‘കേരള ബ്ലാസ്റ്റേഴ്സിന് ഉറപ്പിക്കാമോ ?’ : ഐഎസ്എല്ലിൽ പ്ലേ ഓഫ് സ്‌പോട്ടുകൾക്കായുള്ള മത്സരം മുറുകുന്നു | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് അവസാനത്തേക്ക് അടുക്കുമ്പോൾ പ്ലേ ഓഫ് സ്‌പോട്ടുകൾക്കായുള്ള മത്സരം കൂടുതൽ കടുപ്പമാവുകയാണ്.4 സ്ഥാനങ്ങൾക്കായി ഇപ്പോഴും ഒമ്പതോളം ടീമുകൾ മത്സരിക്കുന്നു. ഒഡീഷയും മുംബൈയും ഇതിനകം യോഗ്യത നേടുകയും ഹൈദരാബാദ് എഫ്‌സി പുറത്തായതിനാൽ ശേഷിക്കുന്ന ടീമുകൾക്ക് 2023-24 ഐഎസ്എല്ലിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതതിനുള്ള മത്സരത്തിലാണ്.

മുംബൈ സിറ്റി, മോഹൻ ബഗാൻ, എഫ്‌സി ഗോവ, ഒഡീഷ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നിവർ തമ്മിലാണ് പ്ലെ ഓഫിനായുള്ള കടുത്ത മത്സരം നടക്കുന്നത്.ആദ്യ രണ്ട് ടീമുകൾ നേരിട്ട് സെമിഫൈനലിന് യോഗ്യത നേടുമ്പോൾ, അടുത്ത നാല് ടീമുകൾ സെമിയിലേക്ക് യോഗ്യത നേടുന്നതിന് ഇരു പാദങ്ങളുള്ള നോക്കൗട്ട് ഗെയിമിൽ പരസ്പരം ഏറ്റുമുട്ടും. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയുമായി പോയിൻ്റ് നിലയിൽ ഒപ്പത്തിനൊപ്പമാണ് പ്ലേഓഫിൽ ഇടം നേടുന്നതിന് അവരുടെ ശേഷിക്കുന്ന ഗെയിമുകളിൽ നിന്ന് 5 പോയിൻ്റുകൾ കൂടി വേണം.

ഐഎസ്എല്ലിൻ്റെ തുടക്കത്തിൽ തന്നെ മുന്നിലെത്തിയെങ്കിലും, ഒഡീഷ, മുംബൈ സിറ്റി തുടങ്ങിയ ക്ലബ്ബുകൾ ടൂർണമെൻ്റിൻ്റെ രണ്ടാം പാദത്തിൽ ഇവാൻ വുകൊമാനോവിച്ചിൻ്റെ ടീമിനെ മറികടന്നു.സുനിൽ ഛേത്രിയുടെ ബെംഗളൂരു എഫ്‌സിക്കെതിരെയുള്ള തോൽവി ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായി മാറി.കേരള ബ്ലാസ്റ്റേഴ്സിന് ഇനി ലീഗിൽ അഞ്ചു മത്സരങ്ങളാണ് കളിക്കാനുള്ളത്. അതിൽ രണ്ടു മത്സരങ്ങൾ കോച്ചിയിലാണ് കളിക്കാനുള്ളത്. മോഹൻ ബഗാൻ ഈസ്റ്റ് ബംഗാൾ എന്നിവർക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഹോം മൈതാനത്ത് കളിക്കും. ജംഷഡ്‌പൂർ ,നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഹൈദരാബാദ് എന്നിവർക്കെതിരെ അവരുടെ മൈതാനത്തും കളിക്കും.

പത്താം സീസണിലും പതിവുപോലെതന്നെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ എവേ റെക്കോർഡുകൾ വളരെ മോശമാണ്. ഹോം റെക്കോർഡുകൾ നേരെ മറിച്ചും. കൊച്ചിയിൽ നടന്ന ഒൻപതു മത്സരങ്ങളിൽ ആറു മത്സരങ്ങൾ വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടു മത്സരങ്ങളിൽ സമനില വഴങ്ങി, ഒപ്പം ഒരു മത്സരത്തിൽ തോൽവിയും. എന്നാൽ ഒൻപത് എവേ മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ചെണ്ണത്തിൽ തോൽവി വഴങ്ങി.

തോൽവി വഴങ്ങിയ ആറു മത്സരങ്ങളിൽ നാലെണ്ണവും 2024-ൽ ആയിരുന്നു. സാഹചര്യങ്ങൾ എത്രതന്നെ കഠിനമായാലും കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ ഇടം നേടുമെന്നത് ഏകദേശം ഉറപ്പാണ്. താരതമ്യേന ദുരബലരായ എതിരാളികൾക്കെതിരെയാണ് കളിക്കുന്നത് എന്നത് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ വര്ധിപ്പിക്കുന്നുണ്ട്.

5/5 - (1 vote)