ്രധാനം.പരിശീലകൻ നമ്മളെ ഏൽപ്പിച്ച ഉത്തരവാദിത്വവും ടീമിലെ സഹതാരങ്ങൾക്കൊപ്പം ചെയ്യേണ്ട കാര്യങ്ങളും കൃത്യമായി ചെയ്യുകയെന്നതാണ്.” തന്റെ മുൻ സഹതാരത്തെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ച് ഖബ്ര പറഞ്ഞു.

“ആരാണ് എതിരെ കളിക്കുന്നതെങ്കിലും ഞാൻ ചെയ്യാനുള്ളത് ചെയ്യുന്നത് തുടരും. ആഷിഖ് ഒരു മികച്ച താരമാണെന്നത് ശരി തന്നെയാണ്. അവൻ നല്ല പ്രകടനം നടത്തുന്നു, ഞങ്ങൾ ഞങ്ങളുടെ മുൻ ക്ലബ്ബിൽ ഒരുമിച്ചായിരുന്നു. എന്തായാലും നാളെ ഒരു മികച്ച ഗെയിമായിരിക്കും. എടികെ മോഹൻ ബഗാനെതിരെ ഞാൻ എന്റെ ഏറ്റവും മികച്ചത് നൽകും. ഖബ്ര പറഞ്ഞു.എടികെ മോഹൻ ബഗാനെതിരായ മത്സരത്തിന് മുന്നോടിയായി ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെതിരായ വിജയത്തിൽ കരുത്തു പകർന്നു കഴിയുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.